അമ്മയുടെ വിവാഹമോചന ഹർജിക്ക് പിന്നാലെ പേരിൽ മാറ്റം വരുത്തി വിജയ്‌യുടെ മകൻ ജെയ്‌സൺ
നടൻ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിൽ വിവാഹമോചനത്തിൻ്റെ വക്കിലെത്തി നിൽക്കുന്ന സന്ദർഭത്തിൽ മക്കൾ ആരുടെ പക്ഷം സ്വീകരിക്കും എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത നൽകി മൂത്തമകനായ ജെയ്‌സൺ. ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് വിജയ്, സംഗീത ദമ്പതികളുടെ മക്കൾ. നീണ്ട 27 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാൻ നിൽക്കുകയാണ് സംഗീത. വിവാഹബന്ധം നിലനിക്കെ തന്നെ നടൻ മറ്റൊരു നടിയുമായി ബന്ധം സ്ഥാപിച്ചതാണ്, കുടുംബം തകരാൻ കാരണം. വിവാഹമോചന ഹർജി
ചരിത്രത്തിൽ ആദ്യമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ നോട്ടീസ് നൽകി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ആദ്യമായി പ്രതിപക്ഷ എം.പിമാർ പാർലമെന്റിൽ നോട്ടീസ് നൽകി. ‘ഇന്ത്യ’ സഖ്യത്തിലെ ലോക്സഭയിലെ 130 എംപിമാരും രാജ്യസഭയിലെ 63 എംപിമാരും ചേർന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നോട്ടീസ് നൽകിയത്. തൃണമൂൽ കോൺഗ്രസ് മുൻകൈയെടുത്ത ഈ നീക്കത്തിന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പൂർണ പിന്തുണ നൽകി. ഭരണഘടനാ പദവിയിലിരുന്ന് വിവേചനപരമായും ഏകപക്ഷീയമായും പെരുമാറി, തെരഞ്ഞെടുപ്പ്
ശബരിമല യുവതീപ്രവേശം: സർക്കാർ സുപ്രീം കോടതിയിൽ നിലപാട് തിരുത്തും
ശബരിമല യുവതീ പ്രവേശം സംബന്ധിച്ച നിലപാടിൽ സുപ്രീം കോടതിയിൽ യുവതീ പ്രവേശത്തെ അനുകൂലിച്ച മുൻ നിലപാട് തിരുത്തുന്ന സർക്കാർ ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് നാളെ ആവശ്യപ്പെടും. ഇതു സംബന്ധിച്ച് ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി. വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗത്തിലും ഈ വിഷയം ചര്‍ച്ച ചെയ്യും. വിശ്വാസികളെ എതിരാക്കുന്ന ഒരു തീരുമാനവും തെരഞ്ഞെടുപ്പില്‍ വേണ്ടെന്നൊണ് പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്‍റെയും നിലപാട്. 2018 സെപ്റ്റംബര്‍ 28നാണ് സുപ്രീംകോടതി യുവതീ പ്രവേശം
ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയെ സമീപിച്ചു
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എസ്ഐടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ തെറ്റാണെന്നും കൃത്യമായ തെളിവുകൾ തന്ത്രിക്കെതിരെ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് എസ്ഐടി അപ്പീൽ നൽകിയിരിക്കുന്നത്. തന്ത്രിക്കെതിരെ തെളിവുകളില്ലെന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം പൂർണമായും നീക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. കേസിൽ തന്ത്രിയുടെ പങ്കിനെക്കുറിച്ച് കൃത്യമായ സാക്ഷിമൊഴികളും രേഖകളും ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. തന്ത്രിക്ക് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും
ആർത്തവ അവധി നിയമപരമാക്കുന്നത് തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് തിരിച്ചടിയുണ്ടാക്കും: സുപ്രീം കോടതി
ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും നിർബന്ധിത ആർത്തവ അവധി അനുവദിക്കണമെന്ന ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കുന്നത് സ്ത്രീകൾക്ക് തിരിച്ചടിയുണ്ടാക്കുമെന്നും തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ മടിക്കുമെന്നും കോടതി നിരീക്ഷിച്ചു. ആർത്തവ അവധി നൽകുന്നത് സംബന്ധിച്ച തീരുമാനം സർക്കാരിന്റെ നയപരമായ കാര്യമാണെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തോട് ഉചിതമായ നയം രൂപീകരിക്കുന്നത് പരിഗണിക്കാൻ കോടതി നിർദ്ദേശിച്ചു. സ്വകാര്യ കമ്പനികൾ സ്വമേധയാ ഇത്തരത്തിൽ
ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ വധിച്ചതായി ബെഞ്ചമിൻ നെതന്യാഹു
ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ വധിച്ചതായി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇറാന്റെ നീക്കങ്ങളെ തടയാൻ ഏതറ്റം വരെയും പോകുമെന്ന മുന്നറിയിപ്പും നെതന്യാഹു നൽകി. വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് ഇറാന്റെ ആണവ ശേഷി തകർക്കുന്നതിനായി നടത്തിയ നിർണായക നീക്കത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. ഈ നീക്കം ഇറാന്റെ ആണവായുധ മോഹങ്ങൾക്ക് വലിയ തിരിച്ചടിയാകുമെനാണു ഇസ്രയേൽ വിലയിരുത്തുന്നത്. ഇറാൻ വർഷങ്ങളായി രഹസ്യമായി വികസിപ്പിക്കുന്ന ആണവ സംവിധാനങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം
ഏകമകൻ ട്രെയിൻതട്ടി മരിച്ചു; രണ്ടുമാസത്തിനുശേഷം മാതാപിതാക്കൾ ജീവനൊടുക്കി
കാസർകോട് പൊയ്‌നാച്ചിപ്പറമ്പിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വേണുഗോപാൽ (50), ഭാര്യ സ്‌മിത (40) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടിലെ ഹാളിലാണ് ദമ്പതികളെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ദമ്പതികളുടെ ഏകമകൻ ശിവാനന്ദ് (19) ഇക്കഴിഞ്ഞ ഡിസംബർ 29ന് ട്രെയിൻ തട്ടി മരിച്ചിരുന്നു. റാപ്പർ വേടൻ്റെ സംഗീത പരിപാടി കാണാനെത്തിയ യുവാവ് ട്രെയിൻ തട്ടി മരണപ്പെടുകയായിരുന്നു. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു
കണ്ണൂരിൽ സുധാകരൻ്റെ അപ്രതീക്ഷിത നീക്കം; എഐസിസി കടുത്ത അതൃപ്തിയിൽ
ദില്ലിയിലെ യോഗത്തിൽ പങ്കെടുക്കാതെ കണ്ണൂരിലെത്തിയ കെ സുധാകരൻ്റെ വീട്ടിലേക്ക് ഒഴുകിയെത്തി അനുനായികൾ. സുധാകരപക്ഷത്തുള്ള അനുയായികളോട് വീട്ടിലേക്കെത്താൻ ആഹ്വാനം ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് പാർട്ടി പ്രവർത്തകർ എത്തിയത്. എംപി സ്ഥാനമൊഴിഞ്ഞ് നിയമസഭയിലേക്ക് മത്സരിക്കണമെന്നാണ് സുധാകരൻ്റെ ആവശ്യം. അതേസമയം ഒരാൾക്ക് അനുമതി നൽകിയാൽ ഇതേ ആവശ്യമുന്നയിച്ച് മറ്റു 5 എംപിമാരും രംഗത്തുണ്ട് എന്നതാണ് നേതൃത്വം നേരിടുന്ന വെല്ലുവിളി. മുതിർന്ന നേതാവിൻ്റെ നീക്കത്തിൽ കടുത്ത അതൃപ്തിയിലാണ് എഐസിസി നേതൃത്വം. പാർട്ടി തീരുമാനത്തിന് സുധാകരൻ വഴങ്ങാത്തതിൽ അതൃപ്തിയിലാണ്
പാര്‍ട്ടി സീറ്റ് ഉറപ്പു നൽകിയിരുന്നു, നീതി കാട്ടുമെന്നാണ് പ്രതീക്ഷ: ദീപ്തി മേരി വര്‍ഗീസ്
നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നൽകാമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നൽകിയിരുന്നതായും പാർട്ടി തന്നോട് നീതി കാട്ടുമെന്നാണ് പ്രതീക്ഷയെന്നും ദീപ്തി മേരി വർഗീസ്. “കൊച്ചി മേയർ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടുമെന്ന് കെപിസിസി പ്രസിഡന്റ് തന്നെ ഉറപ്പ് നൽകിയിരുന്നു. സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന പട്ടികയാവും കോണ്‍ഗ്രസ് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഏതെങ്കിലും സീറ്റ് താൻ ആവശ്യപ്പെട്ടിട്ടില്ല.’-ദീപ്തി പറഞ്ഞു. ‘തൃക്കാക്കരയാണ് എന്റെ മണ്ഡലം. പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസാണ്
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്ത്; ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ നടപടി
2021ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ശ്രീനാദേവി കുഞ്ഞമ്മ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്താണെന്ന് പരാതി. തുടർന്ന് ശ്രീനാദേവിയുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി. അടൂർ താലൂക്ക് സപ്ലയർ ഓഫീസറാണ് കാർഡ് റദ്ദാക്കിയത്. കാർഡ് ഉടമയുടെ മക്കളുടെ പരാതിയിലാണ് നടപടി. റേഷൻ കാർഡിൻ്റെ അവകാശികളായ ശ്രീജിത്ത്, ശ്യാംജിത്ത്, സംജിത്ത് എന്നിവർ ചേർന്നാണ് പരാതി നൽകിയത്. കാർഡുടമയുടെ ഭർത്തൃസഹോദരിയുടെ മകളെന്ന് സൂചിപ്പിച്ചാണ് കാർഡിൽ പേര് ചേർത്തിരിക്കുന്നത്. എന്നാൽ, കാർഡുടമയ്ക്ക് ഭർതൃസഹോദരിയോ