ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈദ്, നൗറൂസ് ആശംസകള്‍ അറിയിച്ചെന്നും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ആഘോഷവേള പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ഐശ്വര്യവും കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇറാന്‍ പ്രസിഡണ്ടുമായി സംസാരിച്ച വിവരം പ്രധാനമന്ത്രി അറിയിച്ചത്.

ഹോർമുസ് ഉൾപ്പെടെയുള്ല അന്താരാഷ്ട്ര കപ്പൽപാതകൾ സജീവമാക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായതായി മോദി വ്യക്തമാക്കി. മേഖലയിൽ വർദ്ധിച്ചു വരുന്ന സംഘർഷങ്ങളിലും പൗരൻമാരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുന്നതിലും പ്രധാനമന്ത്രി ആശങ്ക അറിയിച്ചു. ഇറാനിലെ ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇറാൻ സ്വീകരിച്ചുവരുന്ന നടപടിയിൽ ഇന്ത്യ സംതൃപ്തി പ്രകടിപ്പിച്ചു.

Related Posts