വിദ്യാർത്ഥിനിയിൽ നിന്ന് സുഹൃത്ത് 5ലക്ഷം രൂപയുടെ സ്വർണാഭരണം തട്ടിയെടുത്തതായി പരാതി; സംഭവം ബാംഗ്ളൂരിൽ
ബ്ലാക്ക് മെയിൽ ചെയ്ത് 4.8 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളും 10,000 രൂപയും തട്ടിയെടുത്തതായുള്ള 19കാരിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ പോലീസ് കേസ്. പവൻ എന്ന 22 യുവാവിനെതിരെയാണ് കേസ്. പത്രത്തിന് നൽകി. ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷനിൽ ആണ് വിദ്യാർത്ഥിനി പരാതി നൽകിയത്. ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട യുവാവ്, താൻ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണെന്നാണ് പെൺകുട്ടിയോട് പറഞ്ഞത്. പിന്നീട്, അവളെ നേരിട്ട് കണ്ടുമുട്ടി, ഫോൺ നമ്പറുകൾ കൈമാറിയ ശേഷം ഇരുവരും
ഈദുൽ ഫിത്ർ നമസ്ക്കാരത്തിൽ പങ്കെടുത്ത് സിദ്ധരാമയ്യ
ബെംഗളൂരുലെ മില്ലേഴ്‌സ് റോഡിലെ മസ്‌ജിദ് ഇ ഖദരിയ്യയിൽ ഈദുൽ ഫിത്ർ നമസ്കാരത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്തു. രാജ്യത്തിൻ്റെ പാരമ്പര്യവും മതസാഹോദര്യവും നിലനിർത്താൻ വിശ്വാസികൾക്കു കഴിയണമെന്നും ഇതിനെ തകർക്കാൻ വരുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഈദ് സന്ദേശത്തിൽ പറഞ്ഞു. മുൻ മന്ത്രി സി.എം.ഇബ്രാഹിം, റിസ്‌വാൻ അർഷദ് എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് ഈദ് ആശംസ കൈമാറി.
ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളിൽ ഇറാൻ്റെ മിസൈൽ ആക്രമണം; വൻ നാശനഷ്‌ടമെന്ന് സൂചന
ഇസ്രായേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം സംഭവിക്കുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റ പത്തോളം പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമെന്നാണ് വിവരം. ഇസ്രായേലിൻ്റെ അതീവ സുരക്ഷയുള്ള ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഈ മേഖലയിലാണ്. ഇസ്രായേലിലെ അരാദ് (Arad), ദിമോണ (Dimona) എന്നീ നഗരങ്ങളെയാണ് ഇറാൻ ലക്ഷ്യം വെച്ചത്. ഇസ്രായേൽ ഇറാൻ്റെ ആണവ
ആഡംബര കാറിൽ അഭ്യാസപ്രകടനം നടത്തിയ കാറുടമയ്‌ക്കെതിരെ പൊലീസ് കേസ്; സംഭവം ബാംഗളൂരിൽ
ബാംഗ്ലൂർ നഗരത്തിലെ തിരക്കേറിയ അനിൽ കുംബ്ലെ സർക്കിളിൽ ആഡംബര കാറിൽ അഭ്യാസപ്രകടനം നടത്തിയ കാറുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ പുലർച്ചെ 3 മണിയോടെയാണു മറ്റു വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാകുന്ന വിധത്തിൽ അഭ്യാസ പ്രകടനം നടത്തിയത്. എം.ജി. റോഡിലെ അനിൽ കുംബ്ലെ സർക്കിളിൽ ലംബോർഗിനി ഡ്രൈവർ അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് കബ്ബൺ പാർക്ക് ട്രാഫിക് പോലീസ് കേസെടുത്തു.
തെരഞ്ഞെടുപ്പു ദിനമായ ഏപ്രിൽ ഒമ്പതിന് പൊതുഅവധി
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിൽ ഒമ്പതിന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ച് പൊതുഅവധി പ്രഖ്യാപിച്ചു ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ-സ്വകാര്യ സ്ഥാപനങ്ങൾ അടക്കമുള്ളിടങ്ങളിലെ എല്ലാ ജീവനക്കാർക്കും ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം എല്ലാ സ്വകാര്യ സംരംഭങ്ങൾ, സ്വകാര്യ വ്യാവസായിക കേന്ദ്രങ്ങൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവക്കും അവധി ബാധകമായിരിക്കും. എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി നൽകണം. നിയോജക മണ്ഡലത്തിനു പുറത്തു ജോലി ചെയ്യുന്ന
ഹോട്ടലുകള്‍, കാന്റീനുകള്‍ തുടങ്ങിയവയ്ക്ക് എല്‍പിജി വിഹിതം ഉയര്‍ത്തി കേന്ദ്രം
മുന്‍ഗണനാ മേഖലകള്‍ക്കുള്ള വാണിജ്യ എല്‍പിജി വിഹിതത്തില്‍ 20 ശതമാനം കൂടി അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. ഇതോടെ മൊത്തത്തിലുള്ള വിഹിതം 50 ശതമാനം ആയി ഉയര്‍ന്നു. റസ്റ്ററന്റുകള്‍, ധാബകള്‍, ഹോട്ടലുകള്‍, വ്യവസായ മേഖലയിലെ കാന്റീനുകള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, ഡയറികള്‍ എന്നിവിടങ്ങളിലാണ് എല്‍പിജി വിഹിതം ഉയര്‍ത്തിയത്. സംസ്ഥാന സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന സബ്സിഡി കന്റീനുകളും ഔട്ട്ലറ്റുകളും ഇതില്‍ ഉള്‍പ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മുന്‍ഗണന നല്‍കുമെന്നും സര്‍ക്കാര്‍
ഇസ്രയേലില്‍ മലയാളി യുവാവ് മരിച്ചു
ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു. കല്ലമ്പലം ചെമ്മരുതി ഗുരുമുക്കിൽ എസ്. എസ്. ഭവനിൽ സുരേഷ് (42) ആണ് മരിച്ചത്. ടെൽ അവീവിൽ നിർമ്മാണ തൊഴിലാളിയായിരുന്നു. ഇസ്രയേലിലുള്ള സുഹൃത്തുക്കളാണ് സുരേഷ് മരിച്ചെന്ന വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. എങ്ങനെയാണ് മരിച്ചതെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. താമസ സ്ഥലത്തിന് പുറത്ത് ബോംബിംഗ് നടക്കുന്നുണ്ടെന്നും പച്ചക്കറി വാങ്ങാൻ വീടിന് പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കൾക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾക്കായി എംബസി വഴി
സ്ഥാനാർഥി ആവാത്തതിൽ പരാതിയില്ല; തനിക്ക് മത്സരിക്കാൻ താല്പര്യമില്ലായിരുന്നു: എം.എം. മണി
നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാത്തതില്‍ പരാതിയില്ലെന്നും ഉടുമ്പൻചോല സ്ഥാനാർഥിയായി തെരഞ്ഞെടുത്ത കെ.കെ. ജയചന്ദ്രനോട് ഒരു പിണക്കവുമില്ലെന്നും മുതിർന്ന സിപിഎം നേതാവ് എം.എം. മണി. സിപിഎം സ്ഥാനാർഥിയെ ജയിപ്പിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും അതിനാൽ പ്രചാരണത്തിന് കൂടെയുണ്ടാകുമെന്നും മണി പറഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമില്ലായിരുന്നെന്നും താല്പര്യമുണ്ടായിരുന്നെങ്കിൽ നേതൃത്വത്തോട് പറഞ്ഞാൽ മതിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാൾ 10 വർഷത്തിൽ കൂടുതലൊന്നും എംഎൽഎ ആകേണ്ടതില്ലെന്നും മണി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പൊട്ടിമുളയ്ക്കുന്ന പാർട്ടിയാണ്
ഇറാൻ പ്രസിഡണ്ടുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്തു
ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈദ്, നൗറൂസ് ആശംസകള്‍ അറിയിച്ചെന്നും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ആഘോഷവേള പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ഐശ്വര്യവും കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇറാന്‍ പ്രസിഡണ്ടുമായി സംസാരിച്ച വിവരം പ്രധാനമന്ത്രി അറിയിച്ചത്. ഹോർമുസ് ഉൾപ്പെടെയുള്ല അന്താരാഷ്ട്ര കപ്പൽപാതകൾ സജീവമാക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായതായി മോദി വ്യക്തമാക്കി. മേഖലയിൽ വർദ്ധിച്ചു
ഇറാൻ്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം
ഇറാൻ്റെ പ്രധാന ആണവ കേന്ദ്രമായ നതാൻസ് ആണവ കേന്ദ്രത്തിന്മേൽ യുഎസ് – ഇസ്രയേൽ സഖ്യം വ്യോമാക്രമണം നടത്തിയതായി ഇറാനിയൻ മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചു. അതേസമയം ഇന്നു രാവിലെയുണ്ടായ ആക്രമണത്തിൽ ആണവചോർച്ചയുണ്ടായിട്ടില്ല എന്നും മാദ്ധ്യമങ്ങൾ വ്യക്തമാക്കി. ഇസ്രയേലുമായുള്ള യുദ്ധത്തിൻ്റെ ആദ്യ ആഴ്ചയിൽ തന്നെ നതാൻസ് ആക്രമിക്കപ്പെട്ടിരുന്നു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവരികയും ചെയ്തിട്ടുണ്ട്. ടെഹ്‌റാനിൽ നിന്ന് ഏകദേശം 220 കിലോമീറ്റർ (135 മൈൽ) തെക്കുകിഴക്കായി ആണ് നതാൻസ് സ്ഥിതി