സർഗ്ഗധാര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷവും ശാർങ്ഗധരൻ സ്മാരക സർഗ്ഗധാര പുരസ്ക്കാരദാനവും മാർച്ച് 22 ഞായറാഴ്ച രാവിലെ പത്തുമണിക്ക് നടക്കും. ജാലഹള്ളി നോർത്ത് വെസ്റ്റ് കേരള സമാജം ഹാളിൽ നടക്കുന്ന പരിപാടിയിൽ “സ്ത്രീയുടെ സാഹിത്യ പഥങ്ങൾ ” എന്ന വിഷയത്തെക്കുറിച്ച് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസ്സോസ്സിയേറ്റ് പ്രൊഫസർ ഡോ. പ്രിയ വിനോദ് മുഖ്യപ്രഭാഷണം നടത്തും.

പ്രമുഖ സാംസ്കാരിക പ്രവർത്തകനായ രാജഗോപാൽ മുള്ളത്തിന് ശാർങ്ങ്ഗധരൻ സ്മാരക സർഗ്ഗധാര അവാർഡ് സമ്മാനിക്കും. ചടങ്ങിൽ സുധാകരൻ രാമന്തളി, കമനീധരൻ തുടങ്ങി സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വനിതാ ദിനത്തോടനുബന്ധിച്ച് യുവഗായിക ശ്രീലക്ഷ്മി ജയചന്ദ്രനെ സർഗ്ഗധാര ആദരിക്കും.

Related Posts