കപ്പലുകൾക്കു നേരേയുള്ള ഇറാന്റെ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കയുടെ ക്രൂഡ് ഓയിൽ ടാങ്കറായ സഫീസിയ വിഷ്ണു എന്ന കപ്പലിനു നേരേയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന 15 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. മേഖലയിലെ മറ്റു കപ്പലുകളിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒരാളെ കാണാതായതായും ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാനിൽ നിന്ന് ഇന്ത്യക്കാരിൽ പലരും നാട്ടിലെത്തിയെന്നു വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ അറിയിച്ചു. മടങ്ങിയെത്തിയവരിൽ കൂടുതലും വിദ്യാർഥികളാണ്. ശേഷിക്കുന്നവർ റോഡുമാർഗം അർമേനിയയിലും അസർബൈജാനിലും എത്തി. ഇവർക്കു വാണിജ്യ വിമാനങ്ങളിൽ നാട്ടിലേക്കു മടങ്ങാനുള്ള ഏകോപനത്തിനും നടപടിക്രമങ്ങൾക്കുമായി സർക്കാർ സഹായിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചിട്ടുണ്ട്..