സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ടെമ്പിൾ ഏരിയ സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന വൃന്ദാവനം ബാലഗോകുലത്തിൻ്റെ ‘ഗോകുലോത്സവം – 2026’ ജൂലൈ 19-ന് ഞായറാഴ്ച രാവിലെ 9.00 മണിക്ക് പ്രീതി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും.
ഭഗവത്ഗീത പ്രചാരകയും ലൈഫ് കോച്ചുമായ ജ്യോതി എച്ച്. മേനോൻ മുഖ്യാതിഥിയായി പങ്കെടുക്കും.
ബാലഗോകുലത്തിലെ ശിശു, ബാല വിഭാഗങ്ങളിൽ നിന്നായി നൂറോളം പരിപാടികൾ സംഘടിപ്പിക്കും . ഭാരതീയ സംസ്കാരവും സനാതന മൂല്യങ്ങളും പുതുതലമുറയിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ ബാലഗോകുലം വിദ്യാർത്ഥികളുടെ ഭജന, ദേശഭക്തിഗാനങ്ങൾ, വന്ദേമാതരം, ഗണഗീതം, നൃത്തനൃത്യങ്ങൾ, നാടകം, മോണോആക്ട്, ഭഗവദ് ഗീത ശ്ലോകങ്ങൾ എന്നിവയുൾപ്പെടെ വിവിധ കലാ-സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും.
സമൂഹത്തിലെ പ്രമുഖ വ്യക്തികൾ, രക്ഷിതാക്കൾ, അഭ്യുദയകാംക്ഷികൾ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. പരിപാടികൾ ആസ്വദിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനും എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9880089498.