കേന്ദ്രസർക്കാർ അടുത്തിടെ വരുത്തിയ വാണിജ്യ, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവിനെതിരെ കർണാടകയിൽ കോൺഗ്രസ് അടുപ്പുകൂട്ടി പ്രതിഷേധം. ഉഡുപ്പി ജില്ല കോൺഗ്രസ് ഓഫിസിൽ നിന്ന് ബ്രഹ്മഗിരി സർക്കിളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മഹിള കോൺഗ്രസ് അംഗങ്ങൾ റോഡിൽ വിറക് അടുപ്പു കത്തിച്ച് ചായ തയാറാക്കി പ്രതീകാത്മകമായി പൊതുജനങ്ങൾക്ക് വിതരണം ചെയ്തു.
പ്രതിപക്ഷത്തായിരുന്നപ്പോൾ ഗ്യാസ് വിലയിലെ ചെറിയ വർധനക്കെതിരെ പോലും ബി.ജെ.പി ശക്തമായ പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. തീരദേശ വികസന അതോറിറ്റി പ്രസിഡൻ്റ് എം.എ. ഗഫൂർ, ഡി.സി.സി പ്രസിഡൻ്റ് അശോക് കുമാർ കൊടവൂർ, ജില്ല മഹിള കോൺഗ്രസ് പ്രസിഡൻ്റ് ജ്യോതി ഹെബ്ബാർ, വക്താവ് വെറോണിക്ക കൊർണേലിയോ എന്നിവർ സംസാരിച്ചു.