വനിതാദിനത്തിൽ ചെന്നൈ-മൈസൂരു വന്ദേഭാരത് എക്‌സ്പ്രസിൻ്റെ നിയന്ത്രണം പൂർണമായി ഏറ്റെടുത്ത് സ്ത്രീകൾ
വനിതാദിനത്തിൽ ചെന്നൈ-മൈസൂരു വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടിയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുത്ത് സ്ത്രീകൾ. വനിതാദിനാഘോഷത്തിൻ്റെ ഭാഗമായിട്ടാണ് ചെന്നൈ – മൈസൂരു വന്ദേഭാരത് തീവണ്ടിയുടെ ബെംഗളൂരു മുതൽ മൈസൂരുവരെയുള്ള സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട ചുമതലകൾ സ്ത്രീ ജീവനക്കാർ നിർവഹിച്ചത്. യാത്രാക്കാരായ സ്ത്രീകളെ റോസാപ്പൂ നൽകിയാണ് സ്വീകരിച്ചത്. ബല്ലാ ശിവപാർവതിയായിരുന്നു ലോക്കോ പൈലറ്റ്. മലയാളിയായ അശ്വതി എം.നായർ അസി.ലോക്കോ പൈലറ്റായിരുന്നു. പ്രിയദർശിനിയായിരുന്നു ഗാർഡായി പ്രവർത്തിച്ചത്. സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ എം.എസ്.പ്രിയ ഫ്ളാഗ് ഓഫ്
എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു: സഞ്ജു സാംസൺ
2026 ടി20 ലോകകപ്പ് ടൂർണമെന്റിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ‘എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നുവെന്ന് മലയാളി താരം സഞ്ജു പറഞ്ഞു. ‘ഒരുപാട് സന്തോഷവും നന്ദിയുമുണ്ട്. സത്യം പറഞ്ഞാല്‍, ഇത് ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്. ഞാൻ കളിക്കാതിരുന്ന 2024 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നപ്പോള്‍ മുതല്‍ ആഗ്രഹിച്ചതാണിത്. അതിനായി കഠിനാധ്വാനം ചെയ്തു. താന്‍ ചെയ്യാന്‍ ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം താന്‍
ട്വന്‍റി20 ലോകകപ്പിൽ ചരിത്രമെഴുതി ഇന്ത്യ; ഇന്ത്യക്ക് മൂന്നാം ലോകകിരീടം
ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ 96 റൺസിൻ്റെ വൻ വിജയം നേടി ഇന്ത്യ കിരീടം സ്വന്തമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും സമഗ്ര ആധിപത്യം പുലർത്തിയ ടീം ഇന്ത്യയുടെ പ്രകടനമാണ് ഫൈനലിൽ കാണാനായത്. ബുംറയാണ് കളിയിലെ കേമൻ. ഫൈനലടക്കം അവസാനം കളിച്ച മൂന്നു മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജു സാംസൺ മാൻ
ഷെട്ടിഹള്ളി – മേദരഹള്ളി അയ്യപ്പ സേവാസംഘം വനിതാദിനം ആഘോഷിച്ചു
ഷെട്ടിഹള്ളി – മേദരഹള്ളി അയ്യപ്പ സേവാസംഘത്തിൻ്റെ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിച്ചു. അയ്യപ്പാസേവ സംഘം ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് രവികുമാർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരി കെ.കവിത വനിതാദിനത്തെ പറ്റി മുഖ്യപ്രഭാഷണം നടത്തി. ആദ്യകാല പ്രവർത്തകരായ ശ്രീദേവി നാരായണൻ, അംബിക നായർ എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു. സോജ സ്വാഗതവും കാർത്ത്യായിനി നന്ദിയും പറഞ്ഞു.
ടി20 ലോകകപ്പ് കലാശപ്പോരിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ
ടി20 ലോകകപ്പ് കലാശപ്പോരിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ 255 റൺസ് എന്ന കൂറ്റൻ സ്കോർ നേടി. അർധ സെഞ്ചുറി സഞ്ജു സാംസൺ(89) ഇഷാൻ കിഷൻ (54), അഭിഷേക് ശർമ്മ (52) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്. 52 റൺസ് നേടിയ അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അഭിഷേക് 18 പന്തിലാണ് അർധസെഞ്ചറി കുറിച്ചത്. ഒന്നാം വിക്കറ്റിൽ സഞ്ജുവും
വന്ദേഭാരതിനുനേരെ കല്ലേറ്; ചില്ലിന് കേടുപാടുകൾ
വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്. കല്ലേറിൽ ട്രെയിനിന്റെ ഒമ്പതാമത്തെ കോച്ചിലെ ചില്ലിന് കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർക്ക് പരിക്കില്ല. തിരുവനന്തപുരത്തുനിന്ന് കാസർഗോട്ടേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയായിരുന്നു അക്രമം. ശനിയാഴ്ച രാത്രി എട്ടിനും ഒമ്പതിനും ഇടയിൽ ആലുവയ്ക്കും അങ്കമാലിയ്ക്കും ഇടയിൽ ആണ് കല്ലേറുണ്ടായത്. റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ തിരിച്ചറിയുന്നതിനായി അങ്കമാലി – ആലുവ മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
പാലക്കാട് ഫോറം ബാംഗളുരു വനിതാ ദിനാഘോഷം സംഘടിപ്പിച്ചു
പാലക്കാട് ഫോറം ബാംഗളുരുവിൻ്റെ വനിതാ വിഭാഗം ഉഷസിൻ്റെ ഈ വർഷത്തെ വനിതാ ദിനാഘോഷം ജാലഹള്ളിയിലുള്ള കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ വെച്ച് നടന്നു. ഉഷസ് പ്രസിഡണ്ട് വിനിതാ മനോജ് അധ്യക്ഷയായ ചടങ്ങിൽ എഴുത്തുകാരിയും, വിവർത്തകയും, ദ്രാവിഡഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷൻ പ്രസിഡണ്ടുമായ ഡോ സുഷമ ശങ്കർ.എസ് മുഖ്യാഥിതി ആയിരുന്നു. ശാസ്ത്രസാങ്കേതിക വിഭാഗത്തിലെ മികച്ച സംഭവനങ്ങൾക്ക് റിട്ടയേർഡ് ISRO ഡയറക്ടറും ശാസ്ത്രജ്ഞയുമായ ഡോ.ബ്രിന്ദ, അക്കാദമിക് വിഭാഗത്തിൽ എം.എസ്.രാമയ്യ കോളേജിലെ മൈക്രോബയോളജി അസിസ്റ്റന്റ്
വനിതകൾ സാമ്പത്തികമായി സ്വയം പര്യാപ്തരാകണം: കാത്തി ട്രീസ മാത്യു
വനിതകൾ സാമ്പത്തികമായി സ്വയംപര്യാപ്തരാകണമെന്നും ഉദ്യോഗങ്ങളിലെ നേതൃനിരയിൽ വനിതകൾക്ക് കൂടുതൽ അവസരങ്ങൾ നൽകണമെന്നും ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ കാത്തി ട്രീസ മാത്യു അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ കേരള സമാജം വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ദിരാ നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കേരള സമാജം വനിതാ വിഭാഗം ചെയർപേഴ്സൺ സുധ വിനേഷ് അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം, ജനറൽ
ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു
ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടക, വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മത്തിക്കരെയിലുള്ള ട്രസ്റ്റ് ഓഫീസിൽ വച്ച് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. പരിപാടിയിൽ വനിതാ വിഭാഗം കൺവീനർ പുഷ്പ രാജീവ് സ്വാഗതം പറഞ്ഞു. ഡോ.സുനിത കെ രാജേഷ് (BDS), ഡോ.ജയലക്ഷ്മി.ജെ (BDS) എന്നിവർ Oral Bealthനെ സംബന്ധിച്ചു ബോധവൽക്കരണക്ലാസ്സ് നടത്തി. വനിതാ വിഭാഗം അംഗങ്ങൾ അവതരിപ്പിച്ച Give to Gain എന്ന പ്രത്യേക പരിപാടിയും ശ്രദ്ധേയമായി. തുടർന്ന് ട്രസ്റ്റ്
വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ലൂർ കൗൺസിൽ ലഞ്ച് മീറ്റ് നടത്തി
വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബാംഗ്ലൂർ കൗൺസിൽ സംഘടിപ്പിച്ച പ്രത്യേക ലഞ്ച് മീറ്റ് ബാംഗ്ലൂരിലെ ഇസിഎയിൽ വെച്ച് നടന്നു. പരിപാടിയിൽ ഡബ്ല്യുഎംഎഫ് ഗ്ലോബൽ വൈസ് പ്രസിഡണ്ട് മേരി റോസ്‌ലെറ്റ് ഫിലിപ്പ്, ഡബ്ല്യുഎംഎഫ് ബിസിനസ് ക്ലബ് ഇന്റർനാഷണൽ പ്രസിഡണ്ട് റെജിൻ ചാലപ്പുറം എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു. ചടങ്ങിൽ ഗ്ലോബൽ വൈസ് പ്രസിഡണ്ട് മേരി റോസ്‌ലെറ്റ് ഫിലിപ്പിനെ കൗൺസിൽ അംഗങ്ങൾ ആദരിച്ചു. കൂടാതെ, ചടങ്ങിൽ വെച്ച് മലയാളം ഫോറം ഹെഡ് രമ