ബംഗളൂരുവിൽ പൊതുസ്ഥലത്ത് പുകവലിച്ച 295 പേർക്ക് പിഴ ചുമത്തി
ബംഗളൂരു നോർത്ത് ഡിവിഷനിൽ നടത്തിയ പ്രത്യേക പരിശോധനയിൽ നിരോധിത മേഖലകളിൽ പുകവലിച്ചതിന് സിറ്റി പൊലീസ് സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട്സ് ആക്ട്ടോ (കോട്‌പ) പ്രകാരം 40 കേസുകൾ രജിസ്റ്റർ ചെയ്യുകയും 295 പേർക്ക് പിഴ ചുമത്തുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് തുടങ്ങിയ പരിശോധന ഞായറാഴ്‌ച പുലർച്ചെ വരെ നീണ്ടുനിന്നു. ബീഡിയുടെയും സിഗരറ്റിൻ്റെയും പരസ്യങ്ങൾ നിയമവിരുദ്ധമായി സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തിൽ പ്രദർശിപ്പിച്ച കടകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി കോട്‌പ നിയമത്തിലെ
ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു
ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച രാത്രി ഇരുവരും വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിവായി കാട്ടാന ശല്യം ഉള്ള നാടാണ് ദേവർഷോല.
കർണാടകയിൽ 3 ലക്ഷം എച്ച്ഐവി ബാധിതർ
കർണാടകയിൽ എച്ച്ഐവിബാധിതരുടെ എണ്ണം ദേശീയ ശരാശരിയായ 0.2 ശതമാനത്തേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട്. ബംഗളൂരുവിൽ നാഷണൽ എയ്‌ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ സംഘടിപ്പിച്ച ‘സുരക്ഷ സങ്കൽപ ‘ശിൽപശാലയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീ. സെക്രട്ടറിയും നാഷണ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ ഡയറക്‌ടർ ജനറലുമായ ഡോ. രാകേഷ് ഗുപ്ത്‌ത വെളിപ്പെടുത്തിയതാണിത്. ഇന്ത്യയിലുടനീളം ഉയർന്ന എച്ച്ഐവി ആഘാതവും അണുബാധ നിരക്കുമുള്ള 219 മുൻഗണനാ ജില്ലകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കർണാടകയിലെ എച്ച്ഐവി വ്യാപനം 0.44ശതമാനമാണ് ഇത് ദേശീയ
യുഡിഎഫ് കർണാടകയുടെ ഇഫ്‌താർ പാർട്ടി ഇന്ന് വൈകുന്നേരം മടിവാളയിലെ ഹോട്ടൽ സീ പേളിൽ
യുഡിഎഫ് കർണാടകയുടെ ഇഫ്‌താർ പാർട്ടി ഇന്ന് വൈകുന്നേരം 5മണിക്ക് മടിവാളയിലെ ഹോട്ടൽ സീ പേളിൽ വച്ച് നടക്കും. ചടങ്ങിൽ പൽപ്പു സ്‌മാരക സാഹിത്യ പുരസ്‌കാരം നേടിയ അഡ്വ.സത്യൻ പുത്തൂരിനെ ചടങ്ങിൽവച്ച് ആദരിക്കും.കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി, യൂത്ത് കോൺഗ്രസ് നാഷണൽ സെക്രട്ടറി അബിൻ വർക്കി, ഐ യു എം എൽ ദേശീയ നേതാവ് സിറാജ് ഇബ്രാഹിം എന്നിവർ പങ്കെടുക്കും.
കെ എൻ എസ് എസ് ദാസറഹള്ളി കരയോഗം വനിതാദിനം ആചരിച്ചു
കെ എൻ എസ് എസ് ദാസറഹള്ളി കരയോഗം മഹിളാ വിഭാഗം ചൈതന്യയുടെ നേതൃത്വത്തിൽ കരയോഗത്തിൻ്റെ ഓഫീസിൽവച്ച് ലോക വനിതാദിനം ആചരിച്ചു.പ്രശസ്ത കവിയത്രി ഇന്ദിരാ ബാലൻ മുഖ്യാതിഥിയായിരുന്നു. ഭാരതീ ദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നും മൈക്രോ ബയോളജിയിൽ ഡോക്ടറേറ്റ് നേടിയ കരയോഗം മെമ്പർ സത്യനാഥൻ ബാബുവിൻ്റെ സഹധർമ്മിണി ഡോക്ടർ ദീപ വി എച്ചിനെ ചടങ്ങിൽ ആദരിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും
ഒരിടവേളയ്ക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും. മൂന്നാം ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിലെത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കും.
5 ജില്ലകളിൽ ശക്തമായ സമരം; നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് ആരംഭിച്ചു
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ മിനിമം വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമ്പൂർണ പണിമുടക്ക് ആരംഭിച്ചു. 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ടാണ് നഴ്സുമാരുടെ സമരം. നഴ്സുമാരുടെ സംഘടനയായ യുഎൻഎയുമായി ശമ്പള വർദ്ധനയിൽ ധാരണയിലെത്താത്ത കണ്ണൂർ, കോഴിക്കോട്, വയനാട്, എറണാകുളം, തൃശൂർ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികൾ വേതനം നൽകുമെന്ന് വാഗ്ദാനം നൽകിയതോടെ സമരം പിൻവലിക്കുകയായിരുന്നു. ആവശ്യം അംഗീകരിച്ച് കരാർ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കും.
കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ വനിതാദിനാഘോഷം സംഘടിപ്പിച്ചു
കേരള സമാജം ( രജി ) ബാഗ്ലൂർ മല്ലേശ്വരംസോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലോക വനിതാ ദിനിം ആഘോഷിച്ചു. സോൺ വനിതാ വിഭാഗം ചെയർപേഴ്സൺ സുധാ സുധീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ എഴുത്തുകാരി ബ്രിജി. ടി മുഖ്യാഥിതി ആയിരുന്നു. നിലവിലെ ലോക സാഹചര്യത്തിൽ ജീവിക്കുമ്പോൾ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും അവർ വിശദമായി സംസാരിച്ചു. പ്രമുഖ ആയുർവേദ ഡോക്ടറായ ആഷ പി മേനോൻ സ്ത്രീകളുടെ ചർമ്മസംരക്ഷണത്തെക്കുറിച്ച് ക്ലാസ്സെടുത്തു..
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
തിരുവനന്തപുരം നെടുമങ്ങാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഇന്നലെ രാത്രി 10.45 ഓടെയാണ് അപകടം നടന്നത്. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, രാജേഷ്, ബിനോയ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. നെടുമങ്ങാട് – ആര്യനാട് റോഡിൽ സർക്കാർ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് ബൈക്കുകളും പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ
ശുചിത്വ നഗരത്തിനായി മൈസൂരുവിൽ ഘോഷയാത്ര സംഘടിപ്പിച്ചു
ശുചിത്വനഗരത്തിനായി മൈസൂരു മുനിസിപ്പൽ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ വനിതാദിനത്തിൽ സ്ത്രീകളെ പങ്കെടുപ്പിച്ച് നഗരത്തിൽ വർണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു. മൈസൂർ കൊട്ടാരത്തിന് മുന്നിൽ മന്ത്രി ഡോ.എച്ച്.സി.മഹാദേവപ്പ, എം.എൽ.എ.മാരായ ജി.ടി. ദേവഗൗഡ, തൻവീർ സേട്ട്, കെ. ഹരീഷ്‌ഗൗഡ, എം.എൽ.സി. സി.എൻ. മഞ്ചഗൗഡ എന്നിവർ ചേർന്ന് റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തു. മൈസൂർ കൊട്ടാരത്തിന് മുന്നിൽനിന്ന് ആരംഭിച്ച ഘോഷയാത്ര ആൽബർട്ട് വിക്ർ റോഡ്, കെ.ആർ. സർക്കിൾ, ഡി. ദേവരാജ അരശ് റോഡ്, ജെ.എൽ.ബി. റോഡ്