ഇന്ത്യൻ വംശജയായ യൂട്യൂബർ കാനഡയിൽ കുത്തേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിനി നാൻസി ഗ്രെവാൾ (45) ആണ് കാനഡയിലെ ഒന്റാറിയോയിൽ മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് യൂട്യൂബറെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിസരത്തു നിന്നും വീടിന്റെ മുൻവാതിലിലേക്കുള്ള പടികളിൽ നിന്നും പോലീസ് തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം സംഭവത്തിൽ നടന്നുവരികയാണ്.സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന നാൻസി പഞ്ചാബിലെ രാഷ്ട്രീയ വിഷയങ്ങളിൽ സ്വന്തം നിലപാടുകൾ തുറന്നു പറഞ്ഞിരുന്നു.