കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക​യെ വീ​ട്ടി​ൽ​ക്ക​യ​റി തെ​രു​വു​നാ​യ ക​ടി​ച്ചു​കൊ​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി കാ​ര്‍​ത്യാ​യ​നി (84) ആ​ണ് മ​രി​ച്ച​ത്. ഇ​വ​രു‌​ടെ മ​ക​നും നായയുടെ ക​ടി​യേ​റ്റു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും നാ​യ​യെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ ശ​ല്ല്യം രൂ​ക്ഷ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​ര്‍​ത്യാ​യ​നി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റുമോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Related Posts