തിരുവനന്തപുരത്ത് ഒരു വയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ഒരു വയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാമനപുരം കണിച്ചോട് സ്വദേശികളായ അശ്വതി – സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് വൈകുന്നേരം നടന്ന സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയ അമ്മൂമ്മ കിടപ്പുമുറിയിലെ പായയിൽ കുട്ടിയെ അനക്കമില്ലാത്ത നിലയിൽ കണുകയായിരുന്നു.ഉടനെ കാരേറ്റെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. കുഞ്ഞിന്റെ കഴുത്തിൽ പാടുകളുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും പോലീസ് പറഞ്ഞു.