ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് മുൻ എംപി ഇഹ്സാൻ‌ ജാഫ്രിയുടെ ഭാര്യയാണ് സാകിയ ജാഫ്രി. വാര്‍ദ്ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച അഹമ്മദാബാദില്‍ വെച്ചായിരുന്നു അന്ത്യം.. 2002 ഫെബ്രുവരി 28 ന് അഹമ്മദാബാദ് നഗരത്തിലെ ഗുൽബർഗ് ഹൗസിങ് കോളനിയിൽ ആക്രമിച്ച് കയറിയ ജനക്കൂട്ടം ഇസ്ഹാൻ ജാഫ്രിയെ വധിച്ചത്.

അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയോട് ഇഹ്‌സാൻ നേരിട്ട് ഫോണിൽ വിളിച്ചു സഹായം അഭ്യർഥിച്ചിട്ടും സഹായിച്ചില്ല എന്നായിരുന്നു സാകിയ ജാഫ്രിയുടെയും കുടുംബത്തിൻ്റേയും ആരോപണം. കലാപത്തിനു ശേഷം 2006 മുതൽ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടവരുടെ നീതിക്കായുള്ള പോരാട്ടത്തിലായിരുന്നു സാകിയ ജാഫ്രി.

ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്കും മറ്റു ഉന്നതർക്കും ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണസംഘത്തിൻ്റെ റിപ്പോർട്ടിനെതിരെ മറ്റു മനുഷ്യാവകാശ പ്രവർത്തകർക്കൊപ്പം സാകിയ കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് സുപ്രീം കോടതി തള്ളുകയാണ് ചെയ്തത്.

Related Posts