ദേശീയപാത ഉദ്ഘാടന വിവാദം: ആരെയൊക്കെ വിളിക്കണമെന്ന് സർക്കാർ പറയണമായിരുന്നു: കേന്ദ്രമന്ത്രി സുരേഷ് ഗോപി
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ദേശീയപാത 66ൻ്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഉദ്ഘാടന പരിപാടിയിൽ ഒഴിവാക്കിയത് വിവാദമായതിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാന സർക്കാരിനെ ഉദ്ഘാടന പരിപാടി അറിയിച്ചിട്ടുണ്ടെന്നും ആരെയൊക്കെ വിളിക്കണമെന്ന് സർക്കാർ പറയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നെയും കേന്ദ്രഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിൽ നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം അറിയിക്കാറില്ല. അങ്ങനെയെങ്കിൽ താൻ എത്ര സമാന്തര ഉദ്ഘാടനങ്ങൾ നടത്തേണ്ടി വരുമെന്നും നിലവിലെ അവകാശവാദങ്ങൾ രാഷ്ട്രീയമായി
ഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നു
ഊർജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ സമ്മതിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾക്ക് യാത്രാനുമതി നൽകാൻ ഇറാൻ സമ്മതിച്ചതായാണ് റിപ്പോർട്ട്..വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി നടത്തിയ നിർണ്ണായകമായ ചർച്ചകളാണ് ഫലം കണ്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ‘പുഷ്പക്’, ‘പരിമൾ’ എന്നീ രണ്ട് ഇന്ത്യൻ ചരക്ക് കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി
ഓഡിറ്റ് കണക്കുകൾ സമർപ്പിച്ചില്ല; എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് തുഷാർ വെള്ളാപ്പള്ളിയെയും, യോഗം പ്രസിഡണ്ട് ഡോ എം എൻ സ്വാമിയെയും ഹൈക്കോടതി നീക്കി. ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റെതാണ് ഉത്തരവ്. എസ്എൻഡിപിയുടെ വിമത വിഭാഗം ഓഡിറ്റ് കണക്കുകൾ സമർപ്പിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. രജിസ്ട്രർ ഓഫ് കമ്പനിക്ക് നോൺ ട്രേഡിങ് കമ്പനിയായ
താൻ മത്സരിക്കുമെന്ന കാര്യം ആരോടും പറഞ്ഞിട്ടില്ല: ജി സുധാകരൻ
താൻ മത്സരിക്കുമെന്ന കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും തന്നെക്കുറിച്ച് വിവിധ വാർത്തകൾ പുറത്തുവരുന്നുവെന്നും മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ..‘ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നുവെന്നും ആരോടും പറഞ്ഞിട്ടില്ല. എംഎ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങൾ മാത്രമാണ്ജി – സുധാകരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം മാധ്യമങ്ങളോട് വിശദീകരിച്ച ജി സുധാകരൻ ആരും നിർബന്ധിച്ചിട്ടല്ല താൻ പാർട്ടിയിൽ ചേർന്നതെന്നും കൂട്ടിച്ചേർത്തു
മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം
മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കൊണ്ടോട്ടി മൊറയൂരിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിൽ ബന്ധുവിനെ ഇറക്കി മടങ്ങി വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. മലപ്പുറം മേലാറ്റൂർ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. എതിർദിശയിൽ വന്ന സ്വകാര്യ ബസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൂർണമായും തകർന്ന നിലയിലായിരുന്നു കാർ. ഏറെ
സ്വർണ്ണക്കൊള്ളക്കേസ്; ഉണ്ണികൃഷ്ണൻ പോറ്റി കടകംപള്ളി സുരേന്ദ്രനെതിരെ മൊഴി നൽകി
മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി നിർണായക മൊഴി നൽകി. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിലാണ് മൊഴി നൽകിയത്. കടകംപളിയാണ് അന്യസംസ്ഥാന സ്പോൺസർമാരെ ബോർഡിന് പരിചയപ്പെടുത്തിയത് എന്നാണ് പോറ്റിയുടെ മൊഴി. ഗോവർദ്ധൻ, രമേശ് റാവു എന്നിവർക്ക് എല്ലാ സഹായവും ചെയ്യണമെന്ന് നിർദേശം നൽകിയത് കടകംപള്ളിയാണെന്നും പോറ്റി പറഞ്ഞു. എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്. സ്പോൺസർമാരുടെ മൊഴിയിലും കടകംപള്ളിയെ പരിചപ്പെട്ട കാര്യം പറയുന്നു.
കൊച്ചിയിൽ ചുഴലിക്കാറ്റ്; 5 വീടുകൾ തകർന്നു; നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു
കൊച്ചിയിലെ ചെല്ലാനത്ത് ഇന്ന് പുലർച്ചെ ഉണ്ടായ ചുഴലിക്കാറ്റിൽ വന് നാശനഷ്ടം. 5 വീടുകൾ തകർന്നു. ചെല്ലാനം കണ്ടക്കടവ് കാർത്യായിനി അമ്പലത്തിന്‍റെ സമീപത്ത് പുലർച്ചെ ഒന്നേകാലോടെയാണ് അതിശക്തമായ കാറ്റ് വീശിയത്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്ക് പറ്റിയില്ല. ഏകദേശം 5 മിനിറ്റോളം കാറ്റ് വീശി. ഫയർ ഫോഴ്സും ദുരന്ത നിവാരണ സേനയും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കേടുപാടുകൾ സംഭവിച്ച വീടുകളിൽ ഉള്ളവരെ മാറ്റി താമസിപ്പിച്ചു. സ്ഥിരമായി കടൽക്ഷോഭം ഉണ്ടാകുന്ന മേഖലയാണ്
ജി. സുധാകരൻ്റെ വാർത്താസമ്മേളനം ഉടൻ; നേരിടാനൊരുങ്ങി സി.പി.എം
മുൻമന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ അമ്പലപ്പുഴയിൽ വീണ്ടും പോരിനിറങ്ങുമ്പോൾ നേരിടാനൊരുങ്ങി സി പി എം. നേതൃത്വമായി ഇടഞ്ഞ ജി. സുധാകരൻ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കാൻ ഇന്ന് രാവിലെ 11ന് പറവൂരിലെ വസതിയിൽ വാർത്തസമ്മേളനം വിളിച്ചിട്ടുണ്ട്. എല്ലാം വെട്ടിത്തുറന്ന് പറയുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാത്രി അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. പിണറായി നേരിട്ട് ഫോണിൽ വിളിക്കുകയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നേതാക്കൾ വീട്ടിലെത്തി കാണുകയും
മലപ്പുറത്തുനിന്ന് കാണാതായ വിദ്യാർഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ
കൊളത്തൂർ (മലപ്പുറം) കുരുവമ്പലത്തുനിന്ന് ചൊവ്വാഴ്‌ച രാവിലെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിൻ്റെ മകൻ മുഹമ്മദ് സിനാനെയാണ് (19) തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിലെ റസിഡൻഷ്യൽ ഏരിയയിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്. കോളജിലേക്ക് പോയ സിനാനെ പിന്നീട് കാണാതായതായി പിതാവ് കൊളത്തൂർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് തിരുവനന്തപുരത്ത് മരിച്ചതായി കൊളത്തൂർ പൊലീസിന് വിവരം ലഭിക്കുന്നത്. സി.സി.ടി.വി കേന്ദ്രീകരിച്ച
കേരള സമാജം വൈറ്റ്ഫീൽഡ് സോണിൻ്റെ സമൂഹ നോമ്പുതുറയും ഇഫ്‌താർ സംഗമവും ഇന്ന്
കേരള സമാജം വൈറ്റ്ഫീൽഡ് സോണിൻ്റെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറയും ഇഫ്‌താർ സംഗമവും സംഘടിപ്പിക്കുന്നു, ഇന്ന് വൈകിട്ട് ആറു മണിമുതൽ കാടുഗോഡി ഈദഗാഹ് മൈതാനിയിൽ നടക്കും. സമൂഹ നോമ്പുതുറയ്ക്കും നിസ്‌കാര ചടങ്ങുകൾക്കും ഉസ്‌താത് അബ്ബാസ് നിസാമി നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന മതമൈത്രി യോഗത്തിൽ പ്രമുഖ രാഷ്ട്രീയ-സംസ്കാരിക നേതാക്കന്മാർ പങ്കടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 9916043171, 90357 98600, 98450 92020