കാസർകോട് ബിഎൽഒ പുഴയിൽ ചാടി മരിച്ചു
കാസർകോട് ബിഎൽഒ പുഴയിൽ ചാടി മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദ് ആണ് മരിച്ചത്. ചെർക്കള ഗവ. ഹയർസെക്കന്ററി സ്‌കൂൾ അദ്ധ്യാപകനാണ് സവാദ്. കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിറിക്കവേ ആയിരുന്നു മരണം. സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. സവാദിന്റേത് ആത്മഹത്യയല്ല, സിസ്റ്റം കൊന്നതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കളക്ടർ എത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കളും നാട്ടുകാരും അറിയിച്ചു. ജോലി സമ്മർദമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.
നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം
മാർച്ച് 23 നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്ന് കഴിഞ്ഞാല്‍ തിങ്കളാഴ്ച മാത്രമാണ് പത്രിക സമര്‍പ്പണത്തിന് അവസരമുള്ളത്. സൂക്ഷ്മ പരിശോധന മാർച്ച് 24 നാണ്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26 നാണ്. കേരളത്തിലെ വോട്ടെടുപ്പ് ഏപ്രിൽ 9 നാണ്. വോട്ടെണ്ണൽ മേയ് 4 ന്.നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ന് കൂടുതൽ സ്ഥാനാർഥികൾ നാമനിർദേശ പത്രിക
സിനിമാനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഐടി കമ്പനി മാനേജർ പൊലീസ് പിടിയിൽ
സിനിമാനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഐടി കമ്പനി മാനേജരെ പൊലീസ് പിടികൂടി. കതൃക്കടവ് സ്വദേശിയും ഐടി സ്ഥാപനത്തിലെ ജീവനക്കാരനുമായ വിപിൻ റോയിയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ട് കലൂര്‍ സ്റ്റേഡിയത്തിൻ്റെ പരിസരത്തെ ഒരു സ്ഥാപനത്തിലേക്ക് എത്തിയപ്പോഴാണ് വിപിന്‍ നടിയെ കടന്നുപിടിച്ചത്. ഇയാള്‍ പിന്നാലെ നടന്ന് ശല്യം ചെയ്തതിന് ശേഷമായിരുന്നു അതിക്രമം നടത്തിയത്. ഉടന്‍ തന്നെ നടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി സാമൂഹിക മാധ്യമങ്ങളിൽ നടിയെ ഫോളോ ചെയ്യുകയും സന്ദേശം
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് അർഹമായ പരിഗണന ലഭിക്കാത്തത് നീതികേട്: ശശി തരൂർ
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് അർഹമായ പരിഗണന ലഭിക്കാത്തത് നീതികേടാണെന്ന് ശശി തരൂർ എംപി പറഞ്ഞു. കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ വെറും ഒമ്പത് മണ്ഡലങ്ങളിൽ മാത്രമാണ് വനിതകളെ പരിഗണിച്ചിട്ടുള്ളത്. തനിക്ക് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, താൻ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന അഭിപ്രായമുള്ള ആളാണ് താനെന്നും കൂട്ടിച്ചേർത്തു. തീരുമാനങ്ങൾ എടുത്തവർ എല്ലാ ഘടകങ്ങളും പരിഗണിച്ചിട്ടുണ്ടാകാം. എങ്കിലും വനിതാ ബില്ലിനെ ശക്തമായി പിന്തുണച്ച ഒരാളെന്ന നിലയിൽ, കൂടുതൽ
സുവർണ കർണാടക കേരള സമാജം ബേഗുർ സോൺ വനിതാ ദിനം ആഘോഷിച്ചു
സുവർണ കർണാടക കേരള സമാജം ബേഗുർ സോൺ വനിതാ ദിനം ആഘോഷിച്ചു. ശ്രീനാരായണ ഗുരു മന്ദിര, മൈലസന്ദ്ര വെച്ച് നടന്ന ആഘോഷം ബാംഗ്ലൂർ നിവാസിയും പ്രശസ്ത കവയത്രിയുമായ രമ പിഷാരടി ഉദ്ഘടാനം ചെയ്തു. സുവർണ കർണാടക കേരള സമാജം സംസഥാന പ്രസിഡണ്ട് എ ആർ രാജേന്ദ്രൻ, ബേഗുർ സോൺ ചെയർപേഴ്സൺ സന്ധ്യ അനിൽ, വൈസ് ചെയർമാൻമാരായ അരുൺ കൃഷ്ണൻ, ഷാജി മാധവൻ, ജോയിന്റ് കൺവീനർ പ്രവീണ അജേഷ്, ട്രെഷറർ തുളസീധരൻ
ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുകയാണെന്നും സംയുക്ത സൈന്യത്തിന്റെ ആക്രമണം ലക്ഷ്യത്തിനരികെയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.‘ഇറാന്റെ സൈനിക ശേഷി ഇല്ലാതെയാക്കുന്നതില്‍ അമേരിക്ക വിജയിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു. അവരുടെ ആണവശേഷി പൂര്‍ണമായും തകര്‍ത്തു. ഇറാന്റെ ഭരണ നേതൃത്വത്തെ ഇല്ലാതെയാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ ഭീകരവാദ ഭരണകൂടത്തെ മാറ്റാനുള്ള ശ്രമം ലക്ഷ്യം കൈവരിക്കാൻ പോവുകയാണെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി. അതേസമയം ഇറാനുമായി വെടിനിർത്തൽ കരാറിലെത്താനുള്ള
1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഡോക്ടർമാർ കസ്റ്റംസിൻ്റെ പിടിയിലായി
1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഡോക്ടർമാർ കസ്റ്റംസിൻ്റെ പിടിയിലായി. കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശ് (34), കണ്ണൂർ സ്വദേശി ലിബിൻദാസ് (27) എന്നിവരെയാണ് ലഗേജിൽ ഒളിപ്പിച്ചു കടത്തുന്നതിനിടയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തത്. സിങ്കപ്പൂരിൽനിന്ന് തിരുവനന്തപുരത്ത് വ്യാഴാഴ്‌ച രാത്രിയെത്തിയ സ്‌കൂട്ട് എയർലൈൻസിലെ യാത്രക്കാരായിരുന്നു ഇവരെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലിബിൻ്റെ പക്കലുണ്ടായിരുന്ന ലഗേജിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ആറു കവറുകളിലായി സൂക്ഷിച്ചിരുന്ന 1.86 കിലോ ഹൈബ്രിട്ട്
എസ്.എൻ.ഡി.പി ആർ.ടി.നഗർ ശാഖയുടെ വാർഷിക പൊതുയോഗം മാർച്ച് 22ന്
എസ്.എൻ.ഡി.പി ആർ.ടി.നഗർ ശാഖയുടെ വാർഷിക പൊതുയോഗം മാർച്ച് 22 ഞായറാഴ്‌ച രാവിലെ 10 മണിക്ക് ആർ.ടി നഗർ സുൽത്താൻപാളയയിലെ ശാഖ ഓഫീസിൽ നടക്കും. ശാഖ പ്രസിഡണ്ട് ചന്ദ്രസേനൻ യോഗത്തിന് അധ്യക്ഷത വഹിക്കും. യോഗത്തിൽ എസ്.എൻ.ഡി.പി ബെംഗളൂരു യൂണിയൻ നേതാക്കൾ പങ്കെടുക്കും. യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ശാഖ സെക്രട്ടറി സുജിത്‌ലാൽ പി എസ് അറിയിച്ചു.
നിരോധനമുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കെട്ടിവലിച്ചു നീക്കം ചെയ്യും; ഡി.കെ.ശിവകുമാർ
ബെംഗളുരു നഗരത്തിലെ നടപ്പാതകളുടെ നവീകരണം, പാർക്കിങ് നയം എന്നിവയിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എം എൽഎമാരുമായി ചർച്ച നടത്തി. നടപ്പാതകളിൽ നിയമവിരുദ്ധമായി ഫ്ലെക്സുകൾ സ്ഥാപിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും പാർക്കിംഗ് നിരോധനമുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കെട്ടിവലിച്ചു നീക്കം ചെയ്യുമെന്നും ശിവകുമാർ പറഞ്ഞു. വഴിയോരക്കച്ചവടക്കാർ നടപ്പാത കയ്യേറുന്നതു തടയാൻ നടപടി സ്വീകരിക്കുമെന്നും നിശ്ചിത സ്ഥലങ്ങൾ മാത്രമേ വഴിയോര കച്ചവടക്കാർ ഉപയോഗിക്കാവു എന്നും നിർദേശം നൽകിയിട്ടുണ്ടെന്നും ശിവകുമാർ അറിയിച്ചു.
ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം
തിരുവനന്തപുരം ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആക്കുളം മാവടിനട പുഷ്പ ഭവനിൽ രഘുനാഥൻ നായർ (64), ഭാര്യ പുഷ്പ (57) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. രഘുനാഥൻ നായരെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലും പുഷ്പയുടെ മൃതദേഹം തറയിൽ കിടന്ന നിലയിലുമാണ് കണ്ടത്. ദുർഗന്ധമുണ്ടായതിനെത്തുടർന്ന് നാട്ടുകാർ മെഡിക്കൽ കോളജ് പോലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾ