അഫ്ഗാനിസ്ഥാനിലേക്ക് 2.5 ടൺ മെഡിക്കൽ സാമഗ്രികളയച്ച് ഇന്ത്യ. അഫ്ഗാനിലെ കാബൂളിലെ ആശുപത്രിയിലേക്ക് മാർച്ച് 16 ന് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400ലധികം പേരാണ് മരിച്ചത്. 2000 കിടക്കകളുള്ള ആശുപത്രിയുടെ ഭൂരിഭാഗവും തകർന്നു.
പാകിസ്ഥാൻ്റെ ആക്രമണം നേരിടുന്ന അഫ്ഗാനിലേക്ക് ഈ സാഹചര്യത്തിൽ അഫ്ഗാൻ ജനതയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.