കേരള സമാജം ( രജി ) ബാഗ്ലൂർ മല്ലേശ്വരംസോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലോക വനിതാ ദിനിം ആഘോഷിച്ചു. സോൺ വനിതാ വിഭാഗം ചെയർപേഴ്സൺ സുധാ സുധീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ എഴുത്തുകാരി ബ്രിജി. ടി മുഖ്യാഥിതി ആയിരുന്നു. നിലവിലെ ലോക സാഹചര്യത്തിൽ ജീവിക്കുമ്പോൾ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും അവർ വിശദമായി സംസാരിച്ചു.
പ്രമുഖ ആയുർവേദ ഡോക്ടറായ ആഷ പി മേനോൻ സ്ത്രീകളുടെ ചർമ്മസംരക്ഷണത്തെക്കുറിച്ച് ക്ലാസ്സെടുത്തു.. പ്രമുഖ മോട്ടിവേഷൻ സ്പീക്കറും കൗൺസിലറുമായ അനു അശോക് ‘മനുഷ്യബന്ധങ്ങളിലെ ആരോഗ്യകരമായ അതിർവരമ്പുകൾ’ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.
മെമ്പർമാരുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികൾ ചടങ്ങിനു മാറ്റുകൂട്ടി. സോൺ ചെയർമാൻ പോൾ പീറ്റർ, ഇ സി മെമ്പർമാരായ മൃദുല, സ്നേഹ മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വനിതാ വിഭാഗം കൺവീനർ തങ്കമണി നാരായണൻ നന്ദി പ്രകാശിപ്പിച്ചു. സോൺ കൺവീനർ പി.ആർ ഉണ്ണികൃഷ്ണൻ, ജോയൻ്റ് കൺവീനർ ബിജുപാൽ നമ്പ്യാർ, വനിതാ വിഭാഗം വൈസ് ചെയർപേഴ്സൺ ശോഭന പുഷ്പരാജ്, ജോയൻ്റ് കൺവീനർമാരായ രമാ മുകുന്ദൻ, രേഷ്മാ രഞ്ജിത്, ജോയൻ്റ് ഫിനാൻസ് കൺവിനർ വിജയകുമാരി, പ്രോഗ്രാം കൺവീനർ ബിനി പോൾ, രക്ഷാധികാരി വിജയലക്ഷ്മി എന്നിവർ ചടങ്ങിനു നേതൃത്വം നൽകി. സോൺ വൈസ് ചെയർമാൻ പി.സുരേന്ദ്രൻ നായർ, മുതിർന്ന നേതാക്കൻമാരായ സി.എച്ച്.പദ്മനാഭൻ, എം. മോഹൻദാസ് സെൻട്രൽ കമ്മിറ്റി മെമ്പർ പുഷ്പരാജൻ തുടങ്ങി സോണിലെ മെമ്പർമാരും വനിതാ മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു.