സ്കൂട്ടറിൽ യാത്ര ചെയ്ത എംബിബിഎസ് വിദ്യാർഥിനി ലോറിയിടിച്ച് മരിച്ചു. രാജരാ ജേശ്വരി മെഡിക്കൽ കോളജ് ആൻഡ് ഹോസ്‌പിറ്റൽ വിദ്യാർഥിനിയായ ബെംഗളൂരു സ്വദേശി കൃതിക (21) ആണ് മരിച്ചത്. മൈസൂരു റോഡിലായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന സുഹൃത്ത് ഹൻസയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരും സ്‌കൂട്ടറിൽ കോളജിൽനിന്ന് റോഡിലേക്കു പ്രവേശിച്ചപ്പോൾ ടി പ്പർ ഇടിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കൃതികയെ രക്ഷിക്കാനായില്ല. ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

Related Posts