കൊളംബിയയിൽ സൈനിക വിമാനം തകർന്ന് വീണ് 90 സൈനികർ മരിച്ചു. 110 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. 20 സൈനികരെ രക്ഷപ്പെടുത്തി. ഹെർക്കുലീസ് സി 130 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പെറു അതിർത്തിയോട് ചേർന്നാണ് വിമാനം തകർന്നു വീണത്.

അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സുരക്ഷാ സേനയിലെ സൈനികരെ വഹിച്ചുകൊണ്ട് പ്യൂർട്ടോ ലെഗുയിസാമോയിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനാപകടമുണ്ടായതെന്ന് സാഞ്ചസ് പറഞ്ഞു.

Related Posts