പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ ഭാഗിഗമായി വ്യോമപാതകൾ തുറന്ന് വിമാന സർവിസുകൾ പുനരാരംഭിച്ചതോടെ അരലക്ഷത്തിലധികം ഇന്ത്യക്കാർ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 1 മുതൽ 7 വരെ 52,000ത്തിലധികം പേരാണ് തിരികെയെത്തിയെന്ന് ശനിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിലൂടെയാണ് കേന്ദ്ര മന്ത്രാലയം സ്ഥിരീകരിച്ചത്.

പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലുള്ള പൗരന്മാരുടെ ക്ഷേമവും സുരക്ഷയും സാഹചര്യം നിരന്തരം വിലയിരുത്തിയ ശേഷമാണ് വിമാന സർവിസുകൾ ആരംഭിച്ചതെന്നും ഉറപ്പാക്കുകയാണ് ഇന്ത്യയുടെ പ്രഥമ പരിഗണനയെന്നും മന്ത്രാലയം വ്യക്തമാക്കി.

ഗൾഫ് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരിൽ 32,107 പേർ ഇന്ത്യൻ വിമാനങ്ങളെയാണ് ആശ്രയിച്ചത്. ആകെ മടങ്ങിയെത്തിയ 52,137 ഇന്ത്യക്കാരിൽ ബാക്കിയുള്ളവർ വിദേശ എയർലൈനുകളിലെ പ്രത്യേക വിമാന സർവീസുകളിലുമാണ് ഇന്ത്യയിലെത്തിയത്.

Related Posts