നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രൻ മത്സരിക്കും. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി തന്നെ ശോഭയ്ക്ക് വേണ്ടിയുള്ള ചുമരെഴുത്തുകൾ ആരംഭിച്ചു. കേന്ദ്ര നേതൃത്വം പാലക്കാട്ടെ തെരഞ്ഞെടുപ്പ് ചുമതല ശോഭ സുരേന്ദ്രനെ ഏൽപ്പിച്ചതോടെയാണ് സ്ഥാനാർത്ഥിത്വത്തിൽ വ്യക്തത വന്നത്.
മണ്ഡലത്തിൽ ഇതോടെ പ്രവർത്തകർ ആവേശത്തോടെ പ്രചാരണ പരിപാടികൾക്ക് തുടക്കാം കുറിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ വോട്ടർമാരെ നേരിൽ കാണുന്നതിനും ബൂത്ത് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള നീക്കങ്ങൾ ബിജെപി സജീവമാക്കിയിട്ടുണ്ട്. പാലക്കാട് ഇത്തവണ ബിജെപി പിടിച്ചെടുക്കുമെന്നും പാർട്ടിയിൽ വിഭാഗീയതയില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.