ബൈക്ക് ലോറിക്കടിയിൽപ്പെട്ടു ; യുവാവിന് ദാരുണാന്ത്യം
ബൈക്ക് ലോറിക്കടിയില്പ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് 1.45ന് കണിയാപുരം മസ്താന് മുക്കിലുണ്ടായ അപകടത്തിൽ കണിയാപുരം പള്ളിനട സ്വദേശി അഫ്രാനാണ് മരിച്ചത്.സംഭവസ്ഥലത്തുവച്ച് തന്നെ അഫ്രാന് ജീവൻ നഷ്ടമായിരുന്നു. സിമന്റ് കയറ്റിക്കൊണ്ടുപോയ ലോറിയില് ബൈക്ക് തട്ടിയശേഷം യുവാവ് വാഹനത്തിന്റെ അടിയിൽപ്പെടുകയായിരുന്നു. റോഡിലേക്കു വീണ അഫ്രാന്റെ തലയില്ക്കൂടി ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു.പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
തിരുച്ചിറപ്പള്ളിയിൽ നാല് പുതിയ ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
തിരുച്ചിറപ്പള്ളിയിൽ 4 തീവണ്ടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുനെൽവേലി-മംഗളൂരു ജങ്ഷൻ എക്‌സ്പ്രസ്, രാമേശ്വരം-മംഗളൂരു സെൻട്രൽ എക്‌സ്പ്രസ് എന്നിവയുൾപ്പെടെ 4 ട്രെയിനുകൾ ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. രാമേശ്വരം പ്രതിവാര എക്‌സ്പ്രസ് (16622) ശനിയാഴ്ചകളിലും രാമേശ്വരം-മംഗളൂരു എക്‌സ്പ്രസ് (16621) ഞായറാഴ്ചകളിലും ആയിരിക്കും സർവീസ് നടത്തുക. മംഗളൂരുവിൽ നിന്ന് ശനിയാഴ്ച രാത്രി 7.30-ന് തിരിക്കുന്ന തീവണ്ടി പിറ്റേ ദിവസം രാവിലെ 10.50-ന് രാമേശ്വരത്തെത്തും. ഞായറാഴ്ചകളിൽ വൈകീട്ട് 3.30-ന് രാമേശ്വരത്തുനിന്ന് തിരിക്കുന്ന
സർഗധാര വനിതാദിനാഘോഷവും ശാർങ്ങ്ഗധരൻ സ്മാരക സർഗധാര പുരസ്ക്കാര സമർപ്പണവും മാർച്ച് 22ന്
സർഗ്ഗധാര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷവും ശാർങ്ഗധരൻ സ്മാരക സർഗ്ഗധാര പുരസ്ക്കാരദാനവും മാർച്ച് 22 ഞായറാഴ്ച രാവിലെ പത്തുമണിക്ക് നടക്കും. ജാലഹള്ളി നോർത്ത് വെസ്റ്റ് കേരള സമാജം ഹാളിൽ നടക്കുന്ന പരിപാടിയിൽ “സ്ത്രീയുടെ സാഹിത്യ പഥങ്ങൾ ” എന്ന വിഷയത്തെക്കുറിച്ച് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസ്സോസ്സിയേറ്റ് പ്രൊഫസർ ഡോ. പ്രിയ വിനോദ് മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ സാംസ്കാരിക പ്രവർത്തകനായ രാജഗോപാൽ മുള്ളത്തിന് ശാർങ്ങ്ഗധരൻ സ്മാരക സർഗ്ഗധാര അവാർഡ് സമ്മാനിക്കും. ചടങ്ങിൽ
പാചകവാതക വിലവർദ്ധനക്കെതിരെ കോൺഗ്രസ് അടുപ്പുകൂട്ടി പ്രതിഷേധം
കേന്ദ്രസർക്കാർ അടുത്തിടെ വരുത്തിയ വാണിജ്യ, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവിനെതിരെ കർണാടകയിൽ കോൺഗ്രസ് അടുപ്പുകൂട്ടി പ്രതിഷേധം. ഉഡുപ്പി ജില്ല കോൺഗ്രസ് ഓഫിസിൽ നിന്ന് ബ്രഹ്മഗിരി സർക്കിളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മഹിള കോൺഗ്രസ് അംഗങ്ങൾ റോഡിൽ വിറക് അടുപ്പു കത്തിച്ച് ചായ തയാറാക്കി പ്രതീകാത്മകമായി പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. പ്രതിപക്ഷത്തായിരുന്നപ്പോൾ ഗ്യാസ് വിലയിലെ ചെറിയ വർധനക്കെതിരെ പോലും ബി.ജെ.പി ശക്തമായ പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. തീരദേശ
കേരള സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് നൽകിയ പരസ്യങ്ങൾക്കെതിരെ കേരള ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി
‘ജാക്കറ്റ്’ പരസ്യങ്ങൾക്കെതിരെ കേരള ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. വിവിധ പത്രങ്ങളിൽ കേരള സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് നൽകിയ ‘ജാക്കറ്റ്’ പരസ്യങ്ങൾക്കെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഹർജി സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ നേട്ടത്തിനായി പൊതുപണം ദുരുപയോഗം ചെയ്തു എന്നാണ് മുഹമ്മദ് ഷിയാസിന്റെ ആരോപണം. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് മുഖേന ഇക്കഴിഞ്ഞ മാർച്ച് 5 ന് നൽകിയ രണ്ടു പേജുള്ള ജാക്കറ്റ് പരസ്യങ്ങൾ ഭരണഘടനാ തത്വങ്ങൾക്ക്
രാഹുൽ ഗാന്ധിക്കെതിരെ ഫയൽ ചെയ്ത സവർക്കർക്കെതിരായ അപകീർത്തി കേസ് റദ്ദാക്കി നാസിക് കോടതി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഫയൽ ചെയ്ത കേസ് നാസിക് കോടതി റദ്ദാക്കി. വി.ഡി. സവർക്കർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച കേസ് പരാതിക്കാരൻ തന്നെ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതിനെത്തുടർന്നാണ് അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് രൂപാലി നർവാഡിയയുടെ നടപടി. ‘ഭാരത് ജോഡോ യാത്ര’യ്ക്കിടെ (2022-ൽ) രാഹുൽ ഗാന്ധി സവർക്കർക്കെതിരെ സംസാരിച്ചുവെന്നാണ് പരാതി. ബ്രിട്ടീഷ് സർക്കാരിന് വേണ്ടി പ്രവർത്തിക്കാമെന്ന് സവർക്കർ ഉറപ്പുനൽകിയിരുന്നു എന്ന രാഹുലിന്റെ പ്രസ്താവന, സ്വാതന്ത്ര്യസമര സേനാനിയായ സവർക്കറുടെ പ്രതിച്ഛായയ്ക്ക്
എഐകെഎംസിസി കോറമംഗല ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ആൾ ഇന്ത്യ കെഎംസിസി ബംഗളുരു കോറമംഗല ഏരിയയും റൗണ്ട് വേൾഡ് ടൂർസ് ആൻഡ് ട്രാവൽസ് സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എഐകെഎംസിസി ബംഗളുരു പ്രസിഡണ്ട് ടി.ഉസ്മാൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡണ്ടും ആർ.ടി.ഡബ്ലിയു മാനേജിങ് ഡയറക്ടറുമായ സിദീഖ് മാളിയേക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എഐകെഎംസിസി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. എസ്.ടി.സി.എച്ച് ഡയറക്ടർ ഡോ. എം.എ. അമീർ അലി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുള്ള മാവള്ളി,
കേരള സമാജം ദൂരവാണിനഗർ വനിതാദിനാഘോഷം മാർച്ച് 14ന്
കേരള സമാജം ദൂരവാണിനഗർ വനിതാവിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു 2026 മാർച്ച് 14, ശനിയാഴ്‌ച വൈകുന്നേരം 4.00 മുതൽ വിജിനപുര ജൂബിലി സ്കൂളിൽ വിവിധ പരിപാടികളോടെ വനിതാദിനം ആഘോഷിക്കും. മാക്‌സ്വെൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ പ്രിയ എ. ആർ, കൃപാനിധി കോളേജ് പ്രൊഫസർ ആനി മാർട്ടിൻ എന്നിവർ മുഖ്യാതിഥികളാവും. സമാജം പ്രസിഡണ്ടും ഇതര ഭാരവാഹികളും പങ്കെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9945240620, 9535477115.
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും: ജി. സുധാകരൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഎം അംഗത്വം പുതുക്കാൻ തയാറാകാത്തതിനു പിന്നാലെ പാർട്ടി വിട്ടതായി ജി. സുധാകരൻ പ്രഖ്യാപിച്ചു.‘ താൻ കാരണം പാർട്ടിക്ക് ഇനി തലവേദനയില്ല. താൻ പാർട്ടി അംഗത്വം ഒഴിഞ്ഞു പാർട്ടിക്കുള്ളിൽനിന്ന് പാർട്ടിയെ ചതിക്കുകയല്ല, പാർട്ടിയിൽനിന്ന് മാറിക്കൊടുത്തു’ – സുധാകരൻ പറഞ്ഞു. ആരുടെയും പിന്തുണ വേണ്ട. പിന്തുണയുമായി ആരും വന്നിട്ടില്ല. പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അത് പിന്തുണയുടെ സ്വഭാവം പോലെയാകുമെന്നും
കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം നാളെ
കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം സംഘടിപ്പിക്കുന്നു. പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനും ചരിത്ര പണ്ഡിതനുമായിരുന്ന പി കെ ബാലകൃഷ്ണൻ്റെ ജന്മശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി സാഹിത്യ സംവാദമേർപ്പെടുത്തുന്നു. മാർച്ച് 29ന് ഞായറാഴ്ച രാവിലെ 10 മണി മുതൽവിജനപുരയിലുള്ള ജൂബിലി സ്കൂളിലാണ് പരിപാടി. ഡോ. മിനി പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. അദ്ദേഹത്തിൻ്റെ സമഗ്രസംഭാവനകളെക്കുറിച്ച് ബാംഗ്ലൂരിലെ എഴുത്തുകാർ പരിപാടിയിൽ സംസാരിക്കും. കവിതകൾ ആലപിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9008273313