രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയുടെ കൈവശം ആവശ്യത്തിന് എൽഎൻജി ശേഖരമുണ്ട്. അതിനിടെ രാജ്യത്ത് ഇറക്കുമതി പണപ്പെരുപ്പം വർധിച്ചേക്കുമെന്ന മുന്നറിയിപ്പ് ധനമന്ത്രാലയം നൽകുന്നുണ്ട്. നിരവധി രാജ്യങ്ങൾ ഇന്ത്യക്ക് എൽഎൻജി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമോ പ്രതിസന്ധിയോ രാജ്യം നേരിടുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ എണ്ണ ഉല്പാദന കേന്ദ്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പരമാവധി
മലയാളി ഫാമിലി അസ്സോസിയേഷൻ്റെ വനിതാദിനാഘോഷം ഇന്ന്
മലയാളി ഫാമിലി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ലേകവനിതാ ദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 11 മണി മുതൽ ഡൊംലൂരില്ലുള്ള ഹോട്ടൽ കേരള പവലിയനിൽ വച്ച് പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ നടത്തുന്ന ആഘോഷത്തിൽ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അനിൽ കുമാർ ടി എ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 997233461.
വിധവയായ യുവതിയുടെ വിവാഹത്തിൽ സംശയം; അന്വേഷണത്തിൽ തെളിഞ്ഞത് ഭർത്താവിന്റെ കൊലപാതകം; സംഭവം കർണാടകയിലെ തുംകൂരിൽ
വിധവയായ യുവതിയുടെ വിവാഹത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഭർത്താവിന്റെ കൊലപാതകം. കർണാടകയിലെ തുംകൂർ ജില്ലയിൽ ആണ് സംഭവം. പരമേഷിന്റെ (50) മരണം ഹൃദയാഘാതം മൂലമാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് നടന്ന അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഭർത്താവ് മരിച്ച് മൂന്നാഴ്ചയ്ക്കുള്ളിലാണ് യുവതി പാചകക്കാരനെ വിവാഹം കഴിച്ചത്. കൂലിപ്പണിക്കാരനായ പരമേഷ് ജനുവരി 29ന് ആണ് മരിച്ചത്. പരമേഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് ഭാര്യ ആശ (46) ബന്ധുക്കളെ വിശ്വസിപ്പിക്കുകയും
ഷെട്ടിഹള്ളി – മേതരഹള്ളി അയ്യപ്പ സേവാ സമിതിയുടെ വനിതാദിനാഘോഷം ഇന്ന്
ഷെട്ടിഹള്ളി – മേതരഹള്ളി അയ്യപ്പ സേവാ സമിതിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം 3 മണിക്ക് ഷെട്ടിഹള്ളി – മേതരഹള്ളി അയ്യപ്പ സേവാ സമിതി ഹാളിലാണ് പരിപാടി. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ഗാനാലാപനം, അത്താഴവിരുന്ന് എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് – 9448507808
ശ്രീനാരായണ ഗുരു ധർമ്മ പ്രേരണാ ചാരിറ്റബിൾ ട്രസ്റ്റ് വനിതാദിനാഘോഷം ഇന്ന്
ശ്രീനാരായണ ഗുരു ധർമ്മ പ്രേരണാ ചാരിറ്റബിൾ ട്രസ്റ്റ് വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് വനിതാദിനാഘോഷം സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് മത്തിക്കരെയുള്ള ട്രസ്റ്റ് ഓഫീസിൽ നടക്കുന്ന പരിപാടിയിൽ ഡോ.ജെ ജയലക്ഷ്‌മി(BDS), ഡോ.സുനിത കെ രാജേഷ് (BDS) എന്നിവർ Oral Health നെക്കുറിച്ചു സംസാരിക്കും. കലാപരിപാടികൾ, ഗെയിംസ്, ഉച്ചഭക്ഷണം എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 99861 26529
ഇനി ആക്രമിക്കില്ലെന്ന് ഇറാൻ, ക്ഷമാപണ ശേഷവും ഗൾഫിൽ ആക്രമണം
യു.എസ് – ഇസ്രയേൽ സഖ്യം നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങളെ ആക്രമിച്ചതിന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ ഇന്നലെ ക്ഷമാപണം നടത്തിയിരുന്നു. ഇനി ആക്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആ രാജ്യങ്ങൾ ഇറാനെ ആക്രമിക്കാൻ പാടില്ലെന്നും മറിച്ചായാൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ, പെസഷ്കിയാന്റെ പ്രസ്താവനയ്ക്ക് ശേഷവും സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, യു.എ.ഇ എന്നിവിടങ്ങളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളുണ്ടായി. വ്യോമപ്രതിരോധ സംവിധാനം തകർത്ത ഇറാനിയൻ ഡ്രോണിൻ്റെ അവശിഷ്ടം
സമന്വയ യശ്വന്തപുര മൈത്രി മാതൃസമിതിയുടെ വനിതാദിനാഘോഷം ഇന്ന്
സമന്വയ ഹെബ്ബാൾ ഭാഗിൻ്റെ കീഴിലുള്ള സമന്വയ യശ്വന്തപുര മൈത്രി മാതൃസമിതിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് യശ്വന്തപുര ശ്രീവിദ്യാ നികേതൻ സ്കൂളിൽ നടക്കുന്ന വനിതാ ദിനാഘോഷത്തിൽ ഡോ.ആശ പി മേനോൻ (Ayurvedic Consultant & Cosmetologist) മുഖ്യാതിഥി ആയിരിക്കും. കലാപരിപാടികൾ, ഗെയിംസ്, അത്താഴവിരുന്ന് എന്നിവ ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് 8217287804, 9448278931, 9964093777
യുദ്ധം തുടങ്ങിയവർ തന്നെ അത് അവസാനിപ്പിക്കട്ടെ; ലോകത്ത് സമാധാനം പുലരാൻ പ്രാർത്ഥിക്കാം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
ഗൾഫ് മേഖലയിലുൾപ്പെടെ നിലനിൽക്കുന്ന യുദ്ധാന്തരീക്ഷം ഏറെ വേദനാജനകമാണെന്നും അധികാരമോഹങ്ങൾ നടത്തുന്ന പോരാട്ടങ്ങളിൽ എന്നും ഇരയാക്കപ്പെടുന്നത് നിഷ്കളങ്കരായ മനുഷ്യരാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. യുദ്ധം വിതക്കുന്നവർ തന്നെ അത് അവസാനിപ്പിക്കാൻ മുൻകൈ എടുക്കണം. ലോകം സമാധാനത്തിലേക്ക് എത്രയും വേഗം മടങ്ങിയെത്താൻ നമുക്ക് പ്രാർത്ഥിക്കാം – അദ്ദേഹം ആഹ്വാനം ചെയ്തു. ആൾ ഇന്ത്യ കെഎംസിസി ബംഗളൂരു സെൻട്രൽ കമ്മിറ്റി പാലസ് ഗ്രൗണ്ടിലെ വൈറ്റ് പെറ്റൽസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ഗ്രാൻഡ് ഇഫ്താർ
ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റണിൽ ഫൈനലിൽ കടന്ന് ഇന്ത്യൻ താരം ലക്ഷ്യ സെൻ
ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റണിൽ ഫൈനലിൽ കടന്ന് ഇന്ത്യൻ താരം ലക്ഷ്യ സെൻ. പുരുഷ സിംഗിൾസ് സെമിഫൈനലിൽ കാനഡയുടെ വിക്ടർ ലായ്യെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഫൈനലിലെത്തിയത്. ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് ലക്ഷ്യ വിജയിച്ചത്. സ്കോർ: 21-16, 18-21, 21-15. ആദ്യ ഗെയിം ലക്ഷ്യ ജയിച്ചപ്പോൾ രണ്ടാം ഗെയിം സ്വന്തമാക്കി വിക്ടർ ലായ് ഒപ്പമെത്തി. എന്നാൽ മൂന്നാം ഗെയിം വിജയിച്ച് ലക്ഷ്യം മത്സരം സ്വന്തമാക്കുകയായിരുന്നു. 97 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്
പശ്ചിമേഷ്യൻ സംഘർഷം; ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു
ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു. പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഈ മാസം 9 ന് ആരംഭിക്കാനിരുന്ന സിബിഎസ്ഇ പരീക്ഷകളാണ് മാറ്റിവച്ചത്. മാർച്ച് 9 മുതൽ 11 വരെ നടത്താനിരുന്ന സിബിഎസ്ഇ 12ാം ക്ലാസിന്റെ പരീക്ഷകളാണ് സംഘർഷ സാഹചര്യം കണക്കിലെടുത്ത് മാറ്റിവച്ചത്. ഇതേ തുടർന്ന് 12ന് യോഗം ചേർന്ന് തുടർ പരീക്ഷകളുടെ കാര്യത്തിൽ തീരുമാനമെടുക്കും. മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ഗൾഫ് മേഖലയിലെ പത്താം