പ​ശ്ചി​മ ബം​ഗാ​ൾ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ത​ന്നോ​ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ട്ടി​യ അ​വ​ഗ​ണ​ന​യി​ൽ പ​ര​സ്യ​മാ​യി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി രാ​ഷ്ട്ര​പ​തി. സി​ലി​ഗു​രി​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര സ​ന്താ​ൾ കൗ​ൺ​സി​ലി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ രാ​ഷ്ട്ര​പ​തി​യെ സ്വീ​ക​രി​ക്കാ​ൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ എ​ത്താ​തി​രു​ന്ന​താ​ണ് വ​ലി​യ വി​വാ​ദ​മാ​യ​ത്.

ഇന്നലെ രാ​ഷ്ട്ര​പ​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ സ്വീ​ക​രി​ക്കാ​ൻ സി​ലി​ഗു​രി മേ​യ​ർ മാ​ത്ര​മാ​ണ് എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യോ മ​റ്റ് മ​ന്ത്രി​മാ​രോ എ​ത്താ​ത്ത​ത് ഗു​രു​ത​ര​മാ​യ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​മാ​ണ്. പ​രി​പാ​ടി​യു​ടെ വേ​ദി ആ​ദ്യം നി​ശ്ച​യി​ച്ചി​രു​ന്ന ബി​ദാ​ൻ ന​ഗ​റി​ൽ നി​ന്ന് ഗോ​ഷാ​യി​പു​രി​ലേ​ക്ക് മാ​റ്റി​യ​തി​ലും രാ​ഷ്ട്ര​പ​തി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. ബി​ദാ​ൻ ന​ഗ​റാ​യി​രു​ന്നു​വെ​ങ്കി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് രാ​ഷ്ട്ര​പ​തി ചൂ​ണ്ടി​ക്കാ​ട്ടി.

ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​പ്പെ​ടാ​ൻ പ്ര​യാ​സ​മു​ള്ള സ്ഥ​ല​ത്തേ​ക്ക് പ​രി​പാ​ടി മാ​റ്റി​യ​ത് ആ​ദി​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് താ​ത്പ​ര്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​കാം എ​ന്ന് രാ​ഷ്ട്ര​പ​തി വി​മ​ർ​ശി​ച്ചു.

മമത ബാനര്‍ജി എ​നി​ക്ക് ഇ​ള​യ സഹോദരിയെപ്പോലെയാണെന്നും താനും ബംഗാളിന്‍റെ മകളാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാണിച്ചു. തന്റെ അമര്‍ഷം പരസ്യമാക്കിയ രാഷ്ട്രപതി മമതാ ബാനര്‍ജിക്ക് തന്നോട് പിണക്കമുണ്ടോ എന്ന് അറിയില്ലെന്നും രാ​ഷ്ട്ര​പ​തി പറഞ്ഞു.

Related Posts