മൈസൂരു മടിക്കേരിയിലെ തോളുരുഷെട്ടള്ളിയിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പെട്രോളിന് അബദ്ധത്തിൽ തീപിടിച്ച് മുൻ സി.ആർ.പി.എഫ്. സൈനികന് ദാരുണാന്ത്യം. എച്ച്.എ.വെങ്കിടേഷ് (64) ആണ് മരിച്ചത്. പുക ഉയരുന്നത് കണ്ടതിനെത്തുടർന്ന് നാട്ടുകാർ ഓടിയെത്തിയെങ്കിലും വെങ്കിടേഷിനെ രക്ഷിക്കാനായില്ല. കാർഷിക യന്ത്രങ്ങളിൽ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്ന പെട്രോളിന് അബദ്ധത്തിൽ തീപിടിക്കുകയായിരുന്നു.
ഫയർഫോഴ്‌സ് ലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. സംഭവത്തിൽ സോമവാർ പേട്ട് പോലീസ് കേസെടുത്തു.

Related Posts