കർണാടക മുൻ മന്ത്രി ബൈരതി ബസവരാജിന് ജാമ്യം
ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് വ്യാപാരി ബിക്സു ശിവ കൊല്ലപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന കർണാടക മുൻ മന്ത്രിയും എംഎൽഎയുമായ ബൈരതി ബസവരാജിന് ബെംഗളൂരു പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. രണ്ടുലക്ഷം രൂപയുടെ വ്യ ക്തിഗത ബോണ്ടിലും രണ്ട് ആൾജാമ്യത്തിലുമാണ് വിട്ടയക്കാൻ ഉത്തരവിട്ടത്. കഴിഞ്ഞവർഷം ജൂലായ് 15നാണ് ബിക്സു ശിവ കൊല്ലപ്പെട്ടത്. കേസിലെ അഞ്ചാം പ്രതിയാണ് കെ.ആർ. പുരം മണ്ഡലത്തിലെ എം.എൽ.എ. യായ ബൈരതി ബസവരാജ്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയ
സമന്വയ പീനിയ സ്ഥാനീയ സമിതി ഓഫീസ് ഉദ്‌ഘാടനം നാളെ
സമന്വയ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ദാസരഹള്ളി ഭാഗ് പീനിയ സ്ഥാനീയ സമിതിയുടെ പുതിയ ഓഫീസിൻ്റെ ഉദ്‌ഘാടനം നാളെ രാവിലെ 10.30 ന് നടക്കും.പീനിയ സ്ഥാനീയ സമിതി പ്രവർത്തകരുടെ ശ്രമഫലമായി നിർമ്മിച്ച കെട്ടിടത്തിൽ സ്ഥാനീയ സമിതിയുടെ പ്രവർത്തനങ്ങളും യദുകുലം ബാലഗോകുലത്തിൻ്റെ ഞായറാഴ്ചകളിലെ തുടർക്ലാസുകളും നടക്കും. പുതിയ മാതൃസമിതി രൂപീകരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബാലകൃഷ്ണൻ 87469 49222
ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി
ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴി കണ്ണൂരിലേക്കുള്ള എക്സ്‌പ്രസ് തീവണ്ടി കോഴിക്കോട്ടേക്ക് നീട്ടി. കണ്ണൂർ എക്സ്പ്രസ് നാളെ മുതൽ കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് നീട്ടിയതായാണ് റെയിൽവേ അറിയിച്ചി രിക്കുന്നത്. യാത്രക്കാരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് റെയിൽവേയുടെ ഈ നീക്കം. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കുള്ള മൂന്നാമത്തെ തീവണ്ടിയാണിത്. നിലവിൽ ബെംഗളൂരുവിൽനിന്ന് പാലക്കാട് -ഷൊർണൂർ – കോഴിക്കോടു വഴി രണ്ട് തീവണ്ടികളാണുള്ളത്.2024-ൽ ബെംഗളൂരു-മംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാൻ റെയിൽവേ തീരുമാനിച്ചിരുന്നു. കോഴിക്കോട് എം.പി എം.കെ. രാഘവൻ്റെ ഇടപെടലിനെത്തുടർന്നായിരുന്നു ഇത്.
സരസ്വതി പൂജയും വിദ്യാർത്ഥികൾക്ക് യാത്രയയപ്പും
ശ്രീനാരായണ സമിതി വൈറ്റ്ഫീൽഡ് അംബേദ്കർ നഗറിൽ സ്ഥിതിചെയുന്ന എസ് എൻ വിദ്ധ്യാമന്ദിറിൽ സ്വരസ്വതി പൂജ നടത്തി. തുടർന്ന് എസ്. എസ്. എൽ. സി ബാച്ചിലെ വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി. ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ രാജമോഹനൻ, വൈസ് ചെയർമാൻ എ.ബി ഷാജ് എന്നിവർ നേതൃത്വം വഹിച്ചു. സരസ്വതി പൂജയ്ക്ക് സമിതി പൂജാരി വിപിൻ ശാന്തി കാർമ്മികത്വം വഹിച്ചു. സമിതി പ്രസിഡണ്ട്, സ്‌കൂൾ പ്രിൻസിപ്പൽ രാധ ജോർജ്, എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ
പാചകവാതക ക്ഷാമം: ടെക്നോപാർക്കിലെ ജീവനക്കാർക്ക് വീണ്ടും ‘വർക്ക് ഫ്രം ഹോം’
കേരളത്തിലെ ഐടി ഹബ്ബായ ടെക്നോപാർക്കിന്റെ പ്രവർത്തനങ്ങളെയും പാചകവാതക പ്രതിസന്ധി ബാധിക്കുന്നു. ക്യാമ്പസിനുള്ളിലെ റസ്റ്റോറന്റുകളും ഫുഡ് കോർട്ടുകളും പ്രവർത്തനം നിർത്തിയതോടെ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ അനുവദിക്കുന്നതിനെക്കുറിച്ച് കമ്പനികൾ ആലോചിച്ചു തുടങ്ങി. ഒരാഴ്ചയായി വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിതരണം തടസപ്പെട്ടതോടെ ടെക്നോ പാർക്കിനുള്ളിലെ ഭൂരിഭാഗം കഫറ്റീരിയകളും അടച്ചുപൂട്ടി. പരിമിതമായ മെനു മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നവ നൽകുന്നത്. ആയിരക്കണക്കിന് ഐടി ജീവനക്കാരെ ഇത് ബാധിച്ചു. അടുത്തയാഴ്ച മുതൽ ടെക്നോപാർക്കിലെ പ്രമുഖ കമ്പനിയായ യുഎസ്ടി ഗ്ലോബൽ
പാലത്തിൻ്റെ അറ്റകുറ്റപ്പണി; കൊല്ലം – എറണാകുളം മെമു റദ്ദാക്കി
പാലത്തിൻ്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (14) ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിലാണ് പാലത്തിൻ്റെ അറ്റകുറ്റപ്പണി നടക്കുന്നത്. രാത്രി 9.05ന് പുറപ്പെടുന്ന കൊല്ലം – എറണാകുളം മെമു (66310) റദ്ദാക്കി. നാളെ കോട്ടയം വഴിയുള്ള 8 ട്രെയിനുകൾ ആലപ്പുഴ വഴി സർവീസ് നടത്തും. അധിക സ്‌റ്റോപ്പുകൾ ഇവയ്ക്ക് അനുവദിച്ചിട്ടുണ്ട്. 12624 തിരുവനന്തപുരം – ചെന്നൈ മെയിൽ (സ്‌റ്റോപ്പുകൾ : ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ), 16312
ഒരുവയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റിൽ
തിരുവനന്തപുരത്ത് ഒരുവയസുകാരിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. വാമനപുരം കണിച്ചോട് സ്വദേശികളായ അശ്വതി-സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ അശ്വതിയെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് അമ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുട്ടിക്ക് ഓട്ടിസം ബാധിച്ചതായുള്ള സംശയം അശ്വതിയ്ക്കുണ്ടായിരുന്നു. രണ്ടാഴ്ച്ച
കല്യാണം മുടക്കി; ചോദ്യം ചെയ്‌ത യുവതിയുടെ ബന്ധുക്കളും വിവാഹം മുടക്കിയ യുവാവിൻ്റെ കൂട്ടുകാരും തമ്മിൽ കൂട്ടയടി
വിവാഹം മുടങ്ങിയ യുവതിയുടെ ബന്ധുക്കളും വിവാഹം മുടക്കിയ യുവാവിൻ്റെ കൂട്ടുകാരും തമ്മിലാണ് കൂട്ടയടി നടന്നത്. മലപ്പുറം പെരിന്താട്ടിരി അത്തിക്കാപ്പറമ്പിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. യുവതിയുടെ ബന്ധുക്കൾ വിവാഹം മുടക്കിയത് ചോദ്യം ചെയ്യുന്നതിനായി പെരിന്താട്ടിരി സ്വദേശിയായ യുവാവിൻ്റെ വീട്ടിലെത്തി. ഇതിനിടയിൽ യുവാവും സുഹൃത്തുക്കളും ചേർന്ന് ഇവരെ അക്രമിക്കുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ അമ്മയ്‌ക്കും സഹോദരിക്കുമടക്കം പരിക്കേറ്റു. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുടുംബത്തിൻ്റെ പരാതിയിൽ മലപ്പുറം പൊലീസ് കേസെടുത്തു അന്വേഷണം
നഴ്സുമാരുടെ സമരം പിൻവലിച്ചു; ചർച്ചയ്ക്കു തയാറാകാൻ ഹൈക്കോടതി നിർദേശിച്ചു
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തിവന്ന സമരം പിൻവലിക്കുന്നു. സമരം നിർത്തി ചർച്ചയ്ക്കു തയാറാകാൻ ഹൈക്കോടതി നിർദേശിച്ചു. നഴ്സുമാരും ആശുപത്രി മാനേജ്മെന്റുകളും തമ്മിലുള്ള ചർച്ചകൾ ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ നിന്നു നിയോഗിക്കുന്ന മധ്യസ്ഥന്റെ മേൽനോട്ടത്തിൽ നടക്കും. ശമ്പള വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തിയാണ് സമരം. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ ചർച്ച നടക്കുക. ചർച്ചയ്ക്കു പിന്നാലെ വ്യാഴാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. ചർച്ച പൂർത്തിയാകും വരെ
കേരള സമാജം വൈറ്റ് ഫീൽഡ് സോൺ ഇഫ്താർ സംഗമം നടത്തി
ബാംഗ്ലൂർ കേരള സമാജം വൈറ്റ് ഫീൽഡ് സോണിൻ്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇഫ്താർ സംഗമം ബാംഗ്ലൂർ ഖുറാൻ സ്റ്റഡി സെന്റർ പ്രിൻസിപ്പൽ ഉസ്താദ് സൈഫുദ്ധീൻ പി വി ഉത്ഘാടനം ചെയ്തു. സോൺ ചെയർമാൻ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡണ്ട് എം ഹനീഫ് , ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ, കെ