എം.എം.എ റിലീഫ് കിറ്റ് വിതരണം അവസാനഘട്ടത്തിലേക്ക്
മലബാർ മുസ്ലിം അസോസിയേഷൻ റംസാൻ റിലീഫ് കിറ്റുവിതരണം അവസാനഘട്ടങ്ങളിലേക്ക് കടക്കുന്നു. വിവിധ ബ്രാഞ്ചുകളിലായി പന്ത്രണ്ടിൽ പരം ഏരിയകളിൽ വിതരണം നടന്നു. കലാശിപാളയം, മജിസ്റ്റിക്, മൈസൂർ റോഡ്, ബി.സി.സി ലേഔട്ട്, ജെ.സി. നഗർ നീലസാന്ദ്ര, ആസാദ് നഗർ , ഡബിൾ റോഡ്’ , എൽ.ആർ. നഗർ, ബൊമ്മനഹള്ളി തുടങ്ങിയ ഏരിയകളിലാണ് വിതരണം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം എൽ ആർ നഗർ, ബൊമ്മനഹള്ളി ,നീല സാന്ദ്ര ഭാഗങ്ങളിൽ പ്രസിഡണ്ട് ഡോ:എൻ.എ. മുഹമ്മദ് നേരിട്ട്
കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസര്‍ക്കാര്‍ ആലോചന. സോഷ്യല്‍ മീഡിയ നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാർ ആലോചിക്കുന്നത്. പാര്‍ലമെൻ്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ പുതിയ നിയമം അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ണാടകയും ആന്ധ്രാപ്രദേശും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വ്യത്യസ്ത പ്രായമാണ് നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഒരു ഏകീകൃത നിയമം കൊണ്ടുവരാന്‍ ശ്രമം ആരംഭിക്കുന്നത്. വൈകുന്നേരങ്ങളിലും രാത്രിയിലും ലോഗിന്‍ ചെയ്യുന്നതിന് നിയന്ത്രണമോ,
ഇന്ന് വൈകുന്നേരം 5 മണിക്കുള്ളിൽ വിശദീകരണം നൽകണം; രാഷ്‌ട്രപതിയെ അപമാനിച്ച ബംഗാൾ സർക്കാരിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രം
രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ പശ്ചിമ ബംഗാൾ സന്ദർശനത്തിനിടെ അപമാനിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ന് വൈകുന്നേരം 5 മണിക്കുള്ളിൽ സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണം നൽകാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ രാഷ്‌ട്രപതിയെ സ്വീകരിക്കാൻ എത്താതിരുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് കേന്ദ്രം വിശദീകരണം തേടിയത്. രാഷ്‌ട്രപതിക്കായി ഒരുക്കിയ ശുചിമുറിയിൽ വെള്ളം ഇല്ലാതിരുന്നതിന് കാരണം, മാലിന്യം യാത്രാമദ്ധ്യേയുള്ള റോഡുകളിൽ കുന്നുകൂടിക്കിടന്നത്, വീഴ്ച
പശ്ചിമേഷ്യൻ സംഘർഷം; 52,137 ഇന്ത്യക്കാർ തിരിച്ചെത്തി
പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ ഭാഗിഗമായി വ്യോമപാതകൾ തുറന്ന് വിമാന സർവിസുകൾ പുനരാരംഭിച്ചതോടെ അരലക്ഷത്തിലധികം ഇന്ത്യക്കാർ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 1 മുതൽ 7 വരെ 52,000ത്തിലധികം പേരാണ് തിരികെയെത്തിയെന്ന് ശനിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിലൂടെയാണ് കേന്ദ്ര മന്ത്രാലയം സ്ഥിരീകരിച്ചത്. പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലുള്ള പൗരന്മാരുടെ ക്ഷേമവും സുരക്ഷയും സാഹചര്യം നിരന്തരം വിലയിരുത്തിയ ശേഷമാണ് വിമാന സർവിസുകൾ ആരംഭിച്ചതെന്നും ഉറപ്പാക്കുകയാണ് ഇന്ത്യയുടെ പ്രഥമ പരിഗണനയെന്നും മന്ത്രാലയം
പാലക്കാട് സീറ്റുറപ്പിച്ച് ശോഭ സുരേന്ദ്രൻ; മണ്ഡലത്തിൽ ചുവരെഴുത്ത് ആരംഭിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രൻ മത്സരിക്കും. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി തന്നെ ശോഭയ്ക്ക് വേണ്ടിയുള്ള ചുമരെഴുത്തുകൾ ആരംഭിച്ചു. കേന്ദ്ര നേതൃത്വം പാലക്കാട്ടെ തെരഞ്ഞെടുപ്പ് ചുമതല ശോഭ സുരേന്ദ്രനെ ഏൽപ്പിച്ചതോടെയാണ് സ്ഥാനാർത്ഥിത്വത്തിൽ വ്യക്തത വന്നത്. മണ്ഡലത്തിൽ ഇതോടെ പ്രവർത്തകർ ആവേശത്തോടെ പ്രചാരണ പരിപാടികൾക്ക് തുടക്കാം കുറിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ വോട്ടർമാരെ നേരിൽ കാണുന്നതിനും ബൂത്ത് തല പ്രവർത്തനങ്ങൾ
കർണാടകയിലെ ഹോസ്‌റ്റലിൽ സഹപാഠിയുടെ മർദനത്തിൽ ഒൻപതാം ക്ലാസുകാരന് ദാരുണാന്ത്യം; 7 പേർക്ക് പരിക്ക്
കർണാടകയിൽ സഹപാഠിയുടെ ഇരുമ്പുവടികൊണ്ടുള്ള ആക്രമണത്തിൽ ഒൻപതാം ക്ലാസുകാരൻ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശ് സ്വദേശിയായ ഹേമന്താണ് മരിച്ചത്. കർണാടക ബെല്ലാരി ജില്ലയിലെ ഗുരുകുൽ ഇൻ്റർനാഷണൽ സ്‌കൂൾ ഹോസ്‌റ്റലിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആക്രമണത്തിൽ 7 വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്. ഉറങ്ങിക്കിടന്ന കുട്ടികളാണ് ആക്രമത്തിനിരയായത്. ഭക്ഷണം കഴിച്ചതിനുശേഷം കുട്ടികൾ ഉറങ്ങാൻ പോയ സമയത്താണ് അതിക്രമം ഉണ്ടായതെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. ചെറിയ തർക്കത്തെ തുടർന്നാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് സുചന. എന്നാൽ കുട്ടി സഹപാഠികളെ ബെഡ്
ബെംഗളൂരുവിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് കത്തിച്ചു
ബെംഗളൂരു തരബനഹള്ളിയിൽ പ്രണയബന്ധത്തിലെ തർക്കത്തെ തുടർന്ന് യുവാവ് യുവതിയെയും മാതാപിതാക്കളെയും പെട്രോൾ ഒഴിച്ച് കത്തിച്ചു. സംഭവത്തിൽ പ്രതിയായ പാണ്ഡുരംഗ എന്ന ചന്ദ്രുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരും ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺസുഹൃത്തായ സുമലതയെയും മാതാപിതാക്കളെയുമാണ് ചന്ദ്രു ആക്രമിച്ചത്. സുമലതയും ചന്ദ്രുവും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. മറ്റൊരു യുവതിയുമായി ചന്ദ്രു ബന്ധം സ്ഥാപിച്ചത് സുമലത ചോദ്യം ചെയ്തു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. സുമലതയുടെ അമ്മ
മലപ്പുറം– ഊട്ടി റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് പുതിയ ബസ്
മലപ്പുറം – ഊട്ടി റൂട്ടിൽ സർവീസ് നടത്തുന്ന പഴയ ബസിന് പകരം പുത്തൻ ബസ് സർവീസ് ആരംഭിച്ചു. കെ ബി ഗണേഷ് കുമാർ പ്രഖ്യാപനം യാഥാർഥ്യമാക്കി. കെഎസ്‌ആർടിസി അടുത്തിടെ അവതരിപ്പിച്ച സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസാണ് ഇന്നലെ സർവീസ് ആരംഭിച്ചത്. പകൽ 11ന് മലപ്പുറത്തു നിന്ന് പുറപ്പെട്ട് വൈകിട്ട് 4 ന് ഊട്ടിയിലെത്തുന്നതാണ് രീതിയിലാണ് ക്രമീകരണം. വൈകിട്ട് 4.40-ന് തിരിച്ച് പുറപ്പെട്ട് രാത്രി 10ന് മലപ്പുറത്തെത്തും. പുലർച്ചെ 4 ന്
വയനാട് ടൗൺഷിപ്പ് സന്ദർശനം; നടൻ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം
നടൻ മമ്മൂട്ടിക്കെതിരെ കടുത്ത സൈബർ ആക്രമണം. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പ് സന്ദർശിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം. സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച നടന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതാണ് ഇടതുപക്ഷ അനുഭാവികളെ ചൊടിപ്പിച്ചത്. സന്ദർശനത്തിനിടെ കൂടെ നടന്ന ജില്ലാ സെക്രട്ടറിയോട്, “എപ്പോഴും നിങ്ങൾ എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്ക് വേണ്ടിയാണ് വന്നതെന്ന് ആളുകൾ തെറ്റിദ്ധരിക്കില്ലേ” എന്ന് നടൻ ചോദിച്ചിരുന്നു.
സ്വീകരിക്കാന്‍ മമത എത്തിയില്ല, അമര്‍ഷം പരസ്യമാക്കി രാഷ്‌ട്രപതി ദ്രൗപതി മുര്‍മു
പശ്ചിമ ബംഗാൾ സന്ദർശനത്തിനെത്തിയ തന്നോട് സംസ്ഥാന സർക്കാർ കാട്ടിയ അവഗണനയിൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി രാഷ്‌ട്രപതി. സിലിഗുരിയിൽ നടന്ന അന്താരാഷ്ട്ര സന്താൾ കൗൺസിലിൽ പങ്കെടുക്കാനെത്തിയ രാഷ്‌ട്രപതിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താതിരുന്നതാണ് വലിയ വിവാദമായത്. ഇന്നലെ രാഷ്‌ട്രപതി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ സ്വീകരിക്കാൻ സിലിഗുരി മേയർ മാത്രമാണ് എത്തിയത്. മുഖ്യമന്ത്രി മമത ബാനർജിയോ മറ്റ് മന്ത്രിമാരോ എത്താത്തത് ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമാണ്. പരിപാടിയുടെ വേദി ആദ്യം നിശ്ചയിച്ചിരുന്ന ബിദാൻ നഗറിൽ നിന്ന്