കപ്പലുകൾക്കു നേരേ ആക്രമണം; മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു
കപ്പലുകൾക്കു നേരേയുള്ള ഇറാന്റെ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കയുടെ ക്രൂഡ് ഓയിൽ ടാങ്കറായ സഫീസിയ വിഷ്ണു എന്ന കപ്പലിനു നേരേയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന 15 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. മേഖലയിലെ മറ്റു കപ്പലുകളിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒരാളെ കാണാതായതായും ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ നിന്ന് ഇന്ത്യക്കാരിൽ പലരും നാട്ടിലെത്തിയെന്നു വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ
ഇറാനിയൻ പ്രസിഡണ്ടുമായി സംസാരിച്ച് നരേന്ദ്ര മോദി; സ്ഥിതിഗതികൾ വഷളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. പാചകവാതക പ്രതിസന്ധി രാജ്യത്ത് രൂക്ഷമായതിന് പിന്നാലെയാണ് മോദി ഇറാൻ പ്രസിഡന്‍റുമായി സംസാരിക്കുന്നത്. മേഖലയിലെ സ്ഥിതിഗതികൾ വഷളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. യു.എസ് – ഇസ്രായേൽ സംയുക്ത സൈനികാക്രമണം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇരുവരും ചർച്ച നടത്തുന്നത്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ക്രൂഡ് ഓയിൽ എൽപിജി ഇറക്കുമതിയിൽ ഇന്ത്യയും കടുത്ത പ്രതിസന്ധി നേരിടുകയാണ്.
കിടപ്പുരോഗിയായ വയോധികയെ തെരുവുനായ വീട്ടിൽക്കയറി കടിച്ചുകൊന്നു
കിടപ്പുരോഗിയായ വയോധികയെ വീട്ടിൽക്കയറി തെരുവുനായ കടിച്ചുകൊന്നു. വ്യാഴാഴ്ച വൈകുന്നേരം ആറിനുണ്ടായ സംഭവത്തിൽ എരുമപ്പെട്ടി സ്വദേശി കാര്‍ത്യായനി (84) ആണ് മരിച്ചത്. ഇവരുടെ മകനും നായയുടെ കടിയേറ്റു. നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും നായയെ പിടികൂടാനായിട്ടില്ല. പ്രദേശത്ത് തെരുവുനായ ശല്ല്യം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. കാര്‍ത്യായനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
തിരുവനന്തപുരത്തെ ഒരു വയസ്സുകാരിയുടെ മരണം; കൊലക്കുറ്റം സമ്മതിച്ച് അമ്മ അശ്വതി
തിരുവനന്തപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സമ്മതിച്ച് അമ്മ അശ്വതി. കുട്ടിയെ കൊന്നത് താന്‍ തന്നെയാണെന്ന് പൊലീസിൻ്റെ ചോദ്യം ചെയ്യലില്‍ അമ്മ അശ്വതി സുഭാഷ് സമ്മതിക്കുകയായിരുന്നു. ഇവര്‍ക്ക് മാനസിക ബുദ്ധിമുട്ടുകളുള്ളതായിട്ടാണ് സംശയിക്കുന്നത്. തിരുവനന്തപുരം വാമനപുരം കണിച്ചോട് സുഭാഷിൻ്റെയും അശ്വതിയുടെയും ഒരു വയസ്സുള്ള മകള്‍ പവിത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും പൊലീസ് നേരത്തെ പ്രതികരിച്ചിരുന്നു. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം ഉള്‍പ്പെടെയുള്ളവ അറിയുന്നതിന് പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യതക്കുറവ്: ഇൻഡക്ഷൻ സ്റ്റൗകളുടെ വിൽപനയിൽ വർദ്ധന
പാചകവാതക ക്ഷാമത്തിന് പിന്നാലെ ഇൻഡക്ഷൻ കുക്കറുകളുടെ വിൽപനയിൽ വർദ്ധന. എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യതക്കുറവിന് പിന്നാലെ 20 മുതൽ 30 ഇരട്ടി വരെ വർദ്ധനവ് ഉണ്ടായി. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിൽപന പലമടങ്ങ് വർദ്ധിച്ചു. കേരളത്തിലെ പ്രമുഖ റീട്ടെയിൽ ഷോറൂമുകളായ മൈജി, അജ്മൽ ബിസ്മി തുടങ്ങിയ ഇടങ്ങളിലും ഇൻഡക്ഷൻ സ്റ്റൗകൾക്കായി വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ ക്വിക്ക്-കൊമേഴ്സ് ആപ്പുകളിൽ മിക്കവാറും പ്രമുഖ ബ്രാൻഡുകളുടെ
സർക്കാർ ഓഫീസുകൾക്ക് ആഴ്ചയിൽ രണ്ടു ദിവസം അവധി; അന്തിമ തീരുമാനം വെള്ളിയാഴ്ച
സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ 5 ആയി മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനം വെള്ളിയാഴ്ച ഉണ്ടാകും. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഈ കാര്യത്തിൽ തീരുമാനം എടുത്തേക്കുമെന്നാണ് വിവരം. ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ് സർവീസ് സംഘടനകളുമായടക്കം നടത്തിയ ചർച്ചയുടെ വിശദാംശങ്ങളടങ്ങിയ ഫയൽ. ജീവനക്കാർക്ക് സന്തോഷമാകുന്ന തീരുമാനം പ്രഖ്യാപിച്ചാൽ അത് തെരഞ്ഞെടുപ്പിന് അനുകൂലമാകുമെന്ന വിലയിരുത്തൽ സർക്കാരിനുണ്ട്. പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ആക്കണമെന്നത് സംസ്ഥാന സർക്കാർ ജീവനക്കാർ കാലങ്ങളായി
തിരുവനന്തപുരത്ത് ഒരു വയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ഒരു വയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാമനപുരം കണിച്ചോട് സ്വദേശികളായ അശ്വതി – സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് വൈകുന്നേരം നടന്ന സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയ അമ്മൂമ്മ കിടപ്പുമുറിയിലെ പായയിൽ കുട്ടിയെ അനക്കമില്ലാത്ത നിലയിൽ കണുകയായിരുന്നു.ഉടനെ കാരേറ്റെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. കുഞ്ഞിന്റെ കഴുത്തിൽ
കേരളത്തിൻ്റെ സമഗ്ര വികസനത്തിന് യു ഡി എഫ് തിരിച്ചു വരണം; അബിൻ വർക്കി
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൻ്റെ സമഗ്ര വികസനത്തിനായി യു ഡി എഫ് മുന്നണി തിരിച്ചു വരേണ്ടത് നമ്മുടെ നാടിൻ്റെ ആവശ്യമാണെന്നും അതിനു വേണ്ടി പ്രവർത്തിക്കേണ്ടത് ഓരോ ജനാധിപത്യ മതേതര വിശ്വാസികളുടെയും കടമയും ഉത്തരവാദിത്വവും ആണെന്നും അതിനാൽ ഒരു വോട്ട് പോലും പാഴാക്കാതെ യു ഡി എഫി ൻ്റെ വിജയത്തിനായി കർമരംഗത്ത് ഇറങ്ങണമെന്നും യൂത്ത് കോണ്ഗ്രസ് അഖിലേന്ത്യാ സെക്രെട്ടറിയും കോണ്ഗ്രസ് വക്താവുമായ അബിൻ വർക്കി പ്രസ്താവിച്ചു . പിണറായി സർക്കാറിൻ്റെ ദുർഭരണം
‘പാർട്ടി ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല, ജി സുധാകരൻ പാർട്ടിയുടെ സ്വത്ത്’; സ്വതന്ത്ര സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിക്കുന്നതിൽ പ്രതികരിച്ച് എം എ ബേബി
പാർട്ടി ജി സുധാകരനെ അധിക്ഷേപിച്ചിട്ടില്ലെന്നും സുധാകരൻ പാർട്ടിയുടെ സ്വത്താണെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്ന അദ്ദേഹത്തിൻ്റെ തീരുമാനം ദുഃഖകരമാണെന്നും എം എ ബേബി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ സ്ഥാനാർത്ഥികളെക്കുറിച്ച് ആലോചിക്കുകയും അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിവരികയുമാണ്. അതിനിടെ വളരെ നിർഭാഗ്യകരമായ കാര്യമാണ് സഖാവ് ജി സുധാകരനെപ്പോലെ ദീർഘകാലമായി പാർട്ടിയിൽ പ്രവർത്തിച്ചുവരുന്ന ഞങ്ങളുടെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്ന വ്യക്തി സ്വതന്ത്ര സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിക്കുന്നത്.
മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിലെ 5 കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി കാണിച്ച് ആക്രമിച്ചെന്ന കേസിലെ 5 കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു. വി വി അക്ഷയ്, ബിതുൽ ബാലൻ, സി എച്ച് മുബാസ്, അഹമ്മദ് യാസീൻ, കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് എം സി അതുൽ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് നിർണായക തെളിവുകൾ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം കോടതി കേസിൽ വിശദമായ വാദം കേട്ടിരുന്നു.