മോഷണശ്രമം തടയുന്നതിനിടെ അമേരിക്കയിൽ ഇന്ത്യൻ വനിത വെടിയേറ്റു മരിച്ചു. ഗുറജാത്ത് സ്വദേശിനി കിരൺ പട്ടേലാണ് കൊല്ലപ്പെട്ടത്. ന്യൂജേഴ്സിയിലെ യൂണിയൻ കൗണ്ടിയിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. മോഷണത്തിനെത്തിയ ആൾക്ക് പണം കൊടുക്കാൻ കിരൺ വിസമ്മതിച്ചതിനെ തുടർന്ന് അക്രമി വെടിയുതിർക്കുകയായിരുന്നു.
തോക്കുമായി മുഖംമൂടി ധരിച്ച ഒരാൾ കടയ്ക്കുളിൽ കയറി പണം ആവശ്യപ്പെട്ടു. കിരൺ പണം നൽകാൻ തയ്യാറായില്ല. തുടർന്ന് കിരൺ കയ്യിൽ കിട്ടിയ സാധനങ്ങൾ അക്രമിക്ക് നേരെ എറിയുകയും രക്ഷപ്പെടാൻ പുറത്തേക്ക് ഓടുകയും ചെയ്തു. പിനാലേവന്ന അക്രമി കിരണിനെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. പൊലീസ് അക്രമിക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.