കർണാടകയിൽ എച്ച്ഐവിബാധിതരുടെ എണ്ണം ദേശീയ ശരാശരിയായ 0.2 ശതമാനത്തേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട്. ബംഗളൂരുവിൽ നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ സംഘടിപ്പിച്ച ‘സുരക്ഷ സങ്കൽപ ‘ശിൽപശാലയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീ. സെക്രട്ടറിയും നാഷണ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ ഡയറക്ടർ ജനറലുമായ ഡോ. രാകേഷ് ഗുപ്ത്ത വെളിപ്പെടുത്തിയതാണിത്.
ഇന്ത്യയിലുടനീളം ഉയർന്ന എച്ച്ഐവി ആഘാതവും അണുബാധ നിരക്കുമുള്ള 219 മുൻഗണനാ ജില്ലകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കർണാടകയിലെ എച്ച്ഐവി വ്യാപനം 0.44ശതമാനമാണ് ഇത് ദേശീയ ശരാശരിയായ 0.2 ശതമാനത്തേക്കാൾ കൂടുതലാണ്. സംസ്ഥാനത്ത് ഏകദേശം 2.91 ലക്ഷം എച്ച്ഐവി ബാധിതരുണ്ട്. പ്രതിവർഷം ഏകദേശം 4700 പുതിയ എച്ച്ഐവി കേസുകൾ കണ്ടെത്തി