ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് വ്യാപാരി ബിക്സു ശിവ കൊല്ലപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന കർണാടക മുൻ മന്ത്രിയും എംഎൽഎയുമായ ബൈരതി ബസവരാജിന് ബെംഗളൂരു പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. രണ്ടുലക്ഷം രൂപയുടെ വ്യ ക്തിഗത ബോണ്ടിലും രണ്ട് ആൾജാമ്യത്തിലുമാണ് വിട്ടയക്കാൻ ഉത്തരവിട്ടത്. കഴിഞ്ഞവർഷം ജൂലായ് 15നാണ് ബിക്സു ശിവ കൊല്ലപ്പെട്ടത്. കേസിലെ അഞ്ചാം പ്രതിയാണ് കെ.ആർ. പുരം മണ്ഡലത്തിലെ എം.എൽ.എ. യായ ബൈരതി ബസവരാജ്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയ തിനെത്തുടർന്നാണ് കഴിഞ്ഞ മാസം അന്വേഷണ ഉദ്യോഗ സ്ഥരുടെ മുന്നിൽ കീഴടങ്ങിയത്.

നേരിട്ടോ അല്ലാതെയോ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെ യ്യരുത്. കോടതിയുടെ അധികാര പരിധി വിട്ടുപോകരുത്. കോടതിയിൽനിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങാതെ വിദേശയാത്ര നടത്തരുത്. അന്വേഷണ ഏജൻസി വിളിക്കുമ്പോൾ ഹാജരായി സഹകരിക്കണമെന്നും ഉത്തരവിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുന്നിൽ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ഹാജരാകണം.

Related Posts