ട്വന്റി-20 ലോകകപ്പ്: ഇന്ത്യ x ഇംഗ്ലണ്ട് സെമിഫൈനൽ ഇന്ന് രാത്രി 7മണിക്ക്
ട്വന്റി-20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ഫൈനൽ തേടി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. മുംബയിലെ വാങ്കെഡെയിൽ രാത്രി 7മണി മുതലാണ് സെമി ഫൈനൽ. സൂപ്പർ 8ലെ നിർണായക മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിൻ്റെ ബാറ്റിംഗ് മികവിലാണ് വെസ്റ്റിൻഡീസിനെ വീഴ്‌ത്തി ഇന്ത്യ സെമി ഫൈനലിൽ എത്തിയത്.
ഉയരമുള്ള എല്ലാ കെട്ടിടങ്ങളിലും മാലിന്യങ്ങള്‍ക്കായി പ്രത്യേക ബിന്നുകള്‍ സ്ഥാപിക്കാന്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി
ബെംഗളൂരു നഗരത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിൻ്റെ ഭാഗമായി പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് ഗ്രേറ്റര്‍ ബംഗളൂരു അതോറിറ്റി (ജി.ബി.എ). മൂന്ന് നിലകളില്‍ കൂടുതല്‍ ഉയരമുള്ള എല്ലാ കെട്ടിടങ്ങളിലും നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യങ്ങള്‍ക്കായി പ്രത്യേക ബിന്നുകള്‍ സ്ഥാപിക്കാന്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ഉത്തരവിട്ടു. ജിബിഎ ചീഫ് കമ്മീഷണര്‍ എം. മഹേശ്വര്‍ റാവു ആണ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ജൈവ, അജൈവ മാലിന്യങ്ങള്‍ പ്രത്യേക ബിന്നുകളില്‍ നിക്ഷേപിക്കണമെന്നും. കെട്ടിട ഉടമകള്‍ക്ക്
കർണാടകയിലെ വാണിജ്യ വ്യാപാര സ്ഥാപനങ്ങൾക്കുള്ള വൈദ്യുതി നിരക്ക് യൂണിറ്റിനു 95 പൈസ വരെ ഉയർത്തി
സംസ്ഥാനത്തെ വ്യാപാര, വാണി ജ്യ സ്ഥാപനങ്ങൾക്കുള്ള വൈദ്യുതി നിരക്ക് യൂണിറ്റിനു 95 പൈസ വരെ ഉയർത്തി കർണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ. നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാനത്തെ വൈദ്യുതി വിതരണകമ്പനികൾ കമ്മിഷനെ സമീപിച്ചിരുന്നു. പുതിയ നിരക്ക് എന്നുമുതൽ നിലവിൽ വരുമെന്നു വ്യക്തമാക്കിയിട്ടില്ല. ഗാർഹിക ഉപഭോക്താക്കളുടെ നിരക്കിൽ മാറ്റമൊന്നുമില്ല. കാർഷിക ആവശ്യത്തിനുള്ള പമ്പ് സെറ്റ് കണക്ഷനുകൾക്കു യൂണിറ്റിന് 6.6 മുതൽ 7.8 രൂപവരെ കുറയും. ലോ ടെൻഷൻ കൊമേഴ്സ്യൽ വിഭാഗത്തിനു മിനിമം
വീട്ടിൽ സൂക്ഷിച്ച പെട്രോളിൽനിന്ന് തീപ്പിടിത്തം: വിമുക്തഭടൻ വെന്തുമരിച്ചു
മൈസൂരു മടിക്കേരിയിലെ തോളുരുഷെട്ടള്ളിയിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പെട്രോളിന് അബദ്ധത്തിൽ തീപിടിച്ച് മുൻ സി.ആർ.പി.എഫ്. സൈനികന് ദാരുണാന്ത്യം. എച്ച്.എ.വെങ്കിടേഷ് (64) ആണ് മരിച്ചത്. പുക ഉയരുന്നത് കണ്ടതിനെത്തുടർന്ന് നാട്ടുകാർ ഓടിയെത്തിയെങ്കിലും വെങ്കിടേഷിനെ രക്ഷിക്കാനായില്ല. കാർഷിക യന്ത്രങ്ങളിൽ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്ന പെട്രോളിന് അബദ്ധത്തിൽ തീപിടിക്കുകയായിരുന്നു.ഫയർഫോഴ്‌സ് ലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. സംഭവത്തിൽ സോമവാർ പേട്ട് പോലീസ് കേസെടുത്തു.
അമേരിക്ക തകർത്തത് ഇന്ത്യയിൽ നിന്ന് മടങ്ങുകയായിരുന്ന ഇറാനിയൻ യുദ്ധകപ്പൽ; 80 മരണം
അമേരിക്ക ആക്രമിച്ച് തകര്‍ത്ത ഇറാനിയൻ യുദ്ധകപ്പൽ വിശാഖപട്ടണത്തുവെച്ച് നടന്ന സൈനികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ട്. യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയായി ആയിരുന്നു ശ്രീലങ്കൻ സമുദ്രാതിർത്തിക്ക് അടുത്തുവെച്ച് ബുധനാഴ്ച പുലർച്ചെ ആക്രമണം നടന്നത്. ഫെബ്രുവരി 15 മുതൽ 25 വരേയായിരുന്നു വിശാഖപട്ടണത്ത് വെച്ച് മിലാൻ 2026 ബഹുരാഷ്ട്ര നാവിക സേനാഭ്യാസം നടന്നത്. ഇതിൽ പങ്കെടുക്കാനായാണ് ഐറിസ് ദെന എന്ന ഇറാൻ്റെ സൈനിക കപ്പൽ ഇന്ത്യയിൽ എത്തിയത്. ഇതിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു
ശ്രീനാരായണ സമിതിയുടെ പൊങ്കാല സമർപ്പണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ബേഗൂർ മൈലസന്ദ്ര ഗുരുമന്ദിരത്തിലും, സർജാപുര ശ്രീനാരായണ നഗർ ഗുരുദേവ-ആയപ്പ ഗുരുമന്ദിരത്തിലുമായി നടത്തിയ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പണം വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സർവ്വ ഐശ്വര്യദായികയായ ആറ്റുകാലമ്മയ്ക്ക് കേരളത്തിൽ പോയി പൊങ്കാല സമർപ്പിക്കുവാൻ കഴിയാത്ത ബംഗ്ലൂർ നിവാസികളായ ഭക്തർക്കു തനതായ രീതിയിൽ തന്നെ പൊങ്കാല സമർപ്പിക്കുവാൻ സാധിച്ചു. ആറ്റുകാൽ ക്ഷേത്രത്തിൽ ഭണ്ടാര അടുപ്പിൽ നിന്ന് അഗ്നിപകരുന്ന അതേസമയത്ത് തന്നെ ഗുരുമന്ദിര ക്ഷേത്രാങ്കണങ്ങളിൽ സജ്ജമാക്കിയ ദേവീമണ്ടപത്തിലെ പൂജയ്ക്ക് ശേഷം
നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും; തീരുമാനമറിയിച്ച് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തി വരുന്ന സമരം ഫലം കണ്ടു. കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (കിംസ്) നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി. മാനവീയം വീഥി കണ്‍വെന്‍ഷന്‍ വേദിയിലാണ് ചെയര്‍മാന്‍ ഇക്കാര്യം അറിയിച്ചത്. അഹോരാത്രം കൂടെ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ് നഴ്‌സുമാരെന്നും ആവശ്യങ്ങള്‍ക്ക് വേണ്ടി അവര്‍ സമരം ചെയ്യുമ്പോള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ആകില്ലെന്നും കിംസ് സിഇഒ യാസിന്‍ ഫര്‍ഹാന്‍ പറഞ്ഞു.
ഇന്ത്യക്ക് ഇന്ധന പ്രതിസന്ധി ഉണ്ടാവില്ല, 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ റഷ്യയിൽ നിന്ന് എത്തും
പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം ഉടലെടുത്തത് കാരണം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യക്ക് പ്രതിസന്ധി ഉണ്ടാകില്ല. ഇന്ത്യ റഷ്യയിൽ നിന്ന് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി തടസപ്പെട്ടതോടെയാണ് അമേരിക്കൻ സമ്മർദ്ദത്തിനിടയിലും ക്രൂഡ് ഓയിലിനായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത്. ഇന്ത്യയിലേക്കുള്ള 50 ശതമാനത്തോളം ക്രൂഡ് ഓയിലും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത് ഹോർമുസ് പാത ഇറാൻ അടച്ചത് ഇന്ധന ലഭ്യതയിൽ ഇന്ത്യയിൽ ആശങ്കയ്ക്ക് വഴിവച്ചിരുന്നു. സൗദി
ബിഹാറിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് 4 പേർ മരിച്ചു
ബിഹാറിൽ സെപ്റ്റിക് ടാങ്ക് ശുചീകരണത്തിനിടെ വിഷവാതകം ശ്വസിച്ച് നാലുപേർ മരിച്ചു. സിതാർമഹിയിലെ കുർഹാർ സ്വദേശികളായ കൃഷ്ണ കുമാർ, രാജീവ് സാഹ്നി, വിജയ് സാഹ്നി, രവീന്ദ്ര സാഹ്നി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. സെപ്റ്റിക് ടാങ്കിൽനിന്നുവന്ന വിഷവാതകം ശ്വസിച്ചതുമൂലം ഇവർ അബോധാവസ്ഥയിലാവുകയും സമീപവാസികൾ ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ബൊഖ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടാങ്ക് വ്യാജമദ്യം നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതാണെന്ന ആരോപണങ്ങൾ
ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാർ ജയിൽ മോചിതനായി
ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിലായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്മകുമാർ ജയിൽ മോചിതനായി. കുടുംബാംഗങ്ങൾക്കും അഭിഭാഷകർക്കും ഒപ്പമാണ് പത്മകുമാർ പുറത്തേക്ക് ഇറങ്ങിയത്. ദ്വാരപാലക ശിൽപ കേസില്‍ എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്. ആദ്യം അറസ്റ്റിലായ കട്ടിളപാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക കേസിൽ 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതോടെയാണ് ജാമ്യ ഹർജി നൽകിയത്. കട്ടളപ്പാളിയിലെ