പെരുമ്പാവൂരില്‍ 32 കിലോഗ്രാം കഞ്ചാവുമായി മൂന്നു പശ്ചിമ ബംഗാള്‍ സ്വദേശികളെ ഡാന്‍സാഫ് സംഘം പിടികൂടി. ബംഗാള്‍ സ്വദേശികളായ ടുട്ടുള്‍ ഷെയ്ക്ക് (36), മിന്‍ഹാജ് (47), മാസും ഷേക്ക് (36) എന്നിവരാണ് ഡാന്‍സാഫ് സംഘത്തിൻ്റെ അറസ്റ്റിലായത്. ഇന്ന് രാവിലെ ഏഴോടെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികളെ വലയിലാക്കിയത്. ട്രെയിന്‍ മാര്‍ഗം പശ്ചിമ ബംഗാളില്‍ നിന്നും ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച കഞ്ചാവ് പെരുമ്പാവൂരിലെ വിവിധ ഇടങ്ങളില്‍ വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ ലക്ഷ്യം.
മാറമ്പിള്ളിയില്‍ വച്ച് പോലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടോറിക്ഷയില്‍ പെരുമ്പാവൂരിലേക്ക് വരുമ്പോഴാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.