നന്മ അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് മാർച്ച് 15ന്
Association News
0 min read
6.3k

നന്മ അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് മാർച്ച് 15ന്

മാർച്ച്‌ 12, 2026
0

നന്മ അസോസിയേഷൻ, മണിപ്പാൽ ഹോസ്‌പിറ്റലുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 15 ഞായറാഴ്‌ച ജാലഹള്ളി എം ഇ എസ് റോഡിലെ സെൻറ് ക്ലാരറ്റ് സ്‌കൂളിൽവച്ചാണ് ക്യാമ്പ് നടക്കുക. പൊതുവിഭാഗം, ഗൈനക്കോളജി, ഇ എൻ ടി, യുറോളജി, ഓർത്തോപീഡിക്, നേത്രരോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്‌ധ ഡോക്ടർമാർ പരിശോധന നടത്തും. സൗജന്യ ബി പി/ഷുഗർ പരിശോധനയും ഉണ്ടായിരിക്കും. രാവിലെ 9മണി മുതൽ 2 മണി വരെയാണ് ക്യാമ്പ്. കൂടുതൽ വിവരങ്ങൾക്ക്

Continue Reading
മണിപ്പുരിൽ വീണ്ടും സംഘർഷം
India
1 min read
6.1k

മണിപ്പുരിൽ വീണ്ടും സംഘർഷം

മാർച്ച്‌ 12, 2026
0

മണിപ്പുരിൽ വീണ്ടും സംഘർഷം. ഉഖ്രുൽ ജില്ലയിലെ ലിറ്റാനിലാണ് സംഭവം. മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കുക്കി വിഭാഗക്കാർ 20 നാഗാ യുവാക്കളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയെന്ന ആരോപണമാണ് സംഘർഷത്തിന് കാരണമായത്. പ്രാദേശിക നാഗാ സംഘടനകളാണ് തങ്ങളുടെ യുവാക്കളെ കുക്കി വിഭാഗം പിടികൂടി ബന്ദികളാക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പിടികൂടിയ നാഗാ യുവാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം പിന്നീട് അക്രമാസക്തമാവുകയായിരുന്നു.

Continue Reading
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; ഷാഫി പറമ്പില്‍ എം.പി
Kerala
0 min read
5.9k

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; ഷാഫി പറമ്പില്‍ എം.പി

മാർച്ച്‌ 12, 2026
0

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍ എം.പി. പ്രചരിക്കുന്നത് ഊഹാപോഹങ്ങളെന്നാണ് പ്രതികരണം. ഒരു എംപിയും സ്വയം സ്ഥാനാര്‍ഥിയായിട്ട് നില്‍ക്കുന്നില്ലല്ലോ. ഞാനിപ്പോള്‍ മത്സരിച്ച് ജയിച്ച് നില്‍ക്കുകയാണല്ലോ. അതിൻ്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റട്ടെ. യുഡിഎഫിൻ്റെത് നല്ല സ്ഥാനാര്‍ഥി പട്ടികയായിരിക്കും. മത്സരിക്കണമെന്ന് പാര്‍ട്ടി ഇതുവരെ പറഞ്ഞിട്ടില്ല. നിങ്ങള്‍ ഊഹാപോഹങ്ങള്‍ ഉണ്ടാക്കി അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവെക്കരുത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉചിതമായ തീരുമാനമെടുക്കും. അനിവാര്യമായ മാറ്റം കേരളത്തില്‍ ഉണ്ടായിരിക്കും. ഇവരെ മാറ്റാന്‍ ജനങ്ങള്‍

Continue Reading
വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു
Kerala
0 min read
5.7k

വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു

മാർച്ച്‌ 12, 2026
0

മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു. മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ്(25), കോഴിക്കോട് ഫാറൂഖ് കോളേജ് കുളങ്ങരപ്പാടം തോട്ടാടിപ്പാടത്ത് ചേരിക്കണ്ടി വീട്ടിൽ അംനത്ത്(25) എന്നിവരാണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് ലോറിയുടെ മുൻവശത്ത് ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുതന്നെ ഇരുവരും മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കല്ലൂർ പാലത്തിന് സമീപമായിരുന്നു അപകടം. കർണാടക ഭാഗത്തേക്ക് വരികയായിരുന്നു ലോറിയും മുത്തങ്ങ

Continue Reading
എം.എം.ഹിൽസിൽ വീണ്ടും പുലിയെ കണ്ടെത്തി
Karnataka
0 min read
6.7k

എം.എം.ഹിൽസിൽ വീണ്ടും പുലിയെ കണ്ടെത്തി

മാർച്ച്‌ 12, 2026
0

തീർഥാടന കേന്ദ്രമായ ചാമരാജ്‌നഗറിലെ എം.എം. ഹിൽസിൽ വീണ്ടും പുലിയെ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവം. കുന്നിൻ്റെ സംരക്ഷണഭിത്തിക്ക് സമീപം ആനെതലേഡിംബ എന്ന സ്ഥലത്തിനടുത്താണ് പുലിയെ കണ്ടത്. ഇവിടേക്കെത്തിയ തീർഥാടകർ ആണ് പുലിയെ കണ്ടത്.ഇവർ പുലിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി വനംവകു പ്പ് ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തു. ഉദ്യോഗസ്ഥരെത്തി പുലിക്കായുള്ള തിരച്ചിൽ ആരംഭിച്ചു.

Continue Reading
ബെംഗളൂരുവിൻ്റെ പടിഞ്ഞാറൻ ഭാഗത്തെ റോഡ് പദ്ധതികൾ പുനരുജ്ജീവിപ്പിച്ച് സർക്കാർ
Karnataka
1 min read
6.0k

ബെംഗളൂരുവിൻ്റെ പടിഞ്ഞാറൻ ഭാഗത്തെ റോഡ് പദ്ധതികൾ പുനരുജ്ജീവിപ്പിച്ച് സർക്കാർ

മാർച്ച്‌ 12, 2026
0

ബെംഗളൂരുവിൻ്റെ പടിഞ്ഞാറൻ ഭാഗത്തെ റോഡ് പദ്ധതികൾ പുനരുജ്ജീവിപ്പിച്ച് കർണാടക സർക്കാർ. ബിഡദിയെയും നെലമംഗലയെയും ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് ഉടൻ പൂർത്തിയാക്കുക. പദ്ധതിക്കായി ഏകദേശം 900 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഭൂമി ഏറ്റെടുക്കലിനായി 450 കോടി രൂപയാണ് വേണ്ടിവരിക. ബെംഗളൂരു – മൈസൂരു ഹൈവേ വഴി ഹൊസൂർ റോഡിനെയും തുമകുരു റോഡിനെയും ബന്ധിപ്പിക്കാൻ പദ്ധതിയിട്ട സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി നടപ്പിലാക്കുന്നതിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കാലതാമസം

Continue Reading
സിലിൻഡറുകൾ കരിഞ്ചന്തയിൽ വിതരണം ചെയ്യുന്നതിനുതിനെതിരേ മുന്നറിയിപ്പ് നൽകി മന്ത്രി കെ.എച്ച്.മുനിയപ്പ
Karnataka
1 min read
6.3k

സിലിൻഡറുകൾ കരിഞ്ചന്തയിൽ വിതരണം ചെയ്യുന്നതിനുതിനെതിരേ മുന്നറിയിപ്പ് നൽകി മന്ത്രി കെ.എച്ച്.മുനിയപ്പ

മാർച്ച്‌ 12, 2026
0

കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് പാചകവാതക വിതരണക്കമ്പനികളുടെ പ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പാശ്ചാത്തലത്തിൽ പാചകവാതകക്ഷാമം രൂക്ഷമായതോടെയാണിത്. 20 ദിവസം കൂടുമ്പോൾ സംസ്ഥാനത്തെ ഓരോ വീട്ടിലും പാചകവാതക സിലിൻഡറുകൾ നൽകുമെന്ന് ഉറപ്പുവരുത്തിയതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ നിയമസഭയിൽ അറിയിച്ചു. ഒന്നിലധികം സിലിൻഡറുകൾ ബുക്ക് ചെയ്യുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാചകവാതകം ലഭിക്കാതിരിക്കുന്ന സാഹചര്യം വരുന്നതായുള്ള ആശങ്കകൾക്കിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജനങ്ങൾ ഭയക്കേണ്ട സാഹചര്യം

Continue Reading
ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കുനേരെ വെടിവയ്പ്: പ്രതി പിടിയിൽ
India
0 min read
6.1k

ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കുനേരെ വെടിവയ്പ്: പ്രതി പിടിയിൽ

മാർച്ച്‌ 12, 2026
0

ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മദ്യപിച്ചെത്തിയാൾ വെടിയുതിർക്കുകയായിരുന്നു. അബ്ദുള്ള ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. ജമ്മു കാഷ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും കൂടെ ഉണ്ടായിരുന്നു. രണ്ടുപേരും സുരക്ഷിതരെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കമൽ സിംഗ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫാറൂഖ് അബ്ദുള്ളയുടെ പിന്നിലൂടെ എത്തിയ പ്രതി പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ

Continue Reading
എസ് എൻ ഡി പി ആർ.ടി നഗർ ശാഖയിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു
Association News
1 min read
5.4k

എസ് എൻ ഡി പി ആർ.ടി നഗർ ശാഖയിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

മാർച്ച്‌ 11, 2026
0

എസ് എൻ ഡി പി ആർ.ടി നഗർ ശാഖയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിച്ചു. വനിതാ വിഭാഗം പ്രസിഡണ്ട് സുമാ പ്രഭാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മുഖ്യാതിഥിയായി പങ്കെടുത്ത ഡോ.ശാലിനി ബാലൻ “നൽകുന്നതിലൂടെ നേടുക” (Give to Gain) എന്ന ഈ വർഷത്തെ വനിതാദിന സന്ദേശത്തെ ആസ്പദമാക്കി പ്രചോദനാത്മകമായ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ ചടങ്ങിൽ സന്നിഹിതനായിരുന്നു. യൂണിയൻ വനിതാ വിഭാഗം പ്രസിഡന്റ്

Continue Reading
സുവർണ കർണാടക കേരള സമാജം ബേഗൂർ സോണിൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
0 min read
5.6k

സുവർണ കർണാടക കേരള സമാജം ബേഗൂർ സോണിൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

മാർച്ച്‌ 11, 2026
0

സുവർണ കർണാടക കേരള സമാജം പുതുതായി രൂപീകരിച്ച ബേഗൂർ സോണിൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സന്ധ്യ അനിൽ (ചെയർപേഴ്‌സൺ), അരുൺ കൃഷ്‌ണൻ, ഷാജി മാധവൻ (വൈസ് ചെയർമാൻ), ബൈജു എം.വി. (കൺവീനർ), പ്രവീണ അജേഷ്, അനുമോദ് സി(ജോയിൻ്റ് കൺവീനർ) തുളസിധരൻ കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ പ്രമീള പ്രശാന്ത് (ബോർഡ് അംഗം) സുമേഷ് കുമാർ, അജേഷ് പി എസ്, ഷഹീർ കൺകളത്തിൽ അനീഷ് എസ് പിള്ള, അഞ്ജന രാജ്,

Continue Reading