വയോധികയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്നശേഷം കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
അഹമ്മദാബാദിലെ കുബേർനഗറിൽ വയോധികയെ വീടിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഛാരൻനഗർ സ്വദേശിനി ഭാരതി ബജരംഗ് (65) ആണ് കൊല്ലപ്പെട്ടത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും മോഷണം പോയിട്ടുണ്ട്. വീട്ടിൽ തനിച്ചാണ് ഭാരതി താമസിക്കുന്നത്. അയൽവാസി ഭാരതിയുടെ വീടിന്റെ വാതിൽ പലതവണ തട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് മകൻ ഹിതിഷ് ബജരംഗിനെ വിവരം അറിയിക്കുകയായിരുന്നു. ഹിതിഷും കുടുംബവും എത്തി വാതിൽ തകർന്ന് അകത്തു കയറിയപ്പോൾ കട്ടിലിന് സമീപം ഭാരതിയെ തുണികൊണ്ട് കെട്ടിയിട്ട നിലയിൽ
സച്ചിൻ ടെൻഡുൽക്കറിന്‍റെ മകൻ അർജുൻ ടെൻഡുൽക്കർ വിവാഹിതനായി
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്‍റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കർ വിവാഹിതനായി. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. ദക്ഷിണ മുംബയിലെ ഒരു സ്വകാര്യ റിസോർട്ടിൽ നടത്തിയ ചടങ്ങിൽ വ്യാവസായിക, ക്രിക്കറ്റ്, സിനിമാ, രാഷ്‌ട്രീയ രംഗത്തെ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ഐസ് ക്രീം ബ്രാന്‍ഡായ ബ്രൂക്ലിന്‍ ക്രീമറിയും ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഗ്രൂപ്പും ഘായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ പാസ് പെറ്റ്
നിതീഷ് കുമാർ രാജ്യസഭയിലേക്ക്; നാമനിർദേശ പ്രതിക സമർപ്പിച്ചു
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പ്രതിക സമർപ്പിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം പട്നയിൽ എത്തിയാണ് പത്രിക നിതീഷ് കുമാർ സമർപ്പിച്ചത്. മാർച്ച് ഒന്നിന് 75 വയസ്സ് പൂർത്തിയാക്കിയ ജനതാദൾ-യുവിൻ്റെ പരമോന്നത നേതാവിനെ രാജ്യസഭയിലേക്ക് എത്തിച്ചും മകൻ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കിയുമാണ് ബി.ജെ.പിയുടെ നിർണായക നീക്കം എന്നാണ് വിവരം. സംസ്ഥാനത്ത് ആദ്യമായി ഒരു ബി.ജെ.പി മുഖ്യമന്ത്രിയാവും . ബി.ജെ.പിയുമായി വളരെ അടുത്ത ബന്ധമുള്ള ജനതാദൾ-യു വർക്കിങ്
കാനഡയിൽ ഇന്ത്യൻ വംശജയായ യൂട്യൂബർ കുത്തേറ്റു മരിച്ചു
ഇന്ത്യൻ വംശജയായ യൂട്യൂബർ കാനഡയിൽ കുത്തേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിനി നാൻസി ഗ്രെവാൾ (45) ആണ് കാനഡയിലെ ഒന്റാറിയോയിൽ മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് യൂട്യൂബറെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിസരത്തു നിന്നും വീടിന്റെ മുൻവാതിലിലേക്കുള്ള പടികളിൽ നിന്നും പോലീസ് തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം സംഭവത്തിൽ നടന്നുവരികയാണ്.സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന നാൻസി പഞ്ചാബിലെ രാഷ്‌ട്രീയ വിഷയങ്ങളിൽ സ്വന്തം നിലപാടുകൾ
കൊച്ചിയില്‍ നിന്നും ഇന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍; ബഹ്റൈനിലേക്കും കുവൈറ്റിലേക്കും സർവീസില്ല
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് കൊച്ചിയില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 24 സര്‍വീസുകളാണ് ഇന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൊച്ചിയില്‍ നിന്നും 10 സര്‍വീസുകളും കൊച്ചിയിലേക്ക് 14 സര്‍വീസുകളുമാണ് ഇന്ന് നടക്കുക. എന്നാല്‍ ബഹ്റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. ദുബായ്, ഷാര്‍ജ, അബുദാബി, ഫുജൈറ, മസ്‌കറ്റ്, റിയാദ്, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കാണ് മിക്ക സര്‍വീസുകളും.
പി.കെ. ശശിയെ പുറത്താക്കി സിപിഎം
മുൻ എംഎൽഎ പി.കെ. ശശിയെ സിപിഎമ്മിൽ നിന്നും പുറത്താക്കി. സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ശശിയെ പുറത്താക്കാന്‍ തീരുമാനിച്ചതായി പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു അറിയിച്ചു. കുറെ കാലമായി തുടര്‍ന്നുവന്നിരുന്ന സിപിഎം ബന്ധം അവസാനിപ്പിച്ചുവെന്നും മാനസിക പ്രയാസം നേരിടുന്നുവെന്നും പി.കെ. ശശി പ്രതികരിച്ചു.
തട്ടുദോശ കഴിക്കുന്നതിനിടെ അബദ്ധത്തില്‍ കാലിൽ ചവിട്ടി; യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സംഭവം ബംഗളുരുവിൽ
ബംഗളുരുവിലെ ദോശ കോര്‍ണറിൽ തട്ടുദോശ കഴിക്കുന്നതിനിടെ അബദ്ധത്തില്‍ കാലിൽ ചവിട്ടിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബസവേശ്വര നഗറിലെ തിമ്മയ്യ റോഡിലെ ശ്രീ രാഘവേന്ദ്ര വെജ് ദോശ കോര്‍ണറിലാണ് സംഭവം. ദോശ കഴിക്കാനെത്തിയ ഒരാളുടെ കാലില്‍ ചവിട്ടിയെന്ന കാര്യത്തിന്‍റെ പേരിലാണ് കൊലപാതകം നടന്നത്. മഞ്ജുനാഥ് നഗര്‍ സ്വദേശി ശശികുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സഹോദരങ്ങളായ പ്രതികൾ ഭാഗ്യരാജ്, മഞ്ജുനാഥ് എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കുടുംബത്തോടൊപ്പം മഞ്ജുനാഥ് നഗറിലായിരുന്നു
മുള്ളൻപന്നിയെ തല്ലിക്കൊന്ന പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശി ഒളിവിൽ; പിടികൂടാനാകാതെ വനംവകുപ്പ്
ആറ് ദിവസമായിട്ടും വെള്ളനാട് ശശിയെ വനം വകുപ്പിന് പിടികൂടാനായിട്ടില്ല. മുള്ളൻപന്നിയെ തല്ലിക്കൊന്ന പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശി ഒളിവിലാണ് എന്നാണ് വനംവകുപ്പ് പറയുന്നത്. അതേസമയം പഞ്ചായത്തിലെ ചില പരിപാടികളിൽ കഴിഞ്ഞ ദിവസം വെള്ളനാട് ശശി പങ്കെടുത്തതായാണ് നാട്ടുകാർ പറയുന്നത്. നിയമോപദേശം തേടാനായി വക്കീലിനെ കണ്ടതായും വിവരമുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്നും തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് വനംവകുപ്പ് പറയുന്നത്.
കുവൈത്ത് തീരത്ത് എണ്ണക്കപ്പലിൽ സ്ഫോടനം; എണ്ണ കടലിലേക്ക് ഒഴുകുന്നു
കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. കുവൈത്തിലെ മുബാറക് അൽ കബീർ തുറമുഖത്ത് നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നുവെന്നും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി റിപ്പോർട്ട് ചെയ്തു. നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് കപ്പലിന്‍റെ ഇടത് ഭാഗത്ത് വലിയൊരു സ്‌ഫോടന ശബ്ദം കേൾക്കുകയും,
അതിവേഗ റെയിൽ പാത; നടപ്പിലാക്കാനുള്ള ചുമതല ഇ ശ്രീധരന് നൽകിയിട്ടില്ലെന്ന് അതിവേഗ റെയിൽ കോർപ്പറേഷൻ
അതിവേഗ റെയിൽ പാത പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന് ഒരു ചുമതലയും നൽകിയിട്ടില്ലെന്ന് അതിവേഗ റെയിൽ കോർപ്പറേഷൻ. റെയിൽവേ മന്ത്രാലയത്തിന് നൽകിയ വിവരാവകാശ അപേക്ഷയിലാണ് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ഇത്തരത്തിൽ മറുപടി നൽകിയത്. ശ്രീധരനെ 2023 ജൂൺ മുതൽ 2026 ഫെബ്രുവരി 6 വരെയുള്ള കാലയളവിൽ കേരളത്തിലെ ഒരു പദ്ധതിയിലും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്. പദ്ധതികൾ വിലയിരുത്തുന്നതിനോ ഉപദേശം നൽകുന്നതിനോ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടില്ല എന്നും വിവരാവകാശ