സുൽത്താൻപാളയ സെന്റ് അൽഫോൻസ ഫൊറോന പള്ളിയുടെ തിരുനാൾ ആഘോഷങ്ങൾക്ക് നാളെ കൊടിയേറും. വൈകിട്ട് 5.45ന് വികാരി ഫാ. ബിജോയ് അരിമറ്റം കൊടിയേറ്റം നിർവഹിക്കുന്നതോടെ ഒൻപത് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. സെബാസ്റ്റ്യൻ ചെറുശേരിൽ മുഖ്യകാർമികത്വം വഹിക്കും.

ജൂലൈ 18 മുതൽ 24 വരെ എല്ലാ ദിവസവും വൈകിട്ട് 6.30ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും. 25ന് വൈകിട്ട് 6.30ന് നടക്കുന്ന കുർബാനയ്ക്കും ജപമാല പ്രദക്ഷിണത്തിനും ഫാ. സിബി ഞാവളിക്കുന്നേൽ നേതൃത്വം നൽകും.

തിരുനാൾ ദിനമായ ജൂലൈ 26ന് രാവിലെ 9ന് ബെൽത്തങ്ങാടി രൂപത ബിഷപ് ജയിംസ് പട്ടേരിലിൻ്റെ മുഖ്യകാർമികത്വത്തിൽ ആഘോഷപൂർവമായ തിരുനാൾ കുർബാന നടക്കും. തുടർന്ന് പ്രദക്ഷിണം, വാദ്യമേളം, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.

ജൂലൈ 27ന് രാവിലെ 6.30ന് പരേതർക്കായുള്ള വിശുദ്ധ കുർബാനയോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും. വിവിധ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ ജി. കുട്ടി, ജോസ് രാജേഷ്, ട്രസ്റ്റിമാരായ എൻ.ജെ. ജോർ റോയ്, വി.എ. പ്രതീഷ് എന്നിവർ അറിയിച്ചു.

Related Posts