ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ വധിച്ചതായി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇറാന്റെ നീക്കങ്ങളെ തടയാൻ ഏതറ്റം വരെയും പോകുമെന്ന മുന്നറിയിപ്പും നെതന്യാഹു നൽകി. വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് ഇറാന്റെ ആണവ ശേഷി തകർക്കുന്നതിനായി നടത്തിയ നിർണായക നീക്കത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.
ഈ നീക്കം ഇറാന്റെ ആണവായുധ മോഹങ്ങൾക്ക് വലിയ തിരിച്ചടിയാകുമെനാണു ഇസ്രയേൽ വിലയിരുത്തുന്നത്. ഇറാൻ വർഷങ്ങളായി രഹസ്യമായി വികസിപ്പിക്കുന്ന ആണവ സംവിധാനങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നത്.