ദമ്പതികളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പൊൻകുന്നം തോണിപ്പാറ റോഡിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന സാജൻ(33), ഭാര്യ വാഴൂർ സ്വദേശി അനുഷ(30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടക വീട്ടിലെ മുറിയിൽ രക്ത‌ത്തിൽ കുളിച്ച് നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

രണ്ടര വയസ്സുള്ള ഇവരുടെ കുട്ടി കരയുന്നത് കേട്ട് വീട്ടുടമസ്‌ഥർ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. അന്വേഷിച്ചുവന്നപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ വീട്ടിൽ വഴക്ക് കേട്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു.

Related Posts