എൻ.എസ്.എസ് കർണാടക ചിക്കബാനവാര കരയോഗം കുടുംബസംഗമവും വനിതാ ദിനാഘോഷവും ഇന്ന്
എൻ.എസ്.എസ് കർണാടക ചിക്കബാനവാര കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കുടുംബസംഗമവും അന്താരാഷ്ട്ര വനിതാ ദിനാഘോഷവും ഇന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. അബ്ബിഗരെയിലുള്ള പശ്ചിംകൗണ്ടി വെൽഫെയർ അസോസിയേഷൻ ഹാളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രോഗ്രാം. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ആദരിക്കൽ ചടങ്ങ്, സമ്മാന വിതരണം, ഉച്ചഭക്ഷണം എന്നിവ ഉണ്ടായിരിക്കും.
ട്വന്റി-20 ലോകകപ്പ്; സമാപനാഘോഷവേളയില് തരംഗം സൃഷ്ടിക്കാന്‍ റിക്കി മാര്ട്ടിന്
ഐസിസി ട്വന്റി-20 ലോകകപ്പ് ഫൈനലിനു മുന്നോടിയായുള്ള സമാപനാഘോഷവേളയില് തരംഗം സൃഷ്ടിക്കാന്‍ പോപ് സ്റ്റാര്‍ റിക്കി മാര്ട്ടിന് വേദിയിലെത്തും. ഇന്ത്യന്‍ സംഗീതജ്ഞരായ സുഖ്ബീര്‍, ഫാല്‍ഗുനി പഥക് എന്നിവരും ഗാലറിയെ ആവേശത്തിലാക്കും. വൈകുന്നേരം 5.30നാണ് കലാപരിപാടികള്‍ ആരംഭിക്കുക. 6.30ന് ടോസ്, 7.00ന് മത്സരം ആരംഭിക്കും.
മൂന്നാം ലോകകിരീടം തേടി ഇന്ത്യ ഇന്നിറങ്ങുന്നു; മത്സരം രാത്രി 7 മണിക്ക്
2026 ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്നു ന്യൂസിലന്‍ഡിനെ നേരിടും. രാത്രി ഏഴിന് അഹമ്മദാബാദിൽ ആണ് ഫൈനൽ. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് ആറു വിക്കറ്റിനു പരാജയപ്പെട്ടതിന്റെ വേദന ഇന്ത്യന്‍ ആരാധകര്‍ക്ക് ഇന്നുമുണ്ട്. 2023 ഏകദിന ലോകകപ്പ് ഫൈനലിലെ കണ്ണീരിനു ശേഷം ടീം ഇന്ത്യ അഹമ്മദാബാദില്‍ വീണ്ടുമൊരു ഫൈനല്‍ കളിക്കാനിറങ്ങുന്നു. 2026 ട്വന്റി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ 17
നേപ്പാളിൽ നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കനത്ത തിരിച്ചടി
നേപ്പാളിൽ നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കനത്ത തിരിച്ചടി. മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെ പരാജയപ്പെടുത്തി ജെൻസി പ്രക്ഷോഭ നായകൻ ബലേന്ദ്ര ഷാ. 50000 വോട്ടുകൾക്കാണ് ബലേന്ദ്ര ഷാ ജയിച്ചത്. നേപ്പാളിലെ ജാപ്പ – 5 മണ്ഡലത്തിലാണ് ബലേന്ദ്ര ഷായുടെ മിന്നുന്ന ജയം. രാഷ്ട്രീയ സ്വതന്ത്രതാ പാർട്ടിയുടെ യുവനേതാവ് കൂടിയായ ബലേന്ദ്ര ഷാ 68348 വോട്ടുകളാണ് നേടിയത്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനായ കെ.പി. ശർമ ഒലിക്ക് 18734
തുംകൂരുവിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളികളായ രണ്ടു യുവാക്കൾ മരിച്ചു
കർണാടകയിലെ തുംകൂരുവിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കാളികാവ് സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. അഞ്ചച്ചവിടി കുന്നുമ്മലിലെ കുന്നത്ത് മുഹമ്മദ് അമീൻ (22), മാളിയേക്കൽ തട്ടാരുമുണ്ടയിലെ പണിക്കരുന്നൻ ഇർഷാദ് അലി (23) എന്നിവരാണ് മരിച്ചത്. മൈസൂരു-മുത്തൂർ റോഡിൽ തുമകൂരുവിൽവെച്ച് ശനിയാഴ്‌ച ഉച്ചക്ക് ഒന്നോടെയാണ് അപകടം. ടയറുകൾ കയറ്റി സേലത്തേക്കു പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചതായാണ് വിവരം. തുംകൂർ ജില്ല ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം
കെ എൻ എസ് എസ് വിമാനപുര കരയോഗം ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന്
വിമാനപുര കരയോഗം വർഷംതോറും നടത്തിവരാറുള്ള മന്നം മെമ്മോറിയൽ ഇന്റർ കരയോഗം ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് കലാവേദി ഇൻഡോർ കോർട്ടിൽ നടക്കും. പ്രസ്തുത ടൂർണമെന്റിൽ കെ എൻ എസ് എസിൻ്റെ 12 കരയോഗങ്ങളിൽ നിന്നുമായി 72 ടീമുകൾ പങ്കെടുക്കും. അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ചു നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്ന വനിതാ പാർട്ടിസിപ്പന്റ്സിന് വിമാനപുര കരയോഗം വനിതാ വിഭാഗം “ജയധാരയുടെ” വകയായി, വനിതകൾക്കൊരു പ്രചോദനമായും കൂടുതൽ സ്ത്രീ പങ്കാളിത്തം ഉണ്ടാവുന്നതിലേക്കുമായി, ഒരു പാരിതോഷികം
കെ എൻ എസ് എസ് അന്താരാഷ്ട്ര മഹിളാ ദിനം ആഘോഷിച്ചു
കെ എൻ എസ് എസ് വിവിധ കരയോഗങ്ങളിൽ അന്താരാഷ്ട്ര മഹിളാ ദിനം ആഘോഷിച്ചു. മല്ലേശ്വരം കരയോഗം മഹിളാ വിഭാഗം മംഗള അനന്തരാഷ്ട്ര വനിതാ ദിനം മുഖ്യ അതിഥി എൻ ജി ഓ യും വുമൺ കൗൺസിലറായ സുജാത സുകുമാർ മുഖ്യയുടെ സാന്നിധ്യത്തിൽ സിറൂർ പാർക്ക് റോഡിലുള്ള കരയോഗം ഓഫീസിൽ വെച്ച് ആഘോഷിച്ചു. എം എസ് നഗർ കരയോഗം മഹിളാ വിഭാഗം ജനനി ലിംഗരാജപുരത്തെ കരയോഗം ഓഫീസിൽ വെച്ച് മുഖ്യ അതിഥിയായ
കേരളത്തിനായി വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെലുങ്കാനയിലും കർണാടകയിലുമടക്കം കോൺഗ്രസ് അധികാരം പിടിച്ചതിന് സമാനമായ അഞ്ചിന ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന വേദിയിലായിരുന്നു രാഹുലിന്‍റെ ഈ പ്രഖ്യാപനം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കേരളത്തിലെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയൊരുക്കുമെന്ന് രാഹുൽ പ്രഖ്യാപിച്ചു. പ്രതിമാസം ആയിരം രൂപ കോളജ് വിദ്യാർഥിനികൾക്ക് നൽകുമെന്നും ക്ഷേമ
ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു
ഹോർമൂസ് കടലിടുക്ക് തുറന്ന് ചരക്ക് കപ്പൽ സേവനം ഇറാൻ പുനഃസ്ഥാപിച്ചു. അയൽ രാജ്യങ്ങൾക്ക് നേരെ ആക്രമണമില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ വരും ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ ചരക്കുകപ്പലുകളെത്തും. ഇന്ത്യയിലേക്ക് ഗൾഫിൽ നിന്നും ഇന്ധനം കൊണ്ടു വരുന്നതിന് തടസ്സമുണ്ടാകില്ല. അതേസമയം അമേരിക്ക, ഇസ്രയേൽ, യൂറോപ് രാജ്യങ്ങളിലെ കപ്പലുകൾ കടത്തി വിടില്ലെന്നാണ് ഇറാന്‍റെ നിലപാട്. ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ ഗൾഫ് മേഖലയിൽ നടത്തിയ ആക്രമണങ്ങൾക്ക് ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.
പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
പാലക്കാട് ഒലവക്കോട് ജംഗ്ഷനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനും തെയ്ക്വാൻഡോ താരവുമായ മുതലമട ചുള്ളിയാർമേട് സ്വദേശി ഷിഹാഫ് ഷേക്ക് (25) ആണ് മരിച്ചത്. ഗവ. വിക്ടോറിയ കോളേജിൽ മൂന്നാംവർഷ സൈക്കോളജി ബിരുദ വിദ്യാർഥിയായിരുന്നു. സംസ്ഥാന തലത്തിൽ തെയ്ക്വാൻഡോ മത്സരത്തിൽ ഷിഹാഫ് സ്വർണം നേടിയിരുന്നു. തുടർന്ന്, ദേശീയതലത്തിലും മത്സരിച്ചിരുന്നു. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് അപകടം ഉണ്ടായത്. പാലക്കാട്ടേക്ക് പോവുകയായിരുന്ന ലോറി എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.