സർഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കഥയരങ്ങ് സംഘടിപ്പിച്ചു. കഥ കേൾക്കാനുള്ള താൽപ്പര്യം മനുഷ്യന് ജന്മസിദ്ധമാണ്. ബാഹ്യമോ ആന്തരമോ ആയ ഒറ്റ സംഭവത്തെ പ്രതിപാദിക്കുന്ന ഭാവനാസൃഷ്ടിയാണ് ചെറുകഥ. ലഘുവെങ്കിലും ജീവസ്പർശിയായ ഒരനുഭവമോ, സംഭവമോ, വൈചാരികവും വൈകാരികവുമായി ആവിഷ്ക്കരിക്കുന്ന ചെറുകഥക്ക് വിസ്തൃതമായ ഒരു ക്യാൻവാസ് ആവശ്യമില്ല. വായനക്കാരുടെ മനസ്സിൽ ശക്തമായ ഒരനുഭൂതി സംവേദിപ്പിക്കാൻ കഴിഞ്ഞാൽ കഥ വിജയിക്കുന്നു.

നോർത്ത് വെസ്റ്റ് കേരള സമാജം ഹാളിൽ നടന്ന കഥയരങ്ങ് പ്രശസ്ത എഴുത്തുകാരി കെ. കവിത ഉദ്‌ഘാടനം ചെയ്തു. പ്രസിഡണ്ട് ഇന്ദിരാ ബാലൻ അധ്യക്ഷത വഹിച്ചു. ഡോ.എം.പി രാജൻ, ബ്രിജി കെ.ടി, അനിതാ പ്രേംകുമാർ, നവീൻ എസ്, മുഹമ്മദ് കുനിങ്ങാട് എന്നിവർ കഥകൾ അവതരിപ്പിച്ചു. ടി.എം. ശ്രീധരൻ, അനീസ് സി.സി, എന്നിവർ കഥകൾ അവലോകനം ചെയ്ത് സംസാരിച്ചു. വിഷ്ണുമംഗലം കുമാർ, ഡോ: സുഷമ ശങ്കർ, ലതാനമ്പൂതിരി, കൃഷ്ണപ്രസാദ്, രതിസുരേഷ്, അനിത ചന്ദ്രോത്ത്, പ്രസാദ് പി.എൽ, ശ്രീജേഷ് എന്നിവർ സംസാരിച്ചു. വേദിയിൽ എഴുത്തുകാരേയും സാംസ്ക്കാരിക പ്രവർത്തകരേയും ആദരിച്ചു.

Related Posts