സംസ്ഥാനത്തെ വ്യാപാര, വാണി ജ്യ സ്ഥാപനങ്ങൾക്കുള്ള വൈദ്യുതി നിരക്ക് യൂണിറ്റിനു 95 പൈസ വരെ ഉയർത്തി കർണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ. നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാനത്തെ വൈദ്യുതി വിതരണകമ്പനികൾ കമ്മിഷനെ സമീപിച്ചിരുന്നു. പുതിയ നിരക്ക് എന്നുമുതൽ നിലവിൽ വരുമെന്നു വ്യക്തമാക്കിയിട്ടില്ല.

ഗാർഹിക ഉപഭോക്താക്കളുടെ നിരക്കിൽ മാറ്റമൊന്നുമില്ല. കാർഷിക ആവശ്യത്തിനുള്ള പമ്പ് സെറ്റ് കണക്ഷനുകൾക്കു യൂണിറ്റിന് 6.6 മുതൽ 7.8 രൂപവരെ കുറയും. ലോ ടെൻഷൻ കൊമേഴ്സ്യൽ വിഭാഗത്തിനു മിനിമം നിരക്ക് യൂണിറ്റിന് 7.10 രൂപയും എച്ച്പി ഫിക്സഡ് വിഭാഗത്തിന് 5.20 രൂപയുമാക്കി.
സംസ്ഥാനത്തെ വൈദ്യുതി വിതരണ കമ്പനികൾക്കു കഴിഞ്ഞ സാമ്പത്തിക വർഷം 4,500 കോടിയോളം രൂപയുടെ നഷ്ടമാണു നേരിട്ടത്. 16,021 കോടി രൂപയാണു സൗജന്യ വൈദ്യുതി വിതരണത്തിനായി സർക്കാർ കമ്പനികൾക്ക് അനുവദിച്ചത്.

Related Posts