തി​രു​വ​ന​ന്ത​പു​രം ഉ​ള്ളൂ​രി​ൽ ദ​മ്പ​തി​കളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ക്കു​ളം മാ​വ​ടി​ന​ട പു​ഷ്‌​പ ഭ​വ​നി​ൽ ര​ഘു​നാ​ഥ​ൻ നാ​യ​ർ (64), ഭാ​ര്യ പു​ഷ്പ (57) എ​ന്നി​വ​രുടെ മൃതദേഹമാണ് ക​ണ്ടെ​ത്തി​യ​ത്. ഇന്നലെ രാ​ത്രി പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ഘു​നാ​ഥ​ൻ നാ​യരെ അ​ടു​ക്ക​ള​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും പു​ഷ്‌​പയുടെ മൃ​ത​ദേ​ഹം ത​റ​യിൽ കി​ട​ന്ന നിലയിലുമാണ് കണ്ടത്. ദു​ർ​ഗ​ന്ധ​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് നാട്ടുകാർ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Posts