‘കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും’; ജി സുധാകരനെതിരെ വീടിന് മുന്നിൽ പ്രതിഷേധ ബാനർ
‘കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും’; ജി സുധാകരനെതിരെ വീടിന് മുന്നിൽ പ്രതിഷേധ ബാനർ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെതിരെ പുന്നപ്രയിലെ വീടിന് മുന്നിൽ പ്രതിഷേധ ബാനർ. ‘കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും’ എന്നാണ് ബാനറിലെ വാചകം. ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിട്ടുള്ളത്. പാർട്ടിയുമായി ഇടഞ്ഞ ജി സുധാകരൻ കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ‘പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും
എൽ.പി.ജി വാണിജ്യ സിലിണ്ടറുകള്‍ക്ക് ക്ഷാമം; പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തുന്നവർക്കെതിരെ നടപടിയെടുക്കും: മന്ത്രി കെ.എച്ച് മുനിയപ്പ
വാണിജ്യ പാചക വാതക സിലിണ്ടറുകള്‍ക്ക് പ്രതിസന്ധി നേരിടുന്നത് കാരണം പി.ജികളും ഹോട്ടലുകളും വ്യാപകമായി ഗാർഹിക കണക്ഷനുകളെ ആശ്രയിച്ചു തുടങ്ങി. ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ ഇതോടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആവശ്യക്കാർ ഏറിയതോടെ ഓണ്‍ലൈന്‍ ബുക്കിങ് താല്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. കർണാടകയിലെ സർക്കാർ സ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ പദ്ധതിയെ എൽ.പി.ജി ക്ഷാമം ബാധിച്ച് തുടങ്ങിയിട്ടില്ല. പ്രതിസന്ധി രൂക്ഷമാവുകയാണെങ്കിൽ പരിഹരിക്കാനുള്ള വഴികൾ കണ്ടെത്താനായി വിദ്യാഭ്യാസ വകുപ്പ് യോഗം ചേർന്നു. ക്ഷേത്രങ്ങളിലെ പ്രസാദം തയ്യാറാക്കലിന്
പാചകവാതക പ്രതിസന്ധി; എൽഡിഎഫിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ ഇന്ന്
സംസ്ഥാനത്ത് പാചകവാതക വിതരണം താറുമാറായ സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിൻ്റെ വീഴ്ചകൾക്കെതിരെ എൽഡിഎഫിൻ്റെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധ ധർണ സംഘടിപ്പിക്കും. ജിപിഒയ്ക്ക് മുന്നിൽ നടക്കുന്ന പ്രതിഷേധം എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാരിൻ്റെ വിദേശനയങ്ങളും വിതരണ ശൃംഖലയിലെ പാളിച്ചകളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് എൽഡിഎഫ് ആരോപിക്കുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിതരണം പൂർണ്ണമായും നിലച്ചതും ഗാർഹിക സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നതും വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.
ബാംഗ്ലൂരിൽ നിര്യാതയായി
ചങ്ങനാശ്ശേരി – വാഴപ്പള്ളി കുന്നുംപുറം ഹൗസിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ മകൾ തങ്കമണി കെ പി (72) ബാംഗ്ലൂർ ഷെട്ടിഹള്ളിയിൽ നിര്യാതയായി. ഭർത്താവ്; സോമൻ ടി എൻമക്കൾ; രജിത്, രജനി, രജിതമരുമക്കൾ; അശോകൻ,സുനിൽ, രമിതസംസ്കാരം ഇന്ന് 10 മണിക്ക് പീനിയ വൈദ്യൂതി ശ്മശാനത്തിൽ
സർക്കാർ ജീവനക്കാരുടെ ശനി അവധി; ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും
സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്‌ചയിൽ അഞ്ചാക്കുന്നതിൽ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും. ഇതിനുള്ള ശുപാർശ പൊതുഭരണ സെക്രട്ടറി കഴിഞ്ഞ ദിവസം ചീഫ്സെക്രട്ടറിക്ക് കൈമാറിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപാണ് നിർണായക തീരുമാനം വരുന്നത്. ശനിയാഴ്ചകൾ പൂർണമായി അവധിയാക്കുന്നതിനു പകരം ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ചുള്ള മൂന്ന് ശുപാർശകൾ മന്ത്രിസഭയുടെ പരിഗണനയിലുണ്ട്. നിലവിലെ 20 കാഷ്വൽ ലീവുകൾ പത്താക്കുക, 33 ആർജ്ജിത അവധികൾ 30ആക്കുക, നിത്യേന ഒരു മണിക്കൂർ ജോലിസമയം കൂട്ടുക എന്നിവയാണത്. നിലവിൽ രണ്ടാം
7,110 കിലോമീറ്റർ ഗ്രാമീണ റോഡുകൾ അടുത്ത ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ
7,110 കിലോമീറ്റർ ഗ്രാമീണ റോഡുകൾ അടുത്ത ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ‘പ്രഗതി പാത’ പദ്ധതി പ്രകാരമാണ് റോഡുകൾ പുനർനിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന ചോദ്യോത്തര വേളയിൽ കോൺഗ്രസ് എം. എൽ.എ. കെ.എം. ശിവലിംഗ ഗൗഡയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി പ്രിയങ്ക് ഖാർഗെ. പദ്ധതിക്ക് ധനസഹായം നൽകുന്ന ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി) സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത
പാചകവാതക ക്ഷാമം; ബാംഗ്ലൂർ നഗരത്തിലെ പിജികളിൽ ഭക്ഷണം നിർത്തുന്നു
പാചകവാതക ക്ഷാമം കാരണം നഗരത്തിലെ പിജികളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചുതുടങ്ങി. ഭക്ഷണ വിതരണം താൽക്കാലികമായി നിർത്തിയതായി ചില പിജികളിൽ ബോർഡ് വച്ചു. പാചകവാതക ക്ഷാമം തുടരുന്ന സാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ പിജികളിൽ ഭക്ഷണവിതരണം നിർത്തിവയ്ക്കുമെന്ന് പി.ജി.ഔണേഴ്‌സ് അസോസിയേഷൻ ഭാരവാഹി കൾ പറഞ്ഞു.ഭക്ഷണം ലഭിക്കാത്ത സാഹചര്യത്തിൽ പലരും വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. വർക്ക് ഫ്രം ഹോം സൗകര്യം ലഭിച്ചവരാണ് മടങ്ങിയവരിൽ ഏറെയും.
എൽപിജി സർചാർജ് ഏർപ്പെടുത്തി നഗരത്തിലെ ഹോട്ടലുകൾ
ഭക്ഷണവിഭവങ്ങൾക്ക് എൽപിജി സർചാർജ് ഏർപ്പെടുത്തി ബാംഗ്ലൂർ നഗരത്തിലെ ഹോട്ടലുകൾ. സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെയാണിത്. സിലിണ്ടറിനു മൂന്നിരട്ടി വരെ വില നൽകേണ്ടിവരുന്നുണ്ടെന്നും അതുകൊണ്ടാണ് അധിക നിരക്ക് വാങ്ങുന്നതെന്നുമാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ മറ്റ് വഴികളില്ലെന്നാണ് ഉടമകളുടെ വാദം. ഇന്നലെ ചില ഹോട്ടലുകളുടെ ബില്ലിലാണ് എൽപിജി സർചാർജ് എന്ന പേരിൽ 30രൂപവരെ ഈടാക്കിയത്. പാർസലിന് 50 രൂപയും ഈടാക്കിയിട്ടുണ്ട്. കൂടാതെ ബെംഗളൂരുവിലെ ഭൂരിഭാഗം ഹോട്ടലുകളും ചായയ്ക്കും ലഘുഭക്ഷണങ്ങള്‍ക്കും വരെ വില
സുവർണ കർണാടക കേരളസമാജം ഇഫ്‌താർ സംഗമം നാളെ
സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോർത്ത് സോണിൻ്റെ ആഭിമുഖ്യത്തിലുള്ള ഇഫ്‌താർ സംഗമം നാളെ നടക്കും. താനിസാന്ദ്രയിലുള്ള ക്രിസ്റ്റൽ പാലസ് കൺവെൻഷൻ സെന്ററിലാണ് സംഗമം നടക്കുകയെന്ന് പ്രോഗ്രാം ചെയർമാൻ രാജൻ ജേക്കബ്, കൺവീനർ പി.മുനീർ, കോഡിനേറ്റർമാരായ സാബു അബ്രഹാം, സഫാൻ എന്നിവർ അറിയിച്ചു. സോണൽ ചെയർമാൻ അനിൽ പാപ്പച്ചൻ, കൺവീനർ വി.പി. സിയാദ്, ട്രഷറർ മാത്യു ജോൺ എന്നിവർ സംഗമത്തി ന് നേതൃത്വം നൽകും.
എംബിബിഎസ് വിദ്യാർഥിനി ടിപ്പർ ലോറിയിടിച്ച് മരിച്ചു
സ്കൂട്ടറിൽ യാത്ര ചെയ്ത എംബിബിഎസ് വിദ്യാർഥിനി ലോറിയിടിച്ച് മരിച്ചു. രാജരാ ജേശ്വരി മെഡിക്കൽ കോളജ് ആൻഡ് ഹോസ്‌പിറ്റൽ വിദ്യാർഥിനിയായ ബെംഗളൂരു സ്വദേശി കൃതിക (21) ആണ് മരിച്ചത്. മൈസൂരു റോഡിലായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന സുഹൃത്ത് ഹൻസയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സ്‌കൂട്ടറിൽ കോളജിൽനിന്ന് റോഡിലേക്കു പ്രവേശിച്ചപ്പോൾ ടി പ്പർ ഇടിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കൃതികയെ രക്ഷിക്കാനായില്ല. ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.