ഈ പാർലമെന്‍റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം. മൂന്നിൽ ഒന്ന് സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി നിയമസഭാ സീറ്റുകളുടെയും ലോക്സഭീ സീറ്റുകളുടെയും എണ്ണം കൂട്ടുക എന്ന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ മുന്നോട്ടു വയ്ക്കുന്നത്.

നിയമസഭയിലും ലോക്സഭയിലും നിലവിലുള്ളതിൻ്റെ 50 ശതമാനം കൂടി സീറ്റുകൾ വർദ്ധിപ്പിക്കാമെന്നാണ് നിർദ്ദേശം. കേന്ദ്രത്തിൻ്റെ ഈ നിർദ്ദേശം നടപ്പാക്കിയാൽ ലോക്സഭാ സീറ്റുകൾ 816 ആയി ഉയരും. നിർദ്ദേശം പ്രതിപക്ഷം അംഗീകരിച്ചാൽ ബിൽ പാസാക്കാൻ സമ്മേളനം ഒരാഴ്ച കൂടി നീട്ടാമെന്നും അറിയിച്ചിട്ടുണ്ട്.

ശിവസേന ഉദ്ധവ് വിഭാഗം ,​ എൻ. സി. പി. ശരദ്പവാർ വിഭാഗം,​ ബി. ജെ. പി. അടക്കമുള്ള പാർട്ടികൾ ഇതുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന ചർച്ചയിൽ പങ്കെടുത്തു.

Related Posts