47,236 മെട്രിക് ടൺ എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ ‘പിക്സിസ് പയനിയർ’ മംഗലാപുരം തീരത്ത് എത്തി
യുഎസിൽ നിന്ന് 47,236 മെട്രിക് ടൺ എൽപിജിയുമായി യുഎസ് കപ്പൽ മംഗളൂരുവിലെത്തി. പാചകവാതക ക്ഷാമം നേരിടുന്നതിനെ തുടർന്നുണ്ടാകുന്ന ആശങ്കകൾക്കിടെ ഇന്ത്യക്ക് ആശ്വാസമായാണ് ചരക്കുകപ്പൽ എത്തിയത്. ടെക്സസിലെ നെദർലാൻഡ് തുറമുഖത്ത് നിന്ന് പുറപ്പെട്ട പിക്സിസ് പയനിയർ എന്ന ചരക്ക് കപ്പലാണ് ഇന്ന് രാവിലെ ന്യൂ മാംഗളൂർ തുറമുഖത്ത് എത്തിയത്. തുറമുഖ അതോറിറ്റിയുടെ ഡെയ്ലി വെസൽ പൊസിഷൻ അനുസരിച്ച്, സിംഗപ്പൂർ പതാകയുള്ള ടാങ്കർ രാവിലെ ആറോടെ 13-ാം നമ്പർ ബെർത്തിൽ നങ്കൂരമിട്ടു. യുഎസിൽ
ഒമാനിൽ മിന്നൽപ്രളയം; 2 മലയാളികൾ മരിച്ചു, ഒരാളെ കാണാതായി
ഒമാനിലെ മിന്നൽ പ്രളയത്തിൽ 2 മലയാളികൾ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവരാണ് മരിച്ചത്. ഇവരുടെ ഉമ്മയായ റംലയ്ക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിൻ്റെ ഭാര്യയാണ് ഷംല. പെരുന്നാളിന് യൂസഫിൻ്റെ കുടുംബത്തോടൊപ്പോവും യാത്ര പോയതായിരുന്നു. നിസാൻ പട്രോൾ വാഹനം മിന്നൽ പ്രളയത്തിൽ പെടുകയായിരുന്നു. 4 കുട്ടികൾ ഉൾപ്പടെ 6 പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഒമാനിൽ അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു
ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു. ഹെലികോപ്റ്ററിനായുള്ള തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിവിധ സംഘങ്ങൾ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ഖത്തറിലെ ആഭ്യന്തര മന്ത്രാലയവും പ്രതിരോധമന്ത്രാലയവുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സാധാരണ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. അതേസമയം, ഹെലികോപ്റ്ററിലുണ്ടായിരുന്നവരുടെ എണ്ണത്തിൽ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല
വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
വീട്ടിലെ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. എടക്കഴിയൂർ കല്ലുവളപ്പിൽ ഇബ്രാഹിം (43) ആണ് അറസ്റ്റിലായത്. ഇബ്രാഹിമിന്റെ ഭാര്യ മുഹസിന (37) രണ്ട് മാസം മുൻപ് ആയിരുന്നു വീട്ടിൽ പ്രസവിച്ചത്. വീട്ടിലെ പ്രസവത്തിന് പിന്നാലെ ആറാം ദിവസം കുഞ്ഞു മരിച്ചിരുന്നു. പിന്നാലെ അണുബാധ മൂലം മാസങ്ങളായി ദുരിതത്തിലായിരുന്നു മുഹസിന. ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും മുഹസിനയെ പ്രവേശിപ്പിച്ചു.
ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറക്കണം; അന്ത്യശാസനവുമായി ട്രംപ്
ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ പ്ലാന്റുകൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിൻ്റെ അന്ത്യശാസനം. യുഎസ് ഓഹരി വിപണിയെ എണ്ണവിലയിലെ കുതിച്ചുചാട്ടം തകർത്തതിനു പിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം സൈനിക നടപടികൾ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നാണ് ട്രംപ് പറഞ്ഞിരുന്നു. യുഎസും ഇസ്രയേലും ടെഹ്റാനിൽ കഴിഞ്ഞ 28 ന് സംയുക്തമായി ആക്രമണം നടത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്. തുടർന്ന് യുഎസ്
കേരളത്തില്‍ ഏപ്രിലില്‍ ചൂട് 40 ഡിഗ്രി എത്തിയേക്കും
കേരളത്തില്‍ ഏപ്രിലില്‍ ചൂട് 40 ഡിഗ്രി എത്തിയേക്കും. ഇപ്പോഴത്തെ ശരാശരി താപനില 36 ഡിഗ്രിയാണ്. പാലക്കാട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 37 ഡിഗ്രി വരെയും കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ 36ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എരഞ്ഞിക്കലിൽ ഷിഗല്ല പടരുന്നു; 12 പേർക്കൂടി ചികിത്സയിൽ
കോഴിക്കോട് പെരുവയൽ പഞ്ചായത്തിലെ എരഞ്ഞിക്കലിൽ ഷിഗല്ല പടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ സാമ്പിൾ പരിശോധനയിൽ 12 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ 34 പേർക്കാണ് രോഗലക്ഷണങ്ങളുള്ളത്. കൂടുതൽ പേർക്ക് ഷിഗല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ പെരുവയൽ പഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂരിൽ അങ്കണവാടി വിദ്യാർഥി ഷിഗല്ല ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് രോഗലക്ഷണം കണ്ടെത്തിയവരിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ
പാകിസ്ഥാൻ്റെ ആക്രമണം നേരിടുന്ന അഫ്ഗാനിലേക്ക് 2.5 ടൺ മെഡിക്കൽ സാമഗ്രികൾ അയച്ച് ഇന്ത്യ
അഫ്ഗാനിസ്ഥാനിലേക്ക് 2.5 ടൺ മെഡിക്കൽ സാമഗ്രികളയച്ച് ഇന്ത്യ. അഫ്ഗാനിലെ കാബൂളിലെ ആശുപത്രിയിലേക്ക് മാർച്ച് 16 ന് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400ലധികം പേരാണ് മരിച്ചത്. 2000 കിടക്കകളുള്ള ആശുപത്രിയുടെ ഭൂരിഭാഗവും തകർന്നു. പാകിസ്ഥാൻ്റെ ആക്രമണം നേരിടുന്ന അഫ്ഗാനിലേക്ക് ഈ സാഹചര്യത്തിൽ അഫ്ഗാൻ ജനതയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികാ സമർപ്പണം നാളെ അവസാനിക്കും
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികാ സമർപ്പണം നാളെ അവസാനിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആറു പ്രവർത്തി ദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പിക്കാനായി സ്ഥാനാർഥികൾക്ക് ലഭിച്ചത്.പ്രമുഖ മുന്നണി സ്ഥാനാർഥികൾ കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു. മറ്റന്നാളാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. കൂടാതെ വോട്ടർപട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതിയും നാളെയാണ്.
എൻ.എസ്സ്.എസ്സ്.കർണ്ണാടക ആർ.ടി.നഗർ കരയോഗത്തിൻ്റെ ‘വിഷുവർണ്ണങ്ങൾ’ ഏപ്രിൽ 19ന്
എൻ.എസ്സ്.എസ്സ്. കർണ്ണാടക ആർ. ടി. നഗർ കരയോഗം സംഘടിപ്പിക്കുന്ന ‘വിഷുവർണ്ണങ്ങൾ-2026’ ഏപ്രിൽ 19 ന് ഞായറാഴ്ച ബാംഗ്ലൂർ വസന്തനഗറിലെ അംബേദ്കർ ഭവനിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 9.30 ന് കരയോഗാംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ ആരംഭിക്കുന്ന പരിപാടിയിൽ മുൻ കേരളാ ഡി. ജി.പി. ഡോ.അലക്സാണ്ടർ ജേക്കബ്, ഐ.പി.എസ്സ്, പ്രശസ്ത ചലച്ചിത്ര താരം അഞ്ജു അരവിന്ദ്, കർണ്ണാടക മന്ത്രി ബൈരതി സുരേഷ്, പുലികേശിനഗർ എം.എൽ.എ. ശ്രീനിവാസ്, മുൻ എം.എൽ.എ. അഖണ്ഡ