തിരുവനന്തപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സമ്മതിച്ച് അമ്മ അശ്വതി. കുട്ടിയെ കൊന്നത് താന്‍ തന്നെയാണെന്ന് പൊലീസിൻ്റെ ചോദ്യം ചെയ്യലില്‍ അമ്മ അശ്വതി സുഭാഷ് സമ്മതിക്കുകയായിരുന്നു. ഇവര്‍ക്ക് മാനസിക ബുദ്ധിമുട്ടുകളുള്ളതായിട്ടാണ് സംശയിക്കുന്നത്.
തിരുവനന്തപുരം വാമനപുരം കണിച്ചോട് സുഭാഷിൻ്റെയും അശ്വതിയുടെയും ഒരു വയസ്സുള്ള മകള്‍ പവിത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും പൊലീസ് നേരത്തെ പ്രതികരിച്ചിരുന്നു. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം ഉള്‍പ്പെടെയുള്ളവ അറിയുന്നതിന് പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.