കെ.ബി.ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ
കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ. വാളകത്തെ വീട്ടിൽ ഗണേഷ് കുമാറിനെ മോശം സാഹചര്യത്തിൽ കണ്ടുവെന്നും അതിന്റെ ഫോട്ടാകൾ കൈയിലുണ്ടെന്നും ബിന്ദു പറഞ്ഞു. മാധ്യമങ്ങളുടെ മുന്നിൽ തനിക്ക് എതിരെ ഗണേഷ് കുമാർ പറഞ്ഞതു കേട്ടിട്ടാണ് താൻ എല്ലാം തുറന്ന് പറയുന്നതെന്നും ബിന്ദു ഒരു വാർത്താ ചാനലിനോടു വ്യക്തമാക്കി. “മന്ത്രി ഗണേഷ് കുമാർ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാൻ പോലും പറ്റാത്ത
കേരള സമാജം കർണാടക വനിതാദിനാഘോഷം സംഘടിപ്പിച്ചു
കേരള സമാജം(രജി.)കർണാടക നോർത്ത് ഡിവിഷൻ സംഘടിപ്പിച്ച വനിതാദിനാഘോഷം പ്രശസ്‌ത സിനിമാ നടി മൈദിലി റോയിയും ഗുഡ് ഷെപ്പേഡ് ഇൻസ്റ്റിട്യൂഷൻ ഉടമയും പ്രിൻസിപ്പളുമായ ഡോക്ടർ ഹെലൻ ടോംമും കൂടി ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം ചെയർപേഴ്സൺ പ്രീതാ ശിവൻ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ നിഷ വാരിയർ, ബാപ്പിസ്റ്റ് ഹോസ്പിറ്റൽ ഓൺകോളജിസ്റ്റ് ഡോക്ടർ സരോ ജേക്കബ് എന്നിവർ പങ്കെടുത്തു. കേരള സമാജം കർണാടക പ്രസിഡണ്ട് എസ് കെ പിള്ള, വൈസ്
കെ എൻ എസ് എസ് കരയോഗങ്ങളിൽ വനിതാദിനം ആഘോഷിച്ചു
കെ എൻ എസ് എസ് വിവിധ കരയോഗങ്ങളിലായി അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. ഹോരമാവു, ഇന്ദിരാനഗർ, ജക്കുർ, ദാസറഹള്ളി, സദാശിവനഗർ, ജയമഹൽ, മടിക്കേരി, നെല്ല്യാടി, നെലമംഗല, പീനിയ, ഹലസൂരു, എം എസ് നഗർ, തിപ്പസന്ദ്ര, മല്ലേശ്വരം എന്നീ കരയോഗങ്ങൾ വനിതാ ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കെ എൻ എസ് എസ് ഹോറമാവു കരയോഗം മഹിളാ വിഭാഗം അംഗന കേക്ക് മുറിച്ച് വനിതാ ദിനം ആഘോഷിച്ചു. എ ഐ ആർ
കരൂർ ദുരന്തം: ടിവികെ അധ്യക്ഷൻ വിജയിയെ വീണ്ടും സിബിഐ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു
നടനനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയിയെ സിബിഐ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. കരൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിയാളുകൾ മരിച്ച സംഭവത്തിൻ്റെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ചെന്നൈയിലെ സിബിഐ ഓഫീസിൽ ചൊവ്വാഴ്ച ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സംഭവത്തിൽ സംഘാടകരുടെ ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിച്ചോ എന്നും സുരക്ഷാ വീഴ്ചയുണ്ടായോ എന്നുമാണ് സിബിഐ അന്വേഷിക്കുന്നത്. ഇത് രണ്ടാം തവണയാണ് വിജയിയെ സിബിഐ ചോദ്യം ചെയ്യലിനായി വിളിക്കുന്നത്. നേരത്തെ
ദമ്പതികളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ദമ്പതികളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പൊൻകുന്നം തോണിപ്പാറ റോഡിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന സാജൻ(33), ഭാര്യ വാഴൂർ സ്വദേശി അനുഷ(30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടക വീട്ടിലെ മുറിയിൽ രക്തത്തിൽ കുളിച്ച് നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടര വയസ്സുള്ള ഇവരുടെ കുട്ടി കരയുന്നത് കേട്ട് വീട്ടുടമസ്‌ഥർ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. അന്വേഷിച്ചുവന്നപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ വീട്ടിൽ വഴക്ക് കേട്ടിരുന്നതായി
സുവർണ കര്‍ണാടക കേരള സമാജം അവലഹള്ളി സോൺ വനിതാദിനം ആഘോഷിച്ചു
സുവർണ കര്‍ണാടക കേരള സമാജം അവലഹള്ളി സോൺ വനിതാദിനം ആഘോഷിച്ചു. സോൺ ചെയർപേഴ്സൺ ഷീബ ഷാജി, സോൺ കൺവീനർ ബിപിൻ വി കെ, ഫിനാൻസ് കൺവീനർ ആൻസൺ, വൈസ് ചെയർമാൻമാരായ സജീഷ്, സിൽബി ആന്റണി, ബോർഡ് അംഗങ്ങളായ ഷാജി വി കെ, മുരളി എം എന്നിവരും വനിതാദിനാഘോഷത്തിൽ പങ്കെടുത്തു.
ലൈംഗികാതിക്രമ പരാതി: ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരത്തിന് മുൻകൂർ ജാമ്യം അനുവദിച്ചു
കൊച്ചിയിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്ന് നടിയുടെ പരാതിയിൽ സംവിധായകന് മുൻകൂർ ജാമ്യം. മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം എസ് പൊതുവാളിനാണ് എറണാകുളം സേഷൻസ് കോടതി ജാമ്യം അനുവദിച്ചത്. 2022 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകൻ ഫ്ലാറ്റിൽ അതിക്രമിച്ചുകയറി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു നടിയുടെ പരാതി. എന്നാൽ സിനിമയുടെ നിർമ്മാണ സമയത്ത് പ്രൊഫഷണൽ സ്വഭാവമുള്ള ഇടപെടലുകൾ ആണ് നടിയുമായി ഉണ്ടായിരുന്നത്
ഇറാൻ സംഘർഷം: പ്രധാനമന്ത്രി നേരിട്ട് സാഹചര്യങ്ങൾ വിലയിരുത്തുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ നേരിട്ട് സാഹചര്യങ്ങൾ അവലോകനം ചെയ്യുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ഇന്ത്യക്ക് പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ട്. ഗവൺമെന്റ് ഫെബ്രുവരി 20-ന് തന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിരുന്നതായും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാൻ സംഘർഷത്തിൽ പങ്കാളികളായ എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും സംഘർഷം ലഘൂകരിക്കുന്നതിന് നയതന്ത്രപരമായ നീക്കങ്ങളും ചർച്ചകളും മാത്രമാണ് പോം വഴിയെന്നും ഇറാൻ സംഘർഷം: പ്രധാനമന്ത്രി നേരിട്ട്
കേരളത്തിൽ വിഷുവിനു തൊട്ടുപിന്നാലെ വോട്ടെടുപ്പ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസാമിലെ പരിപാടിക്കു പിന്നാലെ അടുത്ത 15നോ 16നോ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ അധികൃതർ നൽകുന്ന വിവരം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസമെത്തിയ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറും കമ്മീഷണർമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കൊച്ചിയിൽ നടത്തിയ ചർച്ചയിൽ ഒരാഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടാകുമെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് ഉറപ്പു നൽകിയിരുന്നു. എത്രയും വേഗം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നായിരുന്നു കേരളത്തിലെ പ്രതിപക്ഷ കക്ഷികൾ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടത്.ആഴ്ചയിൽ രണ്ടും
കൈരളി കലാസമിതി അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു
ബംഗളൂരു വിമാനപുരയിലെ കൈരളീ കലാ സമിതി, കൈരളി നിലയം സ്കൂൾ ഓഡിറ്റോറിയത്തിൽവച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. കൈരളി മഹിളാവേദി ചെയർപേഴ്സൺ ബിന്ദു രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രശസ്ത കവി ഡോ.ഷീജ വക്കം മുഖ്യാതിഥിയായിരുന്നു. കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി, കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി കെ സുധീഷ് എന്നിവർ ആശംസാ പ്രസംഗം നടത്തി. വൈസ് ചെയർപേഴ്സൺ സീന മനോജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കൈരളി മഹിളാവേദി