ബെംഗളുരു നഗരത്തിലെ നടപ്പാതകളുടെ നവീകരണം, പാർക്കിങ് നയം എന്നിവയിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എം എൽഎമാരുമായി ചർച്ച നടത്തി. നടപ്പാതകളിൽ നിയമവിരുദ്ധമായി ഫ്ലെക്സുകൾ സ്ഥാപിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും പാർക്കിംഗ് നിരോധനമുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കെട്ടിവലിച്ചു നീക്കം ചെയ്യുമെന്നും ശിവകുമാർ പറഞ്ഞു.

വഴിയോരക്കച്ചവടക്കാർ നടപ്പാത കയ്യേറുന്നതു തടയാൻ നടപടി സ്വീകരിക്കുമെന്നും നിശ്ചിത സ്ഥലങ്ങൾ മാത്രമേ വഴിയോര കച്ചവടക്കാർ ഉപയോഗിക്കാവു എന്നും നിർദേശം നൽകിയിട്ടുണ്ടെന്നും ശിവകുമാർ അറിയിച്ചു.

Related Posts