വിഷു പ്രമാണിച്ച് ക്ഷേമ പെൻഷൻ വിതരണം നേരത്തെയാക്കി സർക്കാർ
വിഷു പ്രമാണിച്ച് ക്ഷേമ പെൻഷൻ വിതരണം നേരത്തെയാക്കി സർക്കാർ. ഈ മാസം 25 മുതൽ മാർച്ച് മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യും. ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം മാർച്ച് 31ന് തുടങ്ങും. പെൻഷനുള്ള പണം അനുവദിച്ച് നേരത്തെ തന്നെ ഉത്തരവായിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. 2000 രൂപ വീതം പെൻഷൻ 62 ലക്ഷത്തോളം പേർക്കാണ് ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് ബാങ്കുകൾ വഴി
ബിജെപി മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്
ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. 11 അംഗങ്ങളടങ്ങിയ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം പുറത്തുവിട്ടു. മുതിര്‍ന്ന നേതാവ് കരമന ജയന്‍ തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവും. നടന്‍ ജി കൃഷ്ണകുമാറിന് ഇക്കുറി സീറ്റില്ല. മാവേലിക്കര- അജിമോന്‍, പീരുമേട്- വി രതീഷ്, പുതുപ്പള്ളി രവീന്ദ്രനാഥ് വാകത്താനം, ചവറ- കെ ആര്‍ രാജേഷ്, ചടയമംഗലം- ആര്‍ എസ് അരുണ്‍രാജ്, അടൂര്‍-പന്തളം പ്രതാപന്‍, ചിറയിന്‍കീഴ്- ബി എസ് അനൂപ്, കോവളം-
കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം ഉണ്ടാകില്ല; ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും അനുസരിക്കും: രമേശ് ചെന്നിത്തല
കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം ഉണ്ടാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ജയിച്ച ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും അനുസരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. 2021ൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി ആയി ഉയർത്തി കാട്ടിയിരുന്നില്ല. അതിlലൊന്നും വിഷമം ഇല്ല. മുഖ്യമന്ത്രി ആകാൻ ആഗ്രഹമുണ്ട് എന്ന് കുട്ടികളുടെ പരിപാടിയിൽ പറഞ്ഞത് അവരെ മോട്ടിവേറ്റ് ചെയ്യാനാണ്. തന്നെ കേരളത്തിലെ ജനങ്ങൾക്ക് വലിയ ഇഷ്ടം ആണെന്നും രമേശ്
“മകളുടെ ശരീരത്തിൽ 27 കുത്തുകളുണ്ടായിരുന്നു, അവൻ വേദന അനുഭവിക്കണം”- കണ്ണുകളിൽ ഈറനണിഞ്ഞ് ഡോ. വന്ദന ദാസിന്‍റെ അമ്മ
“എന്റെ മകൾ വന്ദനയുടെ ശരീരത്തിൽ 27 കുത്തുകളുണ്ടായിരുന്നു, മകൾ അനുഭവിച്ച വേദന അവൻ അനുഭവിക്കണം” കൊല്ലം സെഷൻസ് കോടതിയിൽ വൈകാരികമായി പ്രതികരിച്ച് ഡോ. വന്ദന ദാസിൻ്റെ അമ്മ വസന്തരുമാരി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിലെ പ്രതി സന്ദീപിനെ ജീവപര്യന്തം തടവിനുശിക്ഷിച്ചുള്ള കോടതിവിധി കേട്ടശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുമ്പോൾ അവരുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. വാക്കുകൾ ഇടറി. വധശിക്ഷ എന്നതിനെക്കാളുപരി എൻ്റെ മകൾ അനുഭവിച്ച വേദന, ഭയം
ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥാൻ ജീവനൊടുക്കി
ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥാൻ ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം. ഭാര്യ അപർണ (46) യെയും മൂത്ത മകൻ പ്രണബി (18) നെയും പ്രദീപ് മുഖർജി (42) യാണ് കൊലപ്പെടുത്തിയത്. ഇളയമകൻ ആബിറി (14) നെ ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം പ്രദീപ് മുഖർജി വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ചെന്നൈയിലെ മാർബിൾ കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രദീപിന് ഒരു വർഷം മുന്‍പ് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതോടെ കടുത്ത സാമ്പത്തിക
കേരള സമാജം സിറ്റി സോൺ വനിതാ ദിനാഘോഷം
കേരള സമാജം സിറ്റി സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. മഡിവാള ഹോങ്ങസാന്ദ്രയിലുള്ള ‘കാരുണ്യാലയ’ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം കേക്ക് മുറിച്ചും കലാപരിപാടികൾ നടത്തിയും ഭക്ഷണം കഴിച്ചും ആഘോഷിച്ചു. ആഘോഷങ്ങൾ കേരള സമാജം സിറ്റി സോൺ ചെയർമാൻ പ്രസീദ് കുമാർ ഉദ്ഘാടനം ചെയ്തു. സോൺ വനിതാ വിഭാഗം ചെയർപേർസൺ ലക്ഷ്മി ഹരികുമാർ അധ്യക്ഷത വഹിച്ചു. സോൺ കൺവീനർ പ്രിജി, വനിതാ വിഭാഗം ചെയർപേർസൺ സുധ വിനീഷ്, സോൺ
സുധീർ കരമന തിരുവനന്തപുരം സെൻട്രൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി
തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി സുധീർ കരമനയെ തീരുമാനിച്ചതായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ അറിയിച്ചു. നടനും സാംസ്കാരിക പ്രവർത്തകനും ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുമാണ് സുധീർ കരമന. പ്രശസ്ത നടനായ കരമന ജനാർദ്ദനൻ്റെ മകനാണ്.
വടുതലയിൽ 5 പേർ മരിച്ച സംഭവം; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി
വടുതലയില്‍ മരിച്ചനിലയിൽ കണ്ടെത്തിയത് തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശികള്‍. ശ്രീകുമാരി, ശ്രീകുമാരിയുടെ മകൾ അശ്വതി എസ്. നായര്‍, അശ്വതിയുടെ 14, 10 വയസുള്ള രണ്ടു ആണ്‍കുട്ടികളും രണ്ടു വയസ് പ്രായമായ പെണ്‍കുട്ടിയുമാണ് മരിച്ചത്. ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയ്ക്കായി എത്തിയ ഇവര്‍ രണ്ടു മാസമായി വടുതലയില്‍ വാടകയ്ക്കു താമസിച്ചുവരികയാണ്. മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ട്. ഇവരുടെ ഭര്‍ത്താവ് ലിവര്‍ സിറോസിസ് ബാധിച്ചാണ് മരിച്ചത്. ഭര്‍ത്താവിന്‍റെ അടുത്തേക്കു ഞങ്ങളും പോകുന്നുവെന്നു
പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പെടെ 10 പേർ ഇര; രാഹുലിനെതിരെ സുപ്രീം കോടതിയിൽ മുദ്രവച്ച കവർ കെെമാറി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. പരാതിക്കാരിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ചില രേഖകൾ മുദ്രവച്ച കവറിൽ സുപ്രീം കോടതി രജിസ്ട്രാർക്ക് കെെമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ സുപ്രീം കോടതി ഹർജി ലിസ്റ്റ് ചെയ്തത്. എന്നാൽ മുദ്രവച്ച കവറിലെ രേഖകൾ എന്താണെന്ന് വ്യക്തമല്ല. ജസ്റ്റിസുമാരായ എം എം സുന്ദരേഷ് എൻ കെ സിംഗ്
ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം
ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസിലെ പ്രതി ജി. സന്ദീപിന് ജീവപര്യന്തം ശിക്ഷ. പ്രതി ഒരു ലക്ഷം രൂപയും പിഴയൊടുക്കണം. കൊല്ലം സെഷൻസ് കോടതിയുടേതാണ് വിധി. ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപ് കേസിൽ കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി വിധിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ആയിരുന്ന വന്ദനയ്ക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെയാണ് കുത്തേൽക്കുന്നത്. പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദവും കോടതി തള്ളി.