യുഎസ് സൈനികരുടെ മരണത്തിന് ‘പ്രതികാരം’ ചെയ്യുമെന്നും ഇറാൻ ഭരണകൂടത്തിന് ഏറ്റവും വലിയ പ്രഹരം നൽകുമെന്നും ട്രംപിന്‍റെ മുന്നറിയിപ്പ്. ഇറാനെതിരായ യുദ്ധം നാലാഴ്‌ചയോളം നീളുമെന്നും ട്രംപ് പറഞ്ഞു. ‘ഇറാൻ വലിയ രാജ്യമാണ്.
ഈ പ്രക്രിയ പൂർത്തിയാക്കാൻ നാലാഴ്‌ചയോ അതിൽ കുറവോ ദിവസം എടുക്കേണ്ടി വരും. നമ്മുടെ സ്വന്തം സ്ഥലത്തിനും സമയത്തിനും സുരക്ഷ ഉറപ്പാക്കാൻ മാത്രമല്ല, നമ്മുടെ കുട്ടികൾക്കും അവരുടെ കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയുള്ള ഒരു വലിയ പ്രവർത്തനം അമേരിക്ക ഏറ്റെടുക്കുകയാണ്- ട്രംപ് പറഞ്ഞു.
ടെഹ്‌റാന്‍റെ ഹൃദയത്തിൽ ശഅതിശക്തമായി പ്രഹരിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ അതിന്‍റെ ശക്തി കൂടുമെന്നും’ ട്രംപ് യുഎസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണ്ണവും അതിശക്തവുമായ സൈനിക ആക്രമണങ്ങളിൽ ഒന്നായിരുന്നു ഇറാനിലേതെന്ന് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ട്രംപ് പറഞ്ഞു.